Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈ പ്ലേ ഓഫിലെത്തി, ബാക്കി എല്ലാവര്‍ക്കും മരണക്കളികള്‍!

ചെന്നൈ: ശനിയും ഞായറും കഴിഞ്ഞാല്‍ ആദ്യഘട്ട ഐ പി എല്‍ മത്സരങ്ങള്‍ തീരും. എട്ട് ടീമുകള്‍ക്കും ഓരോ കളികള്‍ ബാക്കിയുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. ശനിയാഴ്ച കിംഗ്‌സ് ഇലവനെ നേരിടുമ്പോള്‍ ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി പ്ലേ ഓഫ് തുടങ്ങാനാകും ചെന്നൈയുടെ ശ്രമം. ചെന്നൈയ്ക്കിപ്പോള്‍ 16 പോയിന്റുണ്ട്. ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങള്‍ക്ക് വേണ്ടി 5 ടീമുകള്‍ ഇപ്പോഴും ശക്തമായി മത്സരിക്കുകയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാന്‍ മത്സരമാണ് ശനിയാഴ്ചത്തെ രണ്ടാം കളി. ഇതില്‍ ജയിക്കുന്നവര്‍ പ്ലേ ഓഫിലെത്തും. തോല്‍ക്കുന്നവര്‍ കണക്കുകള്‍ കൂട്ടിക്കിഴിച്ച് ചിലപ്പോള്‍ എത്തിയേക്കാം എന്ന ചാന്‍സുമുണ്ട്. കഴിഞ്ഞ കളിയില്‍ മുംബൈയോട് തോറ്റതാണ് കൊല്‍ക്കത്തയ്ക്ക് വിനയായത്. രാജസ്ഥാനാകട്ടെ ഒരു വലിയ നിര തോല്‍വിയുമായാണ് അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുന്നത്.

RCB

സണ്‍റൈസേഴ്‌സിനെതിരെ അവസാന പന്തില്‍ ജയം നേടിയ ബാംഗ്ലൂരിന് ഇപ്പോള്‍ 15 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അവര്‍ക്ക് നാളെ ഞായറാഴ്ച ഡല്‍ഹിയോടാണ് കളി. ഡല്‍ഹിയാകട്ടെ ഐ പി എല്ലില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ജയിച്ചാല്‍ ബാംഗ്ലൂര്‍ ഒന്നോ രണ്ടോ സ്ഥാനത്തോടെ പ്ലേ ഓഫിലെത്തും. തോറ്റാല്‍ ബാക്കി കളികളിലെ ഫലങ്ങള്‍ കൂടി അറിഞ്ഞേ മുന്നോട്ട് പോകുന്ന കാര്യം തീരുമാനിക്കാന്‍ പറ്റൂ.

ബാംഗ്ലൂരിനെതിരെ അപ്രതീക്ഷിതമായി തോറ്റത് ഹൈദരാബാദിന് വലിയ തിരിച്ചടിയായി. അവസാനത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരാളികള്‍. ഇതില്‍ ജയിക്കുന്നവര്‍ പ്ലേ ഓഫിലേക്ക് പോകും. റണ്‍ റേറ്റ് മികച്ചതായതിനാല്‍ തോറ്റാലും ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷ വെക്കാം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ജയിച്ചേ പറ്റൂ.

Story first published: Saturday, May 16, 2015, 13:31 [IST]
Other articles published on May 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+