ധോണിയുടെ പിന്മാറ്റം... യഥാര്‍ഥ കാരണം ഇതോ? വഴി മാറിക്കൊടുത്തതല്ല? ലോകകപ്പിനിടെ മൂര്‍ഛിച്ചു
ദില്ലി: ഇന്ത്യന്‍ ടീമില്‍ നിന്നും കുറച്ചു കാലമായി മാറി നില്‍ക്കുകയാണ് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല, കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില് നിന്നും ധോണി പിന്‍മാറുകയായിരുന്നു. പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല.
തന്റെ പിന്‍ഗാമിയായ റിഷഭ് പന്തിന് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനു മുമ്പ് പരമാവധി അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ധോണി സ്വയം മാറിനില്‍ക്കുന്നതെന്നു ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ യഥാര്‍ഥ കാരണം ഇതല്ലെന്ന തരത്തിലാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വില്ലനായത് പരിക്ക്?
പരിക്കിനെ തുടര്‍ന്നാണ് ധോണി ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പുറംഭാഗത്തെ പരിക്കുമായാണ് ധോണി കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കളിച്ചതെന്നും ഇത് ടൂര്‍ണമെന്റിനിടെ ഗുരുതരമാവുകയായിരുന്നുവെന്നുമാണ് വിവരം.
ഈ പരിക്കില്‍ നിന്നും ധോണി ഇപ്പോഴും മുക്തനായിട്ടില്ലെന്നും നവംബറോടെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മികച്ച ഫിറ്റ്‌നസ്
ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരമെന്നാണ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ പുറംഭാഗത്തേറ്റ പരിക്ക് കുറച്ചുകാലമായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും പരിക്ക് വകവയ്ക്കാതെയാണ് അദ്ദേഹം കളിച്ചത്. അന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ പുറത്താവാതെ 79 റണ്‍സുമായി കസറിയ ശേഷം ധോണി തന്റെ പരിക്കിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം നടന്ന ഐപിഎല്ലിനിടെയും തന്നെ വലയ്ക്കുന്ന പരിക്കിനെക്കുറിച്ച് ധോണി വെളിപ്പെടുത്തിയിരുന്നു.

ധോണി തിരിച്ചുവരുമോ?
ഇന്ത്യന്‍ ടീമിലേക്കു ധോണി ഇനി തിരിച്ചുവരുമോയെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. കാരണം താന്‍ എപ്പോള്‍ മടങ്ങിയെത്തുമെന്നതിനെക്കുറിച്ച് അദ്ദേഹവും വെളിപ്പെടുത്തിയിില്ല. നവംബര്‍ മുതല്‍ താന്‍ ടീമില്‍ നിന്നു വിട്ടുനില്‍ക്കുന്നതായാണ് അവസാനമായി ധോണി അറിയിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയാണ് നവംബറില്‍ ഇന്ത്യക്കു മുന്നിലുള്ളത്.
അതേസമയം, ടീമില്‍ തിരിച്ചെത്താന്‍ ധോണിക്കു തടസ്സമില്ലെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേ പറഞ്ഞിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications