For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റര്‍മാരും വളര്‍ത്തുമൃഗങ്ങളും- ധോണി, കോലി, ജഡേജ, വില്ല്യംസണ്‍ ഇവര്‍ക്കെല്ലാമുണ്ട്

മൃഗസ്‌നേഹികളായ ഒരുപാട് ക്രിക്കറ്റര്‍മാരുണ്ട്

ക്രിക്കറ്റിനോടുള്ള അതേ പാഷനും സ്‌നേഹവുമെല്ലാം മൃഗങ്ങളോടും കാണിക്കുന്ന താരങ്ങള്‍ ലോക ക്രിക്കറ്റിലുണ്ട്. കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെ മാത്രമല്ല കളത്തിനു പുറത്തെ നല്ല കാര്യങ്ങളിലൂടെയും ഇവര്‍ ആരാധകര്‍ക്കു മാതൃകയാവുന്നു.

മറ്റു പല സെലിബ്രിറ്റികളെപ്പോലെ ക്രിക്കറ്റര്‍മാരും വളര്‍ത്തു മൃഗങ്ങളെ താലോലിക്കാനും ജീവിതത്തിന്റെ ഭാഗമായി കാണുവാനും ഇഷ്ടപ്പെടുന്നവരാണ്. ഇക്കൂത്തില്‍പ്പെട്ട ചില പ്രമുഖ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

ഡെയ്ല്‍ സ്റ്റെയ്ന്‍

ഡെയ്ല്‍ സ്റ്റെയ്ന്‍

വേഗവും കണിശതയും കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തിനായി കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ താരം കൂടിയാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ലോക ക്രിക്കറ്റിലെ നിറസാന്നിധ്യമാണ് അദ്ദേഹം.
സ്റ്റെയ്‌നും നല്ലൊരു മൃഗസ്‌നേഹിയാണ്. ലാബ്രഡോളും യോര്‍ക്ക്‌ഷെയര്‍ ടെറിയേഴ്‌സുമടക്കം നിലവില്‍ അഞ്ചു വളര്‍ത്തു നായ്ക്കള്‍ അദ്ദേഹത്തിനുണ്ട്. തന്റെ കുടുംബാംഗങ്ങളെന്നാണ് ഇവരെ സ്റ്റെയ്ന്‍ വിശേഷിപ്പിക്കാറുള്ളത്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നു മേഖലയിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്, അതു കൊണ്ടു തന്നെ നിലവില്‍ ലോകത്തിലെ എണ്ണം പറഞ്ഞ മികച്ച ഓള്‍റൗണ്ടര്‍മാരുടെ കൂട്ടത്തിലാണ് ജഡേജയുടെ സ്ഥാനം.
ജഡേജ വലിയൊരു മൃഗസ്‌നേഹി കൂടിയാണ്. പലപ്പോഴും കുതിരകള്‍ക്കൊപ്പമുള്ള ചിത്രവും കുതിര സവാരി നടത്തുന്ന വീഡിയോയുമെല്ലാം അദ്ദേഹം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട്. നായകളും ജഡേജയുടെ വീക്ക്‌നെസാണ്. നിലവില്‍ രണ്ടു വളര്‍ത്തു നായകള്‍ താരത്തിനുണ്ട്.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നാണ് ഇതിഹാസ താരം എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രജാലം തീര്‍ത്ത താരമാണ് ഈ റാഞ്ചിക്കാരന്‍. 39ാം വയസ്സിലെത്തി നില്‍ക്കുമ്പോഴും ധോണി ഒരു 18 കാരന്റെ ചുറുചുറുക്കോടെ തന്നെ കളികളത്തില്‍ തുടരുകയാണ്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി.
ധോണിക്കു ഒരുപാട് വളര്‍ത്തുനായ്ക്കളുണ്ട്. ഒഴിവുസമയങ്ങള്‍ റാഞ്ചിയിലെ തന്റെ ഫാംഹൗസില്‍ ഇവര്‍ക്കും കുടുംബത്തിനുമൊപ്പം ചെലവിടാനാണ് ധോണിക്ക് ഏറെ ഇഷ്ടം.

കെയ്ന്‍ വില്ല്യംസണ്‍

കെയ്ന്‍ വില്ല്യംസണ്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലാാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണിന്റെ സ്ഥാനം. സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുന്ന അദ്ദേഹം ക്യാപ്റ്റന്‍സിയിലും മിടുക്കാണ്. മാന്യമായ പെരുമാറ്റത്തിലൂടെ ഏറെ ആരാധകരെയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.
ഒഴിവുസമയങ്ങള്‍ തന്റെ വളര്‍ത്തുനായകള്‍ക്കൊപ്പമാണ് വില്ല്യംസണ്‍ ചെലവിടാറുള്ളത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് നിശ്ചലമായപ്പോള്‍ വളര്‍ത്തുനായക്കൊപ്പം സ്ലിപ്പ് ക്യാച്ചിങ് പരിശീലിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആധുനിക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും തികഞ്ഞ മൃഗസ്‌നേഹിയാണ്. ബാറ്റിങിലെ സ്ഥിരതയും ഫിറ്റ്‌നസും കൊണ്ട് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് താരങ്ങളുടെ ആരാധന പിടിച്ചു പറ്റിയ താരമാണ് അദ്ദേഹം. ഒരുപിടി ബാറ്റിങ് റെക്കോര്‍ഡുകളും കോലി തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു.
അറിയപ്പെടുന്ന മൃഗസ്‌നേഹി കൂടിയാണ് കോലി. 11 വര്‍ഷമായി കുടുംബാംഗത്തെപ്പോലെ കോലിക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തുനായ ബ്രൂണോ ഈ വര്‍ഷം മേയില്‍ മരിച്ചിരുന്നു. 2017ല്‍ 15 നായകളെ അദ്ദേഹം ദത്തെടുത്ത് വളര്‍ത്തുകയും ചെയ്തിരുന്നു.

Story first published: Friday, July 10, 2020, 18:48 [IST]
Other articles published on Jul 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+