For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ സണ്‍ഡേ... ഗെയ്‌ലും മലിംഗയും നേര്‍ക്കുനേര്‍!

മുംബൈ: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് (മെയ് 10, 2015) അക്ഷരാര്‍ഥത്തില്‍ രാജകീയ പോരാട്ടങ്ങള്‍. പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടാണ് നാല് ടീമുകളും ഇറങ്ങുന്നത് എന്നത് തന്നെയാണ് ഇന്നത്തെ കളികളെ ആവേശകരമാക്കുന്നത്. തോല്‍ക്കുന്നവര്‍ പട്ടികയില്‍ പിന്നോട്ട് പോകുമെന്നതിനാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത കളികളാണ് സൂപ്പര്‍ സണ്‍ഡേയെ കാത്തിരിക്കുന്നത് എന്നത് മൂന്നരത്തരം.

mumbaiindians

നാല് മണിയുടെ കളിയില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് അപകടകാരികളായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സാണ് എതിരാളികള്‍. ഈ സീസണില്‍ ആദ്യം മുഖാമുഖം വന്നപ്പോള്‍ വിജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു. എന്നാല്‍ ഗെയ്‌ലും സ്റ്റാര്‍കും കോലിയും ഡിവില്ലിയേഴ്‌സും ഫോമില്‍ കളിക്കുന്ന ബാംഗ്ലൂര്‍ ഏത് ടീമിനും വെല്ലുവിളിയാണ്. വാങ്കഡേയില്‍ മലിംഗയും മക്ലനാഗനും ഒരിക്കല്‍ കൂടി ഗെയ്‌ലിനെ പൂട്ടിക്കെട്ടും എന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകര്‍.

ipl

എട്ട് മണിയുടെ കളിയില്‍ പോയിന്റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാരാണ് ഏറ്റുമുട്ടുന്നത്. ചെന്നൈയുടെ ശക്തികേന്ദ്രമായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് കളി. തുടര്‍ച്ചയായ തോല്‍വികളിലൂടെ പിന്നോക്കം പോകുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ കളിയടക്കം വെറും രണ്ട് മത്സരങ്ങളേ അവര്‍ക്കിനി ബാക്കിയുള്ളൂ. ഇത് രണ്ടും തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ വരെ വെറുതെയാകും.

dhoni

സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ചെന്നൈ സൂപ്പര്‍ കിംഗ്‌സും അല്‍പം ഒരു പരിഭ്രാന്തിയിലാണ്. ബാറ്റിംഗ് നിര കടലാസിലെ കരുത്ത് കളത്തില്‍ കാട്ടാത്തത് അവരെ കുഴക്കുന്നുണ്ട്. രാജസ്ഥാനെതിരെ 16 കളികളില്‍ പത്ത ജയം ചെന്നൈയുടെ പേരിലുണ്ട്. രാജസ്ഥാന്‍ ആറെണ്ണം ജയിച്ചു. ഈ സീസണില്‍ രണ്ട് ടീമുകള്‍ക്കും 7 ജയങ്ങളാണ് ഉള്ളത്.

rajastan-royals
Story first published: Sunday, May 10, 2015, 13:09 [IST]
Other articles published on May 10, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+