Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാപ്പി ബെര്‍ത്ത്‌ഡേ സ്മൃതി- ഇന്ത്യന്‍ വനിതാ സെന്‍സേഷനെക്കുറിച്ച് നിങ്ങളറിയാത്ത ചിലതുണ്ട്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാനയ്ക്കു ഇന്നു 24ാം പിറന്നാള്‍. മികച്ച ഇന്നിങ്‌സുകളിലൂടെ ഓപ്പണര്‍ കൂടിയായ സ്മൃതി ഇതിനകം ആരാധകരുടെ മനം കവര്‍ന്നു കഴിഞ്ഞു. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ മികച്ച റണ്‍വേട്ടക്കാരിയായി താരം മാറിയിട്ടുണ്ട്. കൂടാതെ ഏകദിനത്തില്‍ രാജ്യത്തെ അഞ്ചാമത്തെ ടോപ്‌സ്‌കോറര്‍ കൂടിയാണ് സ്മൃതി.
16ാം വയസ്സിലാണ് താരം ഇന്ത്യക്കു വേണ്ടി ആദ്യമായി കളിക്കുന്നത്. ബംഗ്ലാദേശിനെതിരേയായിരുന്നു സ്മൃതിയുടെ അരങ്ങേറ്റ മല്‍സരം. പിന്നീട് ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലേക്ക് സ്മൃതി കുതിക്കുന്നതാണ് കണ്ടത്.

1996ല്‍ മഹാരാഷ്ട്രയിലാണ് താരം ജനിച്ചത്. മഹാരാഷ്ട്രയുടെ അണ്ടര്‍ 19 ടൂര്‍ണമെന്റുകളില്‍ കളിച്ചിരുന്ന സഹോദരന്‍ ശ്രാവണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്മൃതിയും ക്രിക്കറ്റിനോടു കൂട്ടുകൂടിയത്. താരത്തിന്റെ അച്ഛനും ജില്ലാ തലത്തില്‍ കളിച്ചിരുന്ന ക്രിക്കറ്ററായിരുന്നു.
മഹാരാഷ്ട്രയുടെ അണ്ടര്‍ 15 ടീമിനായി കളിച്ചുകൊണ്ടായിരുന്നു സ്മൃതി ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്നത്. അന്നു വെറും ഒമ്പത് വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. സ്മൃതിയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതള്‍ എന്തൊക്കെയെന്നു നോക്കാം

ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി

ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി

ഏകദിന മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്ററാണ് സ്മൃതി. ദേശീയ ടീമിനു വേണ്ടിയായിരുന്നില്ല, മറിച്ച് മഹാരാഷ്ട്രയ്ക്കു വേണ്ടിയായിരുന്നു ഇത്. 2013ലെ അണ്ടര്‍ 19 വെസ്റ്റ് സോണ്‍ ടൂര്‍ണമെന്റില്‍ ഗുജറാത്തിനെതിരേയാണ് താരം 150 പന്തില്‍ 224 റണ്‍സ് അടിച്ചെടുത്തത്.

പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ച പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ കൂടിയാണ് സ്മൃതി. 22 വയസ്സും 229 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യയുടെ ക്യാപ്റ്റനായത്. 2019ല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പരിക്കേറ്റതോടെയാണ് ഇംഗ്ലണ്ടിനെതിരായ ടി20യില്‍ സ്മൃതിക്കു ക്യാപ്റ്റനായി നറുക്കുവീണത്.
ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയ പ്രായം കുറഞ്ഞ നാലാമത്തെ വനിതാ താം കൂടിയാണ് സ്മൃതി. 16ാം വയസ്സിലാണ് ബംഗ്ലാദേശിനെതിരേ താരം അരങ്ങേറ്റ മല്‍സരം കളിച്ചത്.

വേഗമേറിയ ഫിഫ്റ്റി

വേഗമേറിയ ഫിഫ്റ്റി

ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി നേടിയ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സ്മൃതി. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ ടി20യിലാണ് 24 പന്തുകളില്‍ താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
2016ല്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗിലെ ടീമുമായി സ്മൃതി കരാര്‍ ഒപ്പിട്ടിരുന്നു. ഹര്‍മന്‍പ്രീത് കൗറിനു ശേഷം ബിഗ് ബാഷ് ലീഗില്‍ അവസരം ലഭിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സ്മൃതി.

ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

2018ല്‍ ഐസിസിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു സ്മൃതി അവകാശിയായിരുന്നു. ഐസിസിയുടെ മികച്ച വനിതാ താരമായും ഓപ്പണര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സ്മൃതി. 51 മല്‍സരങ്ങളിലാണ് താരത്തിന്റെ നേട്ടം. വനിതാ ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സ് തികച്ച മൂന്നാമത്തെ താരവും സ്മൃതി തന്നെ.

Story first published: Saturday, July 18, 2020, 11:47 [IST]
Other articles published on Jul 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+