Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് അത്ഭുത ജയം

വിശാഖപട്ടണം: അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട 10 റണ്‍സ് എടുക്കാനാവാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അപ്രതീക്ഷിത തോല്‍വി. നാടകീയ ജയത്തോടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐ പി എല്‍ എട്ടാം സീസണിലെ പോയിന്റ് നേട്ടം എട്ടാക്കി. അര്‍ധസെഞ്ചുറിയും നാല് വിക്കറ്റുകളും നേടിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ജീന്‍ പോള്‍ ഡുമിനിയാണ് മാന്‍ ഓഫ് ദ മാച്ച്.

Duminy stars as Delhi eke out 4-run win in last-over thriller

ജയിക്കാന്‍ 167 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 10 റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. എന്നാല്‍ നീല്‍ കോര്‍ട്ടര്‍നീല്‍ എറിഞ്ഞ ആറ് പന്തുകളില്‍ വെറും 5 റണ്‍സെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ആശിശ് റെഡ്ഡിയുടെയും കരണ്‍ ശര്‍മയുടെയും വിക്കറ്റുകളും ഈ ഓവറില്‍ അവര്‍ക്ക് നഷ്ടമായി.

അവസാന പന്തില്‍ സിക്‌സറടിച്ചാല്‍ ഹൈദരാബാദിന് ജയിക്കാമായിരുന്നു. എന്നാല്‍ കരണ്‍ ശര്‍മ ഉയര്‍ത്തിയടിച്ച പന്ത് ലോംഗ് ഓണില്‍ മാത്യൂസിന്റെ കൈകള്‍ വരെയേ എത്തിയുള്ളൂ. ക്യാപ്റ്റന്‍ വാര്‍ണര്‍ 28, ധവാന്‍ 18, ബോപാര 41, രാഹുല്‍ 24 തുടങ്ങിയവര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടിയിട്ടും അത് വിജയത്തിലെത്തിക്കാനായില്ല. ഡല്‍ഹിക്ക് വേണ്ടി മൂന്നോവര്‍ പന്തെറിഞ്ഞ ഡുമിനി 17 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചതും ക്യാപ്റ്റന്‍ ഡുമിനി തന്നെയാണ്. 41 പന്തിലായിരുന്നു ക്യാപ്റ്റന്റെ 54 റണ്‍സ്. യുവ ഓപ്പണര്‍ ശ്രേയസ് അയ്യര്‍ വെറും 40 പന്തില്‍ 60 റണ്‍സടിച്ചു. യുവരാജ് സിംഗ് 13 പന്തില്‍ 9 റണ്‍സിന് പുറത്തായി. നാല് വിക്കറ്റിന് 167 റണ്‍സായിരുന്നു നിശ്ചിത 20 ഓവറില്‍ ഡല്‍ഹിയുടെ സ്‌കോര്‍.

Story first published: Saturday, April 18, 2015, 21:10 [IST]
Other articles published on Apr 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+