Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വല്ലാത്ത ട്രിക്ക് തന്നെ... ഹാട്രിക് തമ്പുരാക്കന്‍മാര്‍, ഇവരെ വെല്ലാന്‍ ആരുമില്ല

മുംബൈ: ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന ഐപിഎല്ലില്‍ ചില ബൗളര്‍മാരും അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. കുട്ടി ക്രിക്കറ്റായ ട്വന്റി20യില്‍ ഹാട്രിക്കെന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഹാട്രിക് നേടിയവരെല്ലാം ചരിത്രത്തിന്റെ ഭാഗവുമാണ്.

ഐപില്ലിലും ചില ശ്രദ്ധേയമായ ഹാട്രിക് പ്രകനങ്ങള്‍ ഇതിനകം ക്രിക്കറ്റ് പ്രേമികള്‍ കണ്ടു കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഹാട്രിക്കുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

മൂന്നു ടീമുകള്‍ക്കൊപ്പം ഹാട്രിക്ക്

മൂന്നു ടീമുകള്‍ക്കൊപ്പം ഹാട്രിക്ക്

ഐപിഎല്ലില്‍ മൂന്നു വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഹാട്രിക് നേടിയിട്ടുള്ള ഒരേയൊരു താരമേയുള്ളൂ. ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയാണത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ജഴ്‌സിയിസാണ് മിശ്ര ഹാട്രിക് നേട്ടം കൈവരിച്ചിട്ടുള്ളത്.
2008ലെ പ്രഥമ സീസണില്‍ ഡെക്കാനെതിരേ ഡല്‍ഹിക്കു വേണ്ടിയായിരുന്നു താരത്തിന്റെ കന്നി ഹാട്രിക്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഹാട്രിക് നേടിയ ആദ്യ സ്പിന്നറായി അദ്ദേഹം മാറുകയും ചെയ്തിരുന്നു.
2011ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡെക്കാനു വേണ്ടി മിശ്ര വീണ്ടുമൊരു ഹാട്രിക് കുറിച്ചു. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു മിശ്ര ഹാട്രിക്കില്‍ ഹാട്രിക് തികച്ചത്.

ഒരു ദിവസം, 2 ഹാട്രിക്ക്

ഒരു ദിവസം, 2 ഹാട്രിക്ക്

ഐപിഎല്ലില്‍ ഒരേ ദിവസം രണ്ടു വ്യത്യസ്ത മല്‍സരങ്ങളില്‍ വ്യത്യസ്ത താരങ്ങള്‍ ഹാട്രിക് തികയ്ക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നായിരുന്നു ഇത്.
ബെംഗളൂരുവില്‍ നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി വിന്‍ഡീസ് താരം സാമുവല്‍ ബദ്രിയാണ് ആദ്യ ഹാട്രിക് നേടിയത്. പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, മിച്ചെല്‍ മക്ലെനഗന്‍ എന്നിവരെയാണ് അദ്ദേഹം അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്.
ഇതേ ദിവസം തന്നെ ഗുജറാത്ത് ലയണ്‍സും പൂനെ ജയന്റ്‌സും തമ്മിലുള്ള അടുത്ത മല്‍സരത്തിലും മറ്റൊരു ഹാട്രിക് പിറന്നു. ഗുജറാത്ത് ബൗളര്‍ ആന്‍ഡ്രൂ ടൈയുടെ വകയായിരുന്നു ഹാട്രിക്. ഷെയ്ന്‍ വാട്‌സനു ശേഷം ഐപിഎല്ലില്‍ ഹാട്രിക് നേടിയ രണ്ടാമത്തെ ഓസീസ് താരമായി അദ്ദേഹം മാറുകയും ചെയ്തു.

രണ്ടു പന്തില്‍ ഹാട്രിക്

രണ്ടു പന്തില്‍ ഹാട്രിക്

ഐപിഎല്ലില്‍ വെറും രണ്ടു പന്തില്‍ ഹാട്രിക് തികച്ച ബൗളറെന്ന റെക്കോര്‍ഡ് പ്രവീണ്‍ താംബെയുടെ പേരിലാണ്. 2013ല്‍ 41ാം വയസ്സില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചാണ് താംബെ ഐപിഎല്ലില്‍ അരങ്ങേറിയത്. 2014 മെയ് അഞ്ചിനാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ്വമായൊരു റെക്കോര്‍ഡിന് താംബെ അവകാശിയായത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് വെറും രണ്ടു പന്തില്‍ താംബെ ഹാട്രിക് നേടിയത്. 16ാം ഓവറിലായിരുന്നു ഇത്. താംബയുടെ ആദ്യ പന്ത് വൈഡായപ്പോള്‍ ഷോട്ടിനു ശ്രമിച്ച മനീഷ് പാണ്ഡെയെ വിക്കറ്റ്കീപ്പര്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. വൈഡായതിനാല്‍ താരത്തിന് വീണ്ടും പന്തെറിയേണ്ടിവന്നു. തൊട്ടടുത്ത പന്തില്‍ യൂസുഫ് പഠാനെയും അടുത്ത പന്തില്‍ റയാന്‍ ടെന്‍ ഡുഷാറ്റെയെയും പുറത്താക്കി താംബെ രണ്ടു പന്തില്‍ ഹാട്രിക്കെന്ന അപൂര്‍വ്വ റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു.

അരങ്ങേറ്റത്തില്‍ ഹാട്രിക്

അരങ്ങേറ്റത്തില്‍ ഹാട്രിക്

ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഹാട്രിക് നേടിയ താരം ഓസ്‌ട്രേലിയന്‍ പേസറായ ആന്‍ഡ്രു ടൈയാണ്. 2017 ഏപ്രില്‍ 14ന് റൈസിങ് പൂനെ ജയന്റ്‌സിനെതിരേ രാജ്‌കോട്ടില്‍ നടന്ന കളിയില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് താരം കന്നി മല്‍സരം കളിച്ചത്.
അങ്കിത് ശര്‍മ, മനോജ് തിവാരി, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയാണ് ടൈ ആദ്യ മല്‍സരത്തില്‍ ഹാട്രിക്കെന്ന അപൂര്‍വ്വ നേട്ടത്തിനുടമയായത്. നാലോറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത പേസര്‍ ഹാട്രിക്കുള്‍പ്പെടെ അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കുകയും ചെയ്തു.

Story first published: Thursday, May 3, 2018, 14:29 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+