Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദീപക് ഹൂഡ, ഇന്ത്യന്‍ ടീമിലേക്ക് ഒരു 'റോയല്‍' വാഗ്ദാനം?

ദില്ലി: ദീപക് ഹൂഡ. സ്റ്റുവര്‍ട്ട് ബിന്നിക്കും സഞ്ജു സാംസണും ജയിംസ് ഫോക്‌നറിനും കരുണ്‍ നായര്‍ക്കും പ്രവീണ്‍ താംബെയ്ക്കും അങ്ങനെ പല പല കളിക്കാര്‍ക്കും ശേഷം രാജസ്താന്‍ റോയല്‍സിലൂടെ താരമായ മറ്റൊരു ക്രിക്കറ്റര്‍. അറിയപ്പെടാത്ത കളിക്കാരെ ഉപയോഗിച്ച് കളി ജയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെയും മെന്റര്‍ രാഹുല്‍ ദ്രാവിഡിന്റെയും കഴിവിന്റെ മറ്റൊരു ഉദാഹരമാണ് ഈ 19 കാരന്‍ ഓള്‍റൗണ്ടര്‍.

ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഹൂഡ 25 പന്തില്‍ അടിച്ചെടുത്തത് 54 റണ്‍സ്. അവസാന ഓവറില്‍ ടിം സൗത്തി മാത്യൂസിനെ ബൗണ്ടറി പറത്തി നേടിയ വിജയത്തിന്റെ ശില്‍പി ശരിക്കും ഹൂഡയാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കൂട്ടായ പരിശ്രമത്തിലൂടെ 184 ല്‍ എത്തി. എന്നാല്‍ മറ്റൊരു കൂട്ടായ പരിശ്രമത്തിലൂടെ അവസാന പന്തില്‍ രാജസ്ഥാന്‍ ഈ സ്‌കോര്‍ മറികടന്നു.

ഹൂഡ വളരുന്നു, രാജസ്ഥാനിലൂടെ

ഹൂഡ വളരുന്നു, രാജസ്ഥാനിലൂടെ

ബൗളിംഗ് ഓള്‍റൗണ്ടറാണ് ദീപക് ഹൂഡ. രാജസ്ഥാന് വേണ്ടി അഞ്ചാമതും ആറാമതുമായി ബാറ്റിംഗിനെത്തും. കഴിഞ്ഞ രണ്ട് കളികളിലും ബാറ്റ് കൊണ്ട് തിളങ്ങി. മികച്ച ഷോട്ടുകള്‍ കളിക്കുന്ന ഹൂഡ ഈ ഐ പി എല്ലിന്റെ കണ്ടെത്തലാണെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങി.

രാഹുല്‍ ദ്രാവിഡിനെ സമ്മതിക്കണം

രാഹുല്‍ ദ്രാവിഡിനെ സമ്മതിക്കണം

രഹാനെയെയും സഞ്ജുവിനെയും പോലെ എത്ര ചെറുപ്പക്കാരാണ് ദ്രാവിഡിന്റെ കീഴില്‍ ജാതകം മാറ്റിയെഴുതിയത്. ഇപ്പോള്‍ ഹൂഡയും നന്ദി പറയുന്നത് മറ്റാരൊടുമല്ല, ഇന്ത്യയുടെ വന്‍ മതില്‍ ദ്രാവിഡിനോട് തന്നെ.

സഞ്ജു വീണ്ടും പരാജയം

സഞ്ജു വീണ്ടും പരാജയം

രണ്ടാമതും ഓപ്പണ്‍ ചെയ്യാന്‍ കിട്ടിയ അവസരം മുതലാക്കാന്‍ സഞ്ജുവിന് പറ്റിയില്ല. ഇത്തവണ 11 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

ആവേശം അന്ത്യം

ആവേശം അന്ത്യം

രണ്ട് ടീമുകളുടെയും സാധ്യത മാറി മറിഞ്ഞ കളിയില്‍ അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് സൗത്തി രാജസ്ഥാനെ രണ്ടാം വിജയത്തിലേക്ക് നയിച്ചത്.

യുവി ഫോമിലേക്ക്?

യുവി ഫോമിലേക്ക്?

കളി തോറ്റെങ്കിലും യുവരാജ് സിംഗ് ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ഡല്‍ഹിക്ക് ശുഭലക്ഷണമാണ്. 17 പന്തില്‍ 27 റണ്‍സെടുത്തു യുവി.

 താഹിര്‍ വീണ്ടും കലക്കി

താഹിര്‍ വീണ്ടും കലക്കി

നാലോവറില്‍ 28 റണ്‍സ് വഴങ്ങി ഇമ്രാന്‍ താഹിര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Monday, April 13, 2015, 11:22 [IST]
Other articles published on Apr 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+