For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഞെട്ടേണ്ട, സത്യമാണ്- ക്യാപ്റ്റനായി മോര്‍ഗന് ഈ നേട്ടം ഐപിഎല്ലില്‍ ഇതാദ്യം!

കളിയിലെ താരമായി മോര്‍ഗനാണ് തിരഞ്ഞെടുക്കപ്പെട്ടത്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ ചില നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം കെകെആറിന്റെ ആദ്യ വിജയമായിരുന്നു ഇത്. ജയത്തോടെ കെകെആര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നിരുന്നു.

1

124 റണ്‍സിന്റെ വിജയലക്ഷ്യം കെകെആര്‍ ചേസ് ചെയ്തു ജയിച്ച മല്‍സരത്തില്‍ 47 റണ്‍സോടെ മോര്‍ഗന്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. റണ്‍ചേസില്‍ കെകെആര്‍ മൂന്നിന് 17 റണ്‍സെന്ന നിലയില്‍ പതറവെ ക്രീസിലെത്തിയ അദ്ദേഹം 40 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പുറത്താവാതെ 47 റണ്‍സെടുത്തത്. ഈ പ്രകടനം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും മോര്‍ഗനു സമ്മാനിച്ചിരുന്നു.

ഇംഗ്ലണ്ട് ദേശീയ ടീമിനായി ക്യാപ്റ്റനെന്ന നിലയില്‍ ഒരുപിടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യമായാണ് മോര്‍ഗന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത് എന്നത് കൗതുകമുണര്‍ത്തും. പഞ്ചാബിനെതിരായ മല്‍സരത്തിനു മുമ്പ് ഒരിക്കല്‍ മാത്രമേ അദ്ദേഹം മാന്‍ ഓഫ് ദി മാച്ചായിട്ടുള്ളൂ. 2015ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കവെയായിരുന്നു ഇത്. അന്നു 28 ബോളില്‍ 63 റണ്‍സ് മോര്‍ഗന്‍ അടിച്ചെടുത്തിരുന്നു. ആറു വര്‍ഷങ്ങള്‍ക്കു ശേഷം, അതും ക്യാപ്റ്റനെന്ന നിലയി ഇതാദ്യമായി മോര്‍ഗന്‍ കളിയിലെ കേമനായി മാറിയിരിക്കുകയാണ്.

2

പഞ്ചാബിനെതിരേയുള്ള ഇന്നിങ്‌സിനിടെ മറ്റൊരു നാഴികക്കല്ലും മോര്‍ഗന്‍ പിന്നിട്ടു. ടി20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് തികച്ച നാലാം ഇംഗ്ലണ്ട് താരമായി അദ്ദേഹം മാറി. അലെക്‌സ് ഹെയ്ല്‍സ് (8066), ലൂക്ക് റൈറ്റ് (7384), മുന്‍ താരം രവി ബൊപാര (7384) എന്നിവരാണ് നേരത്തേ ടി20യില്‍ 7000ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള മറ്റു താരങ്ങള്‍.

ബാറ്റ്‌സ്മാനെന്ന നിലയില്‍ മോര്‍ഗനെ സംബന്ധിച്ച് അത്ര മികച്ച ഐപിഎല്‍ സീസണല്ല ഇത്തവണത്തേത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് എന്ന ദയനീയ ശരാശരിയില്‍ 112.50 സ്‌ട്രൈക്ക് റേറ്റോടെ വെറും 45 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. എന്നാല്‍ പഞ്ചാബിനെതിരായ ഒരൊറ്റ ഇന്നിങ്‌സോടെ ഈ അഞ്ച് ഇന്നിങ്‌സുകളിലെ സ്‌കോര്‍ മോര്‍ഗന്‍ കടത്തിവെട്ടുകയും ചെയ്തിരിക്കുകയാണ്. ഈ ഫോം ഇനി വരാനിരിക്കുന്ന മല്‍സരങ്ങളിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരിക്കും മോര്‍ഗന്‍.

Story first published: Tuesday, April 27, 2021, 0:30 [IST]
Other articles published on Apr 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+