Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രണ്ടന്‍ മക്കുല്ലവും സ്മിത്തും ഇങ്ങനെ അടിക്കരുത്, പ്ലീസ്.....

മുംബൈ: ആറോവറില്‍ 90 റണ്‍സ്. എന്ത് വെടിക്കെട്ട് ബാറ്റിംഗ് ആണ് എന്ന് പറഞ്ഞാലും ഇങ്ങനെയുണ്ടോ ഒരടി. അതും തങ്ങള്‍ ബാറ്റ് ചെയ്യുമ്പോള്‍ ആദ്യ ആറോവറില്‍ വെറും 31 റണ്‍സ് മാത്രം അടിച്ച പാവം മുംബൈ ഇന്ത്യന്‍സിനെതിരെ. മലിംഗ, ഹര്‍ഭജന്‍, പൊള്ളാര്‍ഡ്, സുജിത്, സുയാല്‍ എന്ന് വേണ്ട പന്തെടുത്ത എല്ലാവരും അടി വാങ്ങി വലഞ്ഞു.

ആദ്യം തകര്‍ന്നെങ്കിലും പൊള്ളാര്‍ഡിന്റെയും രോഹിത് ശര്‍മയുടെയും ഇന്നിംഗ്‌സുകളിലൂടെ തിരിച്ചുവന്ന മുംബൈ 183 റണ്‍സിലെത്തിയിരുന്നു. എന്നാല്‍ ഏഴാമത്തെ ഓവറില്‍ 100 റണ്‍സിലെത്തിയ ചെന്നൈ പതിനേഴാമത്തെ ഓവറില്‍ കളിയും തീര്‍ത്തു. മൂന്ന് കളികളില്‍ ചെന്നൈയുടെ മൂന്നാമത്തെ ജയമാണിത്. നാല് കളികളില്‍ മുംബൈയുടെ നാലാമത്തെ തോല്‍വിയും.

ചെന്നൈ - മുംബൈ കളിയിലെ വിശേഷപ്പെട്ട ചില കാഴ്ചകള്‍ കാണൂ

ആശിശ് നെഹ്‌റ വീണ്ടും....

ആശിശ് നെഹ്‌റ വീണ്ടും....

റണ്‍മഴ ഒഴുകിയ മുംബൈ വാങ്കഡെയില്‍ പിടിച്ചുനിന്നത് പഴയ പടക്കുതിര ആശിശ് നെഹ്‌റ മാത്രം. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ നെഹ്‌റയാണ് മാന്‍ ഓഫ് ദ മാച്ച്.

മക്കുല്ലം, ഇതിത്തിരി ഓവറാണ്

മക്കുല്ലം, ഇതിത്തിരി ഓവറാണ്

20 പന്തില്‍ 6 ഫോറും രണ്ട് സിക്‌സും അടക്കമാണ് ബ്രണ്ടന്‍ മക്കുല്ലം 46 റണ്‍സെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 200 ന് മുകളില്‍. മക്കുല്ലത്തിന്റെ ഇന്നിംഗ്‌സോടെ കളി ചെന്നൈയുടെ കയ്യിലെത്തി.

സ്മിത്ത് അതുക്കും മേലെ

സ്മിത്ത് അതുക്കും മേലെ

മക്കുല്ലമൊക്കെ എത്ര ഭേദം എന്ന് തോന്നിപ്പോകും സ്മിത്തിന്റെ ബാറ്റിംഗ് കണ്ടാല്‍. 30 പന്തില്‍ 8 ഫോറും 4 സിക്‌സും സഹിതം സ്മിത്ത് 62 റണ്‍സാണ് അടിച്ചത്.

പാവം മലിംഗ

പാവം മലിംഗ

ലസിത് മലിംഗയുടെ പ്രതാപമൊക്കെ പോയ മട്ടാണ്. ആദ്യ രണ്ടോവറില്‍ 29 റണ്‍സ് വഴങ്ങിയ മലിംഗ കാരണമാണ് കളി മുംബൈയുടെ കയ്യില്‍ നിന്നും പോയത്. കളി തീരുമ്പോള്‍ നാലോവറില്‍ 40 ന് 1 എന്നാണ് മലിംഗയുടെ കണക്ക്

ക്യാപ്റ്റന്റെ കളി

ക്യാപ്റ്റന്റെ കളി

12ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന മുംബൈ ഇന്ത്യന്‍സിനെ കരകയറ്റിയത് രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയാണ്. 31 പന്തിലാണ് രോഹിത് 50 ലെത്തിയത്.

വീണ്ടും പൊള്ളാര്‍ഡ്

വീണ്ടും പൊള്ളാര്‍ഡ്

30 പന്ത് നേരിട്ട പൊള്ളാര്‍ഡ് 64 റണ്‍സടിച്ചു. ജഡേജയെ തിരഞ്ഞുപിടിച്ച് അടിച്ച പൊളളാര്‍ഡ് അഞ്ച് സിക്‌സറുകളാണ് പറത്തിയത്.

ജഡേജ നാലോവറില്‍ 49

ജഡേജ നാലോവറില്‍ 49

കിരണ്‍ പൊള്ളാര്‍ഡ് നാല് സിക്‌സുകളാണ് ജഡ്ഡുവിനെ പറത്തിയത്. മൊത്തം നാലോവറില്‍ 49 റണ്‍സ് വഴങ്ങി ജഡേജ.

ഇനിയെന്ത് ചെയ്യണം

ഇനിയെന്ത് ചെയ്യണം

മുംബൈയുടെ പ്രകടനം കണ്ട് നിരാശയായ നിത അംബാനിയും. കളി കാണാന്‍ മുകേഷ് അംബാനിയും എത്തിയിരുന്നു.

Story first published: Saturday, April 18, 2015, 9:45 [IST]
Other articles published on Apr 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+