ഐപിഎല്‍8 ലേലം: കോടികള്‍ കൊയ്തത് ഇവര്‍
ബെംഗളൂരു: 16 കോടിയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് യുവരാജ് ഐ പി എല്ലില്‍ ലേലത്തില്‍ പോയത്. ഇന്ത്യന്‍ ടീമില്‍ പോലും ഇല്ലാത്ത കളിക്കാരനാണ്. പക്ഷേ യുവരാജില്‍ വിശ്വാസം ഉള്ളവര്‍ ഇപ്പോഴും ഉണ്ട് എന്നതിന് തെളിവാണ് ഈ ലേലം. ഒരു സംശയം ബാക്കി. 15.5 കോടി വരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് യുവരാജിന് വേണ്ടി വിളിച്ചുനോക്കിയിരുന്നു. പിന്നെന്തിനാണ് അവര്‍ 14 കോടിക്ക് യുവരാജിനെ ലേലത്തില്‍ വിട്ടുകൊടുത്തത്...
യുവരാജിന്റെ അത്ര കിട്ടിയില്ലെങ്കിലും ലേലത്തില്‍ കോടികള്‍ സമ്പാദിച്ചവര്‍ വേറെയുമുണ്ട്. പുതു കളിക്കാരില്‍ പലരും നല്ല വില തന്നെ വാങ്ങി. പേരെടുത്ത പല കളിക്കാര്‍ക്കും ആവശ്യക്കാര്‍ പോലും ഉണ്ടായില്ല. പേര് മാത്രം പോര ഫോമും കൂടി നോക്കിയിട്ടാണ് ടീം ഉടമകള്‍ കളിക്കാരെ വാങ്ങിയതെന്ന് വ്യക്തം. സങ്കക്കാര, ജയവര്‍ദ്ധനെ, ദില്‍ഷന്‍ ഇവരൊക്കെ വാങ്ങാന്‍ ആളില്ലാതെ പോയി.
ഐ പി എല്‍ എട്ടാം സീസണ്‍ ലേലത്തില്‍ കോടികള്‍ കൊയ്ത കളിക്കാര്‍ ഇവരാണ്. ഇവര്‍ ആരൊക്കെയെന്നും ഇവര്‍ക്ക് വേണ്ടി പണം മുടക്കിയത് ആരെന്നും കാണൂ.

യുവരാജ് സിംഗ്
2 കോടിയായിരുന്നു അടിസ്ഥാന വില. കിട്ടിയത് 16 കോടി. വാങ്ങിയത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. കഴിഞ്ഞ തവണ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലായിരുന്നു.

ദിനേശ് കാര്‍ത്തിക്
ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്ത മറ്റൊരു ഐ പി എല്‍ സ്റ്റാര്‍. ഐ പി എല്ലില്‍ എപ്പോഴും മോഹവിലയാണ് കാര്‍ത്തികിന്. ഇത്തവണ കിട്ടിയത് 10.5 കോടി. വാങ്ങിയത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്.

ആഞ്ജലോ മാത്യൂസ്
ശ്രീലങ്കന്‍ ക്യാപ്റ്റന്‍. യുവരാജ് സിംഗിന്റെ കൂടെ മാത്യൂസും ഇത്തവണ ഡല്‍ഹിക്ക് വേണ്ടി കളിക്കും. വില 7.5 കോടി

അമിത് മിശ്ര
പിശുക്കനായ സ്പിന്നര്‍. മിശ്രയും ഡല്‍ഹിക്കാരനായി ഇത്തവണ. കിട്ടിയത് 3.5 കോടി. വിട്ടുകൊടുത്തത് ഹൈദരാബാദ്.

ആരോണ്‍ ഫിഞ്ച്
ഓസ്‌ട്രേലിയയുടെ തട്ടുപൊളിപ്പന്‍ ഓപ്പണര്‍. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാകും ഫിഞ്ച് ഇനി ബാറ്റ് ചെയ്യുക. വില 3.2 കോടി

മുരളി വിജയ്
പഞ്ചാബ് സൂപ്പര്‍ കിംഗ്‌സാണ് മുരളി വിജയെ വാങ്ങിയത്. 33 കോടി രൂപയ്ക്കാണ് മുരളിയെ അവര്‍ക്ക് കിട്ടിയത്.

കെവിന്‍ പീറ്റേഴ്‌സണ്‍
അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് തന്നെ കെവിന്‍ പീറ്റേഴ്‌സനെ വിറ്റുപോയി. ഹൈദരാബാദ് ടീമാണ് വാങ്ങിയത്.

ശ്രേയസ് അയ്യര്‍
മുംബൈയുടെ ബാറ്റ്‌സ്മാനായ ഈ 20കാരന് വേണ്ടി വാശിയേറിയ മത്സരം നടന്നു. ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി ഡല്‍ഹി ശ്രേയസിനെ വാങ്ങി. അതും 2.6 കോടിക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications