Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹെല്‍മറ്റിനെറിഞ്ഞു, 'സച്ചിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു', വെളിപ്പെടുത്തി അക്തര്‍

1

കറാച്ചി: ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകളും സ്വന്തമാക്കിയാണ് പാഡഴിച്ചത്. സച്ചിന്റെ വിക്കറ്റെടുത്താല്‍ എതിര്‍ ടീം ജയിക്കുമെന്ന് കരുതുന്ന കാലഘട്ടം പോലും ക്രിക്കറ്റിലുണ്ടായിരുന്നു. ക്രിക്കറ്റിലെ ഇതിഹാസ ബൗളര്‍മാരെയെല്ലാം വിറപ്പിക്കാന്‍ സച്ചിനായിട്ടുണ്ട്.

ഷുഹൈക് അക്തര്‍ പാകിസ്താന്റെ പേസ് ഇതിഹാസമാണ്. അതിവേഗ പന്തുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അക്തര്‍ സച്ചിനെതിരേ പന്തെറിയുന്ന മത്സരങ്ങളെല്ലാം ആരാധകര്‍ക്ക് വളരെ ആവേശം സൃഷ്ടിച്ചിരുന്നു. ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. സച്ചിനെ നിരവധി തവണ അക്തര്‍ പുറത്താക്കിയിട്ടുണ്ടെങ്കിലും സച്ചിന്റെ ബാറ്റിങ് ചൂട് അക്തറും നന്നായി അറിഞ്ഞിട്ടുണ്ട്.

1

ഇപ്പോഴിതാ സച്ചിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍. വിക്കറ്റ് വീഴ്ത്താനുള്ള പ്രയാസം കൊണ്ട് സച്ചിനെ കറാച്ചി ടെസ്റ്റിനിടെ എറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവമാണ് അക്തര്‍ വെളിപ്പെടുത്തിയത്. 'ഇത് ആദ്യമായാണ് ഞാന്‍ തുറന്ന് പറയുന്നത്. ആ ടെസ്റ്റ് മത്സരത്തില്‍ സച്ചിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. സച്ചിന്റെ ഹെല്‍മറ്റിന് തന്നെ ലക്ഷ്യം വെച്ചു.

എങ്ങനെയും പരിക്കേല്‍പ്പിക്കാനാണ് ശ്രമിച്ചത്. വിക്കറ്റില്‍ പന്തെറിയാനാണ് ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ഹഖ് പറഞ്ഞത്. എന്നാല്‍ സച്ചിന്റെ ഹെല്‍മറ്റായിരുന്നു എന്റെ ലക്ഷ്യം. ഹെല്‍മറ്റില്‍ പന്തെറിഞ്ഞപ്പോള്‍ എല്ലാം തീര്‍ന്നുവെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട് അധിന്റെ വീഡിയോ കണ്ടപ്പോഴാണ് സച്ചിന് ഒന്നും പറ്റിയില്ലെന്നത് എനിക്ക് മനസിലായത്. സച്ചിന്‍ തന്റെ തലയെ ഭംഗിയായി സംരക്ഷിക്കുന്നത് ഞാന്‍ കണ്ടു'- സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.

2

മത്സരത്തില്‍ ഇന്ത്യക്ക് വെല്ലുവിളിയായത് അക്തറായിരുന്നില്ല. ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത് മുഹമ്മദ് ആസിഫായിരുന്നു. അന്നത്തെ ആസിഫിന്റെ ബൗളിങ്ങിനെക്കുറിച്ചും അക്തര്‍ ഓര്‍ത്തെടുത്തു. ' തുടര്‍ന്നും ഞാന്‍ സച്ചിനെ പരിക്കേല്‍പ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മറുവശത്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആസിഫിന്റെ ബൗളിങ്ങിന് മുന്നില്‍ പതറുകയായിരുന്നു. അന്നത്തെ ദിവസം ആസിഫ് പന്തെറിഞ്ഞതുപോലെ മനോഹരമായി മറ്റൊരു താരവും പന്തെറിയുന്നത് കണ്ടിട്ടില്ല'- അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യക്കായി ഹാട്രിക് നേടിയ ടെസ്റ്റ് മത്സരമായിരുന്നു ഇത്. ആദ്യ ഓവറില്‍ത്തന്നെയായിരുന്നു ഇര്‍ഫാന്റെ ഹാട്രിക് നേട്ടം. എന്നാല്‍ മത്സരം 341 റണ്‍സിന് ഇന്ത്യ തോറ്റു. ആസിഫ് ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുമാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 23 റണ്‍സെടുത്ത സച്ചിനെ അബ്ദുല്‍ റസാഖ് പുറത്താക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 26 റണ്‍സെടുത്തപ്പോള്‍ ആസിഫും പുറത്താക്കി.

3

അന്നത്തെ മത്സരത്തില്‍ അക്തറിന്റെ പേസിനെ സച്ചിന്‍ കണ്ണടച്ചാണ് നേരിട്ടതെന്ന് ആസിഫും ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 'ഞങ്ങള്‍ ബൗളിങ് ആരംഭിച്ച ശേഷം അക്തര്‍ എക്‌സ്പ്രസ് പോലെയാണ് പന്തെറിഞ്ഞത്. ഞാന്‍ സ്‌ക്വയര്‍ ലെഗില്‍ അംപയറുടെ സമീപത്തായാണ് ഫീല്‍ഡ് ചെയ്തിരുന്നത്. അക്തറിന്റെ ഒന്ന് രണ്ട് ബൗണ്‍സുകള്‍ നേരിട്ടത് സച്ചിന്‍ കണ്ണടച്ചാണ്. ബാക്ക് ഫൂട്ടിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ ശ്രമിച്ചത്. അതിനെ ഞങ്ങള്‍ മുതലാക്കി'-ആസിഫ് പറഞ്ഞു.

നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പരകള്‍ കളിക്കുന്നില്ല. ഇരു രാജ്യങ്ങളും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വൈര്യം മത്സരങ്ങളിലും പ്രതിഫലിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ക്ക് ആവേശം ഇരട്ടിക്കും.

Story first published: Sunday, June 5, 2022, 12:51 [IST]
Other articles published on Jun 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+