Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ഡിവില്ലിയേഴ്‌സ്, വീണ്ടും ആര്‍സിബി, ഇനി കളി ചെന്നൈയോട്!

പുനെ: വിരാട് കോലിയും ക്രിസ് ഗെയ്‌ലും നിരാശപ്പെടുത്തിയ കളിയില്‍ കളം നിറഞ്ഞത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്. രണ്ട് വിക്കറ്റിന് 46 റണ്‍സ് എന്ന നിലയില്‍ പതറിയ ബാംഗ്ലൂരിനെ മറ്റൊരു എ ബി സ്‌പെഷല്‍ ഇന്നിംഗ്‌സിലൂടെ ഡിവില്ലിയേഴ്‌സ് കൈ പിടിച്ച് ഉയര്‍ത്തിയത് 180 എന്ന വമ്പന്‍ സ്‌കോറിലേക്ക്. അര്‍ധസെഞ്ചുറിയോടെ മന്‍ദീപ് സിംഗ് എ ബിക്ക് പറ്റിയ പങ്കാളിയായി.

കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സ് ഒരു സമയത്തും ട്രാക്കിലെത്തിയില്ല. 13 റണ്‍സില്‍ വാട്‌സനെയും 33 റണ്‍സില്‍ സഞ്ജു സാംസണും ഔട്ടായതോടെ രാജസ്ഥാന്‍ തികഞ്ഞ പ്രതിരോധത്തിലായി. തട്ടിയും മുട്ടിയും 109 റണ്‍സിലെത്തിയ അവര്‍ക്ക് 20 ഓവര്‍ കളിക്കാന്‍ പോലും ആയില്ല. തോല്‍വി 71 റണ്‍സിന്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തകര്‍ത്തുവാരിയ കളിയിലെ ചിത്രങ്ങള്‍ കാണൂ...

എ ബി ഡിവില്ലിയേഴ്‌സ് നമ്പര്‍ വണ്‍

എ ബി ഡിവില്ലിയേഴ്‌സ് നമ്പര്‍ വണ്‍

എന്തുകൊണ്ട് താന്‍ നമ്പര്‍ വണ്‍ ആകുന്നുവെന്ന് എ ബി ഡി ഒരിക്കല്‍ കൂടി തെളിയിച്ചു. 38 പന്തില്‍ 66 റണ്‍സ്. ചെറുതും വലുതുമായി പന്ത് അതിര്‍ത്തി കടന്നത് എട്ട് തവണ. പത്തൊമ്പതാം ഓവറില്‍ ഡിവില്ലിയേഴ്‌സ് പുറത്താകുമ്പോള്‍ ബാംഗ്ലൂര്‍ ജയിക്കാനുള്ള സ്‌കോറിലെത്തിയിരുന്നു.

മന്‍ദീപ് മനം കവര്‍ന്നു

മന്‍ദീപ് മനം കവര്‍ന്നു

താനല്ല മാന്‍ ഓഫ് ദ മാച്ച് മന്‍ദീപ് സിംഗാണ് എന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. ഇതില്‍ പരം ഒരു അവാര്‍ഡ് മന്‍ദീപിന് കിട്ടാനുണ്ടോ. 34 പന്തില്‍ 7 ഫോറും രണ്ട് സിക്‌സും പറത്തി മന്‍ദീപ് അടിച്ചത് 54 റണ്‍സ്.

തുഴഞ്ഞ് തുഴഞ്ഞ് രഹാനെ

തുഴഞ്ഞ് തുഴഞ്ഞ് രഹാനെ

181 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് വേണ്ടി ഒരറ്റത്ത് രഹാനെ ആഞ്ഞ് തുഴഞ്ഞു. 39 പന്തില്‍ 42 റണ്‍സാണ് രഹാനെ അടിച്ചത്. രാജസ്ഥാന്‍ തോറ്റതിന് വേറെ കാരണം നോക്കണോ

തകര്‍പ്പന്‍ ബൗളിംഗ്

തകര്‍പ്പന്‍ ബൗളിംഗ്

അച്ചടക്കത്തോടെ പന്തെറിഞ്ഞ ബാംഗ്ലൂര്‍ ഒരവസരത്തിലും രാജസ്ഥാന് മേല്‍ക്കൈ കൊടുത്തില്ല. ഡേവിഡ് വീസ് ഒഴികെ എല്ലാ ബൗളര്‍മാരുടെയും എക്കോണമി വെറും 5 റണ്‍സാണ്.

കൈവിട്ട് കളയല്ലേ

കൈവിട്ട് കളയല്ലേ

ഫീല്‍ഡര്‍ ക്യാച്ച് വിട്ടപ്പോള്‍ ബൗളറായ കുല്‍ക്കര്‍ണിയുടെ പ്രതികരണം

പാഴായ ശൗര്യം

പാഴായ ശൗര്യം

ക്രിസ് ഗെയ്‌ലിനെ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബിന്നി

Story first published: Thursday, May 21, 2015, 10:23 [IST]
Other articles published on May 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+