ഐപിഎല്‍ ഫൈനലിന് റെക്കോര്‍ഡ് പ്രേക്ഷകര്‍... വന്‍ വര്‍ധനവ്, കണക്കുകള്‍ പുറത്തുവിട്ടു
മുംബൈ: കഴിഞ്ഞ മാസം സമാപിച്ച ഐപിഎല്ലിന്റെ പതിനൊന്നാം സീസണിന്റെ ഫൈനലിന് റെക്കോര്‍ഡ് പ്രേക്ഷകര്‍. ചെന്നൈ സൂപ്പര്‍കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള കലാശപ്പോരിന് മുംബൈയെ വാംഖഡെ സ്‌റ്റേഡിയമാണ് വേദിയായത്. മല്‍സരത്തില്‍ ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ കിരീടം ചൂടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ എണ്ണത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായതെന്ന് സ്റ്റാര്‍ ടിവി നെറ്റ്‌വര്‍ക്ക് അവകാശപ്പെട്ടു.

എട്ടു ഭാഷകളിലായി 11 ലൈവ് ഫീഡുകളാണ് ഐപിഎല്ലിന്റെ ഫൈനല്‍ സ്റ്റാര്‍ ടിവി നെറ്റ്‌വര്‍ക്കിലൂടെയും ഹോട്‌സ്റ്റാറിലുടെയും സംപ്രേക്ഷണം ചെയ്തത്. ദൂരദര്‍ശന്‍ കൂടാതെ സ്റ്റാര്‍ ടിവി നെറ്റ്‌വര്‍ക്കിലൂടെ മാത്രം 160 മില്ല്യണ്‍ പേരാണ് ഫൈനല്‍ മല്‍സരം കണ്ടത്. കഴിഞ്ഞ വര്‍ഷം 121 മില്ല്യണ്‍ പ്രേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതാണ് 32 ശതമാനം വര്‍ധിച്ച് 160ല്‍ എത്തിയത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയുമധികം പ്രേക്ഷകര്‍ ഫൈനല്‍ ടെലിവിഷനിലൂടെ ആസ്വദിച്ചത്. ഈ സീസണിലെ ഐപിഎല്ലിന്റെ ആകെയുള്ള വ്യൂവര്‍ഷിപ്പ് പരിശോധിച്ചാല്‍ 11.3 ബില്ല്യണ്‍ കാണികളാണ് മല്‍സരങ്ങള്‍ കണ്ടത്. കഴിഞ്ഞ സീസണിനേക്കാള്‍ 29 ശതമാനം കൂടുതല്‍ ആണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications