അഫ്ഗാന്‍ മികച്ച ടീം; കൂടുതല്‍ മത്സരങ്ങള്‍ വേണമെന്ന് കോച്ച് ഇന്‍സമാം ഉള്‍ഹഖ്
ദില്ലി: കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന് മികച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുമെന്ന് കോച്ചും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റനുമായ ഇന്‍സമാം ഉള്‍ ഹഖ്. ലോകകപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുള്ള ഇന്‍സമാം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ശ്രലങ്കയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ടീം തോറ്റെങ്കിലും നിലവാരമുള്ള ക്രിക്കറ്റാണ് കാഴ്ചവെച്ചത്. ലോകകപ്പിലെ മത്സരങ്ങള്‍ ഒന്നും ജയിച്ചില്ലെങ്കിലും ടീമിന്റെ പുരോഗതിയില്‍ സന്തുഷ്ടിയുണ്ടെന്ന് ഇന്‍സമാം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ഇന്‍സമാം ടീമിന്റെ കോച്ച് ചുമതല ഏറ്റെടുത്തത്.

കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിലും പിന്നീട് ടി20 ലോകകപ്പിലും ഇടം നേടിയ അഫ്ഗാനിസ്ഥാന്‍ സിംബാബ്‌വേ, അയര്‍ലന്റ് തുടങ്ങിയ ടീമുകളേക്കാള്‍ മികവു പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ മേജര്‍ ടൂര്‍ണമെന്റുകളില്‍ പങ്കാളികളായിട്ടും അവര്‍ക്ക് മുന്‍നിര ടീമുകളുമായി കളിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന് ഇന്‍സമാം പറയുന്നു.
അത്യധ്വാനത്തിലൂടെയാണ് അഫ്ഗാന്‍ ടീം വളര്‍ന്നുവരുന്നത്. പ്രതികൂല സാഹചര്യങ്ങളിലും ക്രിക്കറ്റിനുവേണ്ടിയുള്ള അവരുടെ അര്‍പ്പണ മനോഭാവം ശ്രദ്ധേയമാണ്. മികച്ച പരിശീലനവും കൂടുതല്‍ മത്സരങ്ങളും തുടര്‍ന്നും ലഭിക്കുകയാണെങ്കില്‍ മുന്‍നിര ടീമുകളുടെ നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുമെന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും മുന്‍ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications