റസ്സല്‍ അടിച്ചുപൊളിച്ചു, തോറ്റ കളി കൊല്‍ക്കത്ത ജയിച്ചു!
പുനെ: ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്. ആദ്യത്തെ എട്ടോവറില്‍ 60 റണ്‍സ് എത്തുമ്പോഴേക്കും നഷ്ടമായത് 5 മുന്‍നിര വിക്കറ്റുകള്‍. എന്നിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിക്കണമെങ്കില്‍ സംതിങ് സ്‌പെഷല്‍ ആയി ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാകണം. അതെ, ആന്‍ഡ്രെ റസ്സല്‍ എന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറാണ് കൊല്‍ക്കത്തയുടെ താരമായത്.
താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയെ മിക്കവാറും പൂട്ടി ശേഷമാണ് പഞ്ചാബ് കളി തോറ്റുകൊടുത്തത്. തോറ്റുകൊടുക്കുകയല്ല, റസ്സല്‍ ഒറ്റയ്ക്ക് തോല്‍പിക്കുകയായിരുന്നു എന്ന് വേണമെങ്കിലും പറയാം. 4 കളിയില്‍ മൂന്നാമത്തെ തോല്‍വിയോടെ പഞ്ചാബ് ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍ രണ്ടാം ജയത്തോടെ കൊല്‍ക്കത്ത മൂന്നാമതെത്തി.

റസ്സല്‍ ഒറ്റയ്ക്ക് ജയിച്ച കളി
ഏഴാമനായി ഇറങ്ങി 36 പന്തില്‍ 66 റണ്‍സ്. അതും ടീം അഞ്ചിന് 60 എന്ന നിലയില്‍ പതറുമ്പോള്‍. കഴിഞ്ഞില്ല, രണ്ട് വിക്കറ്റുകളും രണ്ട് ക്യാച്ചുകളും റസ്സസിന്റെ പേരിലുണ്ട്. മാന്‍ ഓഫ് ദ മാച്ച് ആര് എന്ന് രണ്ട് വട്ടം ചിന്തിക്കാനില്ല.

പത്താന്‍ പിടിച്ചുനിന്നു
24 പന്തില്‍ 28 റണ്‍സോടെ യൂസഫ് ഒരറ്റത്ത് പുറത്താകാതെ നിന്നു. അതും കൊല്‍ക്കത്തയ്ക്ക് തുണയായി.

സന്ദീപ് കലക്കിക്കളഞ്ഞു
യുവ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയുടെ പ്രകടനമായിരുന്നു പഞ്ചാബ് ബൗളിംഗിന്റെ ഹൈലൈറ്റ്. നാലോവറില്‍ 25 ന് 4 ഇതാണ് സന്ദീപിന്റെ കണക്ക്.

ജോണ്‍സന്‍ നശിപ്പിച്ചു
പഞ്ചാബ് നിരയില്‍ ഏറ്റവും മങ്ങിപ്പോയ ജോണ്‍സന്‍ നാലോവറില്‍ വിട്ടുകൊടുത്തത് 41 റണ്‍സാണ്. കൊല്‍ക്കത്ത കളി ജയിച്ചത് ഈ ഓവറുകളിലാണ്.

ക്യാപ്റ്റന്റെ കളി
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത് ക്യാപ്റ്റന്‍ ബെയ്‌ലിയാണ്. 45 പന്തില്‍ 60 റണ്‍സാണ് ബെയ്‌ലിയുടെ സംഭാവന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications