ബെംഗളൂരു മഴപ്പേടിയില്‍, തിരിച്ചുവരാന്‍ ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സ്
ബെംഗളൂരു: മെയ് 5 മുതല്‍ 10 വരെ നഗരത്തില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തില്‍ മഴയില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് പ്രതീക്ഷ നല്‍കുന്നതും ഇതാണ്. ദുര്‍ബലരായ കിംഗ്‌സ് ഇലവനെതിരെ ആയാസം കൂടാതെ ഒരു ജയം. ജയത്തോടെ അവസാന നാലിലേക്ക് തിരിച്ചെത്തല്‍. 9 പോയിന്റുള്ള ബാംഗ്ലൂര്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് താഴെയായി അഞ്ചാം സ്ഥാനത്താണ്.
ക്രിസ് ഗെയ്‌ലിനെ പുറത്തിരുത്തി മാഡിന്‍സനെ പകരം കൊണ്ടുവന്ന തന്ത്രം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ദയനീയമായി പരാജയപ്പെട്ടിരുന്നു. മാഡിന്‍സന് പിന്നാലെ ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറിയപ്പോള്‍ 149 റണ്‍സ് പോലും അടിക്കാനാകാതെ ബാംഗ്ലൂര്‍ തോറ്റുപോയി. വിരാട് കോലി മാത്രമാണ് ബാറ്റിംഗില്‍ സ്ഥിരത കാട്ടുന്നത്. ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍കിന്റെ സ്‌പെല്ലുകള്‍ തന്നെയാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ.

മറുവശത്ത് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഐ പി എല്ലില്‍ നിന്നും പുറത്താകും എന്ന സ്ഥിതിയിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. സേവാഗ്, മാക്‌സ്‌വെല്‍, മില്ലര്‍, ബെയ്‌ലി, ജോണ്‍സണ്‍ തുടങ്ങിയ ലോകോത്തര കളിക്കാരുള്ള ടീമാണ് പഞ്ചാബ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. 9 കളിയില്‍ രണ്ടേ രണ്ട് ജയവുമായി പട്ടികയില്‍ അവസാ സ്ഥാനത്താണ് അവര്‍.
ഐ പി എല്‍ ചരിത്രത്തില്‍ 15 തവണയാണ് ഇരുടീമുകളും പരസ്പരം വന്നത്. 9 ജയത്തോടെ പഞ്ചാബ് ടീമിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. എന്നാല്‍ നിലവിലെ അവരുടെ ഫോം അത്ര മെച്ചമല്ല. ബാംഗ്ലൂരിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കളി. സോണി മാക്‌സിലം സിക്‌സിലും കളി തത്സമയം കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications