Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ തീപാറും, ചെന്നൈയും മുംബൈയും നേര്‍ക്കുനേര്‍

ചെന്നൈ: ഐ പി എല്‍ ക്രിക്കറ്റില്‍ വെള്ളിയാഴ്ച തീപാറും കളി. മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സുമാണ് ഇന്ന് കൊമ്പുകോര്‍ക്കുന്നത്. സീസണില്‍ ആദ്യ തവണ പരസ്പരം വന്നപ്പോള്‍ ചെന്നൈ ആണ് ജയിച്ചത്. എന്നാല്‍ അന്ന് തോറ്റ് തുന്നം പാടി നടക്കുകയായിരുന്നു മുംബൈ അല്ല ഇന്നത്തെ മുംബൈ. തുടര്‍ച്ചയായ നാല് കളികള്‍ ജയിച്ച് പ്ലേ ഓഫ് സാധ്യതകള്‍ പൊലിപ്പിച്ചാണ് നിത അംബാനിയുടെ ടീമിന്റെ വരവ്.

ചെന്നൈയിലാണ് കളി എന്നത് സൂപ്പര്‍ കിംഗ്‌സിന് അനുകൂലമായ ഘടകമാണ്. എന്നാല്‍ ബാറ്റിംഗിലെ താളപ്പിഴകള്‍ അവര്‍ക്ക് തിരിച്ചടിയുമാകും. ബൗളിംഗ് പതിവുപോലെ അതിശക്തമാണ്. മറുവശത്ത് മുംബൈ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്നു. 19 തവണ പരസ്പരം വന്നതില്‍ 10 തവണ ചെന്നൈയും 9 തവണ മുംബൈയും ജയിച്ച് കട്ടയ്ക്ക് കട്ട നില്‍ക്കുന്നു.

ഇരുവശത്തും പ്രമുഖരുടെ നിര തന്നെയുണ്ട്. ഇന്നത്തെ കളിയില്‍ സൂക്ഷിക്കേണ്ടത് ഇവരെയാണ്. കാണൂ.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി - മലബാര്‍ ഗോള്‍ഡിന്റെ ഈ പരസ്യം മുംബൈ ക്യാപ്റ്റന് നന്നായി ചേരും. മികച്ച ഫോമിലുമാണ് രോഹിത്. നിലയുറപ്പിച്ചാല്‍ ലോകത്തെ ഏറ്റവും അപകടകാരിയായ സ്ലോഗ് ഓവര്‍ ബാറ്റ്‌സ്മാനാണ് രോഹിത്. ഏകദിനത്തിലെ രണ്ട് ഇരട്ടസെഞ്ചുറികള്‍ തന്നെ ഇതിന് തെളിവ്

പകരം ധോണിയുണ്ട്

പകരം ധോണിയുണ്ട്

നാലാം നമ്പറില്‍ സ്വയം പ്രമോട്ട് ചെയ്തിറങ്ങുന്ന എം എസ് ധോണിയാണ് രോഹിതിന് ചെന്നൈയുടെ മറുപടി. മികച്ച ഫിനിഷറായ ധോണി ഈ സീസണില്‍ വലിയ ഇന്നിംഗ്‌സുകള്‍ അധികം കളിച്ചിട്ടില്ല.

ബ്രണ്ടന്‍ മക്കുല്ലം - സ്മിത്ത്

ബ്രണ്ടന്‍ മക്കുല്ലം - സ്മിത്ത്

ഐ പി എല്ലിലെ ഏറ്റവും മാരകമായ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ചെന്നെയുടെ കരുത്ത്. ഇത് തകര്‍ത്താല്‍ തന്നെ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ആദ്യത്തെ കളിയില്‍ ഏഴോവറില്‍ 100 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

ലസിത് മലിംഗ - മക്ലനാഗന്‍

ലസിത് മലിംഗ - മക്ലനാഗന്‍

എന്നാല്‍ ഇത്തവണ ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ഫാസ്റ്റും സ്വിംഗും ചേര്‍ന്ന ലസിത് മലിംഗ - മക്ലനാഗന്‍ സഖ്യമാണ് മുംബൈയ്ക്ക് വേണ്ടി ന്യൂബോള്‍ എടുക്കുന്നത്.

Story first published: Friday, May 8, 2015, 16:09 [IST]
Other articles published on May 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+