
ക്രിസ് ഗെയ്ല്‍ ഒറ്റയ്ക്ക് തോല്‍പിച്ചു
തുടക്കത്തില്‍ ക്രിസ് ഗെയ്ല്‍ കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കില്‍ കളി ബാംഗ്ലൂരിന്റെ കയ്യിലിരുന്നേനെ. 24 പന്തുകള്‍ തട്ടിമുട്ടിയാണ് ഗെയ്ല്‍ പത്ത് റണ്‍സെടുത്തത്. ഇതിനിടെ രണ്ട് തവണ ജീവനും കിട്ടി. ഒടുവില്‍ ഹര്‍ഭജന്‍ സിംഗിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ബൗള്‍ഡാകുകയായിരുന്നു.

വിരാട് കോലി സമ്മര്‍ദ്ദത്തില്‍ പെട്ടു
ഗെയ്‌ലിന്റെ മുട്ടിക്കളി കണ്ട് ക്ഷമ കെട്ടെങ്കിലും വിരാട് കോലിക്കും റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. വലിയ ടാര്‍ഗറ്റും ഗെയ്‌ലും ചേര്‍ന്നുണ്ടാക്കിയ സമ്മര്‍ദ്ദത്തിന് കീഴടങ്ങുമ്പോള്‍ കോലിയുടെ സമ്പാദ്യം 18 പന്തില്‍ 18 റണ്‍സ് മാത്രം.

ഡിവില്ലിയേഴ്‌സ് വേറെ ക്ലാസാണ്
നീ ഇവിടെയൊന്നും ജനിക്കേണ്ടവനല്ല എന്ന് പറയാറില്ലേ അതുപോലെയാണ് എ ബി ഡിവില്ലിയേഴ്‌സിന്റെ കഥ. ഗെയ്‌ലും കോലിയുമൊക്കെ റണ്‍സെടുക്കാതെ നട്ടം തിരിഞ്ഞ പിച്ചില്‍ എ ബി ഡി അടിച്ചത് 11 പന്തില്‍ 41 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 372. മലിംഗയുടെ ഒരോവറില്‍ 24 റണ്‍സാണ് എ ബി ഡി വാരിയത്.

വീസ് വീശിയടിച്ചു
ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ 47 റണ്‍സോടെ ബാംഗ്ലൂരിനെ ജയത്തിലേക്ക് അടുപ്പിച്ചു. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂരിന്റെ ബൗളിംഗ് ആക്രമണം നയിച്ചതും വീസ് തന്നെ

മാന്‍ ഓഫ് ദ മാച്ച് ഹര്‍ഭജന്‍
റണ്‍മഴ കണ്ട കളിയില്‍ നാലോവറില്‍ വെറും 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഭജി വീഴ്ത്തിയത്. മൂന്നില്‍ മൂന്നും ക്ലീന്‍ ബൗള്‍ഡുകള്‍.

ക്യാപ്റ്റന്റെ വെടിക്കെട്ട്
രോഹിത് ശര്‍മ 15 പന്തില്‍ അടിച്ച 42 റണ്‍സുകളാണ് മുംബൈ ഇന്ത്യന്‍സിനെ 200 കടത്തിയത്. അവിശ്വസനീയമായ ഷോട്ടുകള്‍ കളിച്ച രോഹിത് മികച്ച ഫോമിലായിരുന്നു.

ചന്ദ് വരുന്നു
അണ്ടര്‍ 19 ക്യാപ്റ്റനായിരുന്ന ഉന്‍മുക്ത് ചന്ദ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി വരവറിയിച്ച കളിയായിരുന്നു ഇത്. 37 പന്തുകള്‍ നേരിട്ട ചന്ദ് 58 റണ്‍സടിച്ചു


Click it and Unblock the Notifications