ഐപിഎല്ലില്‍ ഏറ്റവും ഫാന്‍സ് ചെന്നൈയ്ക്ക്, ഏതാണ് നിങ്ങളുടെ ടീം?
ചെന്നൈ: മുതലാളിമാര്‍ വാതുവെച്ചോട്ടെ, സുപ്രീം കോടതി വരെ വിമര്‍ശിച്ചോട്ടെ ഐ പി എല്ലില്‍ ആരാധകരുടെ പ്രിയപ്പെട്ട ടീം അന്നും ഇന്നും എപ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെയാണ്. ഗുരുനാഥ് മെയ്യപ്പനും എന്‍ ശ്രീനിവാസനും വിചാരിച്ചാല്‍ പോലും ഈ ഫാന്‍ ബേസിന് ഇളക്കം തട്ടിക്കാന്‍ പറ്റില്ല.
മുട്ട ബുള്‍സൈ അടിച്ച പോലെ എന്നാണ് ഐ പി എല്ലിന്റെ ഫാന്‍ ഭൂപടം നോക്കി ഒരു കമന്റേറ്റര്‍ പറഞ്ഞത്. അത്രയ്ക്ക് അധികമാണ് ചെന്നൈയുടെ സപ്പോര്‍ട്ട്. മറ്റ് നഗരങ്ങള്‍ പോകട്ടെ, സ്വന്തമായി ടീമുള്ള ദില്ലി പോലുള്ള നഗരങ്ങളില്‍ പോലും ചെന്നൈ ആണ് ഒന്നാം സ്ഥാനത്ത്.
ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകള്‍ ഏതെന്ന് നോക്കൂ..

ചെന്നൈയ്ക്ക് വിസില്‍ പോട്
എം എസ് ധോണി, മക്കുല്ലം, റെയ്‌ന, ബ്രാവോ. ജഡേജ.. ആരാധകരുടെ ഇഷ്ടപ്പെട്ട ടീമായി ചെന്നൈയെ മാറ്റുന്നത് ഇവരാണ്. ഐ പി എല്ലിലെ ഓസ്‌ട്രേലിയ എന്ന് വിളിപ്പേരുള്ള ചെന്നൈ ടീമിനെ സൂപ്പര്‍ കിംഗ്‌സാക്കുന്നത് ധോണിയുടെ ക്യാപ്റ്റന്‍സിയും ജനപ്രീതിയും തന്നെ.

മുംബൈ ഇന്ത്യന്‍സ്
സച്ചിന്റെ ടീം എന്നതാണ് മുംബൈ ഇന്ത്യന്‍സിന് ഫാന്‍സിനെ ഉണ്ടാക്കിക്കൊടുക്കുന്നത്. കളി നിര്‍ത്തിയിട്ടും ഐക്കണ്‍ താരമായി സച്ചിനെ നീത അംബാനി കൂടെ നിര്‍ത്തുന്നതിന്റെ കാരണവും ഈ ഫാന്‍ ബേസ് തന്നെ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മലിംഗ, ഹര്‍ഭജന്‍, പൊള്ളാര്‍ഡ് തുടങ്ങിയവരും സ്വന്തമായി വലിയ ആരാധകരുള്ള കളിക്കാരാണ്.

കൊല്‍ക്കത്തയ്ക്കും ആളുണ്ട്
ഗൗതം ഗംഭീര്‍, ടീമുടമ ഷാരൂഖ് ഖാന്‍ എന്നിവരാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റേഡഴ്‌സിനെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. സ്ഥിരതയോടെ കളിക്കുന്ന ടീം പക്ഷേ ഇത്തവണ പ്ലേ ഓഫിലെത്തുന്നതില്‍ പരാജയപ്പെട്ടു.

ആര്‍ സീ ബീ ആര്‍ സി ബീ
വിജയ് മല്യയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമുണ്ട് ഇഷ്ടം പോലെ ആരാധകര്‍. കോലി, ഗെയ്ല്‍, ഡിവില്ലിയേഴ്‌സ് എന്നിങ്ങനെ വന്‍ പേരുകള്‍ കളിക്കുന്ന ടീമിന് ആരാധകരില്ലെങ്കിലേ അത്ഭുതമുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications