For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IML T20: ഇതിഹാസങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍, സച്ചിനും കളത്തിലേക്ക്; മത്സരക്രമം പുറത്ത്

ഇടവേളക്ക് ശേഷം വീണ്ടും ക്രിക്കറ്റ് ഇതിഹാസങ്ങള്‍ കളത്തിലേക്കെത്താന്‍ പോവുകയാണ്. അന്താരാഷ്ട്ര മാസ്‌റ്റേഴ്‌സ് ലീഗിലാണ് മുന്‍ ഇതിഹാസങ്ങള്‍ വീണ്ടും പാഡണിയുന്നത്. ഇന്ത്യ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവടങ്ങളിലെ ഇതിഹാസ താരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, കുമാര്‍ സംഗക്കാര, ജാക്‌സ് കാലിസ് തുടങ്ങി ആരാധകരുടെ ഹൃദയം കീഴടക്കിയ ഒട്ടുമിക്ക താരങ്ങളും വീണ്ടും കളത്തിലേക്കെത്തുകയാണ്.

ഫെബ്രുവരി 22നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നവി മുംബൈ, രാജ്‌കോട്ട്, റായ്പൂര്‍ എന്നിവടങ്ങളിലാണ് മത്സരം നടക്കുന്നത്. ഫൈനലും നോക്കൗട്ടും റായ്പൂരിലാണ് നടക്കുന്നത്. മാര്‍ച്ച് 16നാണ് ഫൈനല്‍ പോരാട്ടം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ടാവും. ആറ് ടീമുകളാണ് മത്സരിക്കുന്നത്. ഏതൊക്കെ താരങ്ങളാണ് ടീമുകളില്‍ ഉണ്ടാവുകയെന്നത് ഇനിയും പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. എന്തായാലും സച്ചിന്റെ കീഴിലാവും ഇന്ത്യ കളിക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്.

തുടക്കം ഇന്ത്യ മാസ്റ്റേഴ്‌സിന്റെ പോരാട്ടം

ടൂര്‍ണമെന്റ് ആരംഭിക്കുന്നത് ഇന്ത്യ മാസ്‌റ്റേഴ്‌സും ശ്രീലങ്ക മാസ്‌റ്റേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യ മാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്. കുമാര്‍ സംഗക്കാരക്ക് കീഴിലാണ് ശ്രീലങ്ക മാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇടവേളക്ക് ശേഷമാണ് വീണ്ടും പാഡണിയുന്നത്. ഓപ്പണറായി ഒരിക്കല്‍ക്കൂടി സച്ചിന്‍ ബാറ്റ് ചെയ്യാനിറങ്ങുന്നത് ആരാധകരെ സംബന്ധിച്ച് ആവേശകരമായ കാര്യമാണ്. എന്നാല്‍ എല്ലാ മത്സരങ്ങളും സച്ചിന്‍ കളിക്കാന്‍ സാധ്യതയില്ല.

കൈയുടെ വേദന കാരണം സച്ചിന് ക്രിക്കറ്റ് കളിക്കുന്നതില്‍ പ്രയാസമുണ്ട്. എന്നാല്‍ ആരാധകരുടെ ആഗ്രഹം വിലയിരുത്തിയാണ് സച്ചിന്‍ വീണ്ടും കളത്തിലേക്കെത്തുന്നത്. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍ എന്നിവരെല്ലാം ടൂര്‍ണമെന്റ് കളിച്ചേക്കുമെന്നാണ് വിവരം. ശ്രീലങ്ക മാസ്റ്റേഴ്‌സ് ടീം നായകമായ കുമാര്‍ സംഗക്കാരയും എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ് സംഗക്കാര. അതുകൊണ്ടുതന്നെ സംഗക്കാര ഇതിന്റെ ഉത്തരവാദിത്തങ്ങളിലേക്ക് വൈകാതെ പോയേക്കും.

sachin tendulkar brian lara

മറ്റ് നായകന്മാര്‍ ഇവരാണ്

ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറായ ജാക്‌സ് കാലിസാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ സാധിച്ച കാലിസ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാണെന്ന് തന്നെ പറയാം. സൗത്താഫ്രിക്ക മാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളികള്‍ ശ്രീലങ്കന്‍ മാസ്റ്റേഴ്‌സാണ്. ഓസ്‌ട്രേലിയയെ നയിക്കുന്നത് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്‌സണാണ്. മൂന്ന് ഫോര്‍മാറ്റിലും ഓസീസിനായി കസറിയ വാട്‌സണ്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 ലീഗുകളിലും ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ്.

ഇപ്പോള്‍ അവതാരകന്റെ റോളിലും കമന്റേറ്ററുടെ റോളിലും വാട്‌സണ്‍ ക്രിക്കറ്റില്‍ സജീവമാണ്. ഇതിനിടെയാണ് വീണ്ടും അദ്ദേഹം ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇംഗ്ലണ്ടിനെ നയിക്കുന്നത് ഓയിന്‍ മോര്‍ഗനാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ മോര്‍ഗന്‍ വിരമിച്ച ശേഷം അവതാരകന്റെ റോളുകളില്‍ ക്രിക്കറ്റിലുണ്ട്. ഒരുകാലത്ത് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഞെട്ടിച്ച താരമാണ് മോര്‍ഗന്‍. അതുകൊണ്ടുതന്നെ തിരിച്ചുവരവ് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്.

മുന്‍ താരങ്ങളുടെ ടൂര്‍ണമെന്റിന് വലിയ സ്വീകാര്യത

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ താരങ്ങളുടെ മത്സരത്തിന് വലിയ സ്വീകാര്യത ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നുണ്ട്. സച്ചിനേയും സെവാഗിനേയും ലാറയേയും സംഗക്കാരയേയുമെല്ലാം വീണ്ടും കളത്തില്‍ കാണാന്‍ സാധിക്കുന്നത് ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. വിരമിച്ചവരുടെ മത്സരങ്ങളാണെങ്കിലും ചിലപ്പോഴെല്ലാം മത്സരങ്ങള്‍ക്ക് വീറും വാശിയും വരാറുണ്ട്. പരസ്പരം താരങ്ങള്‍ വാക്കേറ്റം നടത്തുന്നത് വരെ കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ കണ്ടു. എന്തായാലും വമ്പന്‍ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Story first published: Thursday, January 30, 2025, 14:34 [IST]
Other articles published on Jan 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+