Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് പ്രേമിയാണോ? അറിയാതെ പോവരുത് ഇവ.. ബൗള്‍ഡായവരുടെ അമരത്ത് ദ്രാവിഡ്!! ഇനിയുമുണ്ട് ചിലത്

മുംബൈ: റെക്കോര്‍ഡുകള്‍ തീര്‍ച്ചയായും തകര്‍ക്കപ്പെടാനുള്ളതാണ്. ക്രിക്കറ്റിലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. ഒരിക്കലും തിരുത്തപ്പെടില്ലെന്നു കരുതിയ പല റെക്കോര്‍ഡുകളും വര്ഷങ്ങള്‍ക്കു ശേഷം തിരുത്തിക്കുറിക്കപ്പെട്ടിട്ടുണ്ട്.

ക്രിക്കറ്റിലെ ചില രസകരമായ റെക്കോര്‍ഡുകളും സംഭവങ്ങളും തീര്‍ച്ചയായും ക്രിക്കറ്റ് ആരാധകര്‍ക്കു കൗതുകമാവും. അത്തരത്തിലുള്ള പ്രധാനപ്പെട്ട ചിലതിലേക്ക് ഒന്നു കണ്ണോടിക്കാം.

ശരിക്കും വന്മമതിലോ?

ശരിക്കും വന്മമതിലോ?

ക്രിക്കറ്റിലെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റിങ് ഇതിഹാസമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡ്. എത്ര ശക്തമായ ബൗളിങ് ആക്രമണത്തെയും പ്രതിരോധിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ ഇതേ ദ്രാവിഡ് തന്നൊണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ ബൗള്‍ഡായ താരമെന്നതാണ് രസകരം.
54 തവണയാണ് ടെസ്റ്റില്‍ ദ്രാവിഡ് ക്ലീന്‍ബൗള്‍ായി ക്രീസ് വിട്ടിട്ടുള്ളത്. 1996 മുതല്‍ 2004 വരെയുള്ള 16 വര്‍ഷത്തെ കരിയറില്‍ 26 തവണയേ അദ്ദേഹം ബൗള്‍ഡായിട്ടുള്ളൂ. പിന്നീട് കരിയറിന്റെ അവസാനകാലത്ത് ദ്രാവിഡ് നിരവധി തവണ ബൗള്‍ഡായി ക്രീസ് വിട്ടു.
അവസാനത്തെ 13 ഇന്നിങ്‌സുകളില്‍ ഒമ്പതിലും വന്‍മതില്‍ ബള്‍ഡായിരുന്നു. 2011-12ലെ ഓസീസ് പര്യടനത്തില്‍ എട്ടു ഇന്നിങ്‌സുകളില്‍ ആറിലും സ്റ്റംപ് തെറിച്ചാണ് ദ്രാവിഡ് ക്രീസ് വിട്ടത്.

 ടെസ്റ്റിലെ ഗെയ്ല്‍

ടെസ്റ്റിലെ ഗെയ്ല്‍

വിവിയന്‍ റിച്ചാര്‍ഡ്‌സ്, വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, ഷാഹിദ് അഫ്രീഡി തുടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. പക്ഷെ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡ് ഇവരുടെയൊന്നും പേരില്‍ അല്ല. പാകിസ്താന്റെ പേസ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വസീം അക്രമാണ് ഈ നേട്ടത്തിന് അവകാശി.
1996ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു അക്രമിന്റെ 'അക്രമം'. 363 പന്തില്‍ 257 റണ്‍സാണ് അന്ന് അക്രം അടിച്ചെടുത്തത്. 22 ബൗണ്ടറികളും 12 സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ഇത്രയുമധികം സിക്‌സര്‍ ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ പിന്നീട് മറ്റൊരു താരത്തിനും നേടാനായിട്ടില്ല.

നൂറാം ടെസ്റ്റില്‍ സെഞ്ച്വറി കൊണ്ട് ആറാട്ട്

നൂറാം ടെസ്റ്റില്‍ സെഞ്ച്വറി കൊണ്ട് ആറാട്ട്

ബാറ്റിങ് ഇതിഹാസവും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് ഒരുഅപൂര്‍വ്വ റെക്കോര്‍ഡിന് അവകാശിയാണ്. ഒരുപക്ഷെ ഭാവിയില്‍ ഒരു താരത്തിനും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞെന്നും വരില്ല. കരിയറിലെ നൂറാമത്തെ ടെസ്റ്റില്‍ രണ്ടു ഇന്നിങ്‌സുകളിലും സെഞ്ച്വറിയുമായി കസറിയ ഏക താരം പോണ്ടിങാണ്.
2006ല്‍ സിഡ്‌നിയിന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു പോണ്ടിങിന്റെ നൂറാമത്തെ ടെസ്റ്റ്. ആദ്യ ഇന്നിങ്‌സില്‍ 120 റണ്‍സ് നേടിയഅദ്ദേഹം രണ്ടാമത്തെ ഇന്നിങ്‌സില്‍ 143 റണ്‍സും വാരിക്കൂട്ടി. മല്‍സരത്തില്‍ ഓസീസിനു ജയം സമ്മാനിക്കാനും പോണ്ടിങിനു സാധിച്ചു.

വേഗമേറിയ സെഞ്ച്വറിയില്‍ സച്ചിനും പങ്ക്

വേഗമേറിയ സെഞ്ച്വറിയില്‍ സച്ചിനും പങ്ക്

പാകിസതാന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ സ്ഥാനം. വെടിക്കെട്ട് ബാറ്റിങിലൂടെ നിരവധി മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുള്ളത്. 1996ല്‍ശ്രീലങ്കയ്‌ക്കെതിരേ അഫ്രീഡിയുടെ ബാറ്റിങ് വെടിക്കെട്ട് ലോക റെക്കോര്‍ഡായി മാറിയിരുന്നു. വെറും 37 പന്തിലാണ് അന്ന് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 11 സിക്‌സറുകളും ആറു ബൗണ്ടറികളുമടങ്ങിയതായിരുന്നു ഈ ഇന്നിങ്‌സ്. പിന്നീട് വര്‍ഷങ്ങളോളം ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇതു തന്നെയായിരുന്നു.
എന്നാല്‍ നെയ്‌റോബിയില്‍ അന്നു ലങ്കയ്‌ക്കെതിരേ അഫ്രീഡി ഉപയോഗിച്ച ബാറ്റ് ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടേതായിരുന്നു. കളിക്കാനിറങ്ങുമ്പോള്‍ നല്ലൊരു ബാറ്റ് പോലും കൈവശമില്ലാത്തതിനെ തുടര്‍ന്നു വഖാര്‍ യൂനുസാണ് സച്ചിന്റെ ബാറ്റ് അഫ്രീഡിക്കു നല്‍കിയത്.

ഗെയ്‌ലിനെക്കൊണ്ട് ടെസ്റ്റിലും രക്ഷയില്ല

ഗെയ്‌ലിനെക്കൊണ്ട് ടെസ്റ്റിലും രക്ഷയില്ല

യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസമാണ് ക്രിസ് ഗെയ്ല്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഗെയ്ല്‍ ടെസ്റ്റിലും മോശമല്ല. ടെസ്റ്റില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശിയാണ് അദ്ദേഹം. ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയ ഏക താരമെന്ന റെക്കോര്‍ഡ് ഗെയ്‌ലിന്റെ പേരിലാണ്.
2000ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. എന്നാല്‍ 2012ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ആദ്യപന്തില്‍ തന്നെ സിക്‌സര്‍ പായിച്ച് ഗെയ്ല്‍ ചരിത്രം കുറിച്ചു. അരങ്ങേറ്റക്കാരനായ സൊഹാഗ് ഗാസിക്കെതിരേയായിരുന്നു താരത്തിന്റെ പ്രഹരം.

Story first published: Thursday, June 7, 2018, 14:33 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+