Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvsENG: ജഡേജയ്ക്കും അശ്വിനും ഏത് മൈതാനത്തും മത്സരം ജയിപ്പിക്കാനാവും- പ്രഗ്യാന്‍ ഓജ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇനി തുടര്‍ച്ചയായ പരമ്പരകളാണ് മുന്നിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടുന്ന ഇന്ത്യ അതിന് ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കും. ഇതിനിടെ ഇന്ത്യയുടെ ബി ടീം ശ്രീലങ്കയിലും പര്യടനം നടത്തും. ഇംഗ്ലണ്ട് പരമ്പര ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. ഇന്ത്യയില്‍ ഇംഗ്ലണ്ടെത്തിയപ്പോള്‍ നാണംകെടുത്തി തകര്‍ക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ഇംഗ്ലണ്ട് കാത്തിരിക്കുന്നത്.

ഇംഗ്ലണ്ട് പിച്ച് പേസിന് അനുകൂലമായതിനാല്‍ത്തന്നെ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പരിഗണിക്കുമോയെന്നത് വലിയ ചോദ്യമാണ്. ഇപ്പോഴിതാ ഏത് മൈതാനത്തും അശ്വിനും ജഡേജയ്ക്കും ഇന്ത്യക്കായി വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. സ്‌പോര്‍ട്‌സ് ടുഡെയ്ക്ക് നല്‍കി അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയുടെ സ്പിന്‍ നിരയെക്കുറിച്ച് പറഞ്ഞത്.

pragyanojha

'ഇംഗ്ലണ്ടില്‍ ഇരുവര്‍ക്കും ഒന്നിച്ച് കളിക്കാനാവും. കാരണം ഇരുവരും നന്നായി ബാറ്റ് ചെയ്യുന്നവരുമാണ്. കൂടാതെ ഏത് മൈതാനത്ത് പന്തെറിയാനുള്ള അനുഭവസമ്പത്തും ഇവര്‍ക്കുണ്ട്. പ്ലസ് പോയിന്റായി പറഞ്ഞാല്‍ ജഡേജയെ അപ് ഓഡറില്‍ ബാറ്റ് ചെയ്യിക്കാനാവും. സമീപകാലത്തെ അവന്റെ പ്രകടനം വളരെ മികച്ചതാണ്. അവന്‍രെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോഡുകള്‍ നോക്കുക, മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അവന് ദീര്‍ഘദൂരം ബാറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. ഇരുവരെയും ഒന്നിച്ച് കളിപ്പിക്കുമെന്നാണ് പ്രതീക്ഷ. കാരണം ഏത് സാഹചര്യത്തിലും ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാനുള്ള പരിചയസമ്പത്ത് ഇരുവര്‍ക്കുമുണ്ട്'-ഓജ പറഞ്ഞു.

ഇന്ത്യക്കും മികച്ച പേസ് ബൗളര്‍മാരുള്ളതിനാല്‍ ഇംഗ്ലണ്ട് പൂര്‍ണ്ണമായും പേസ് പിച്ചൊരുക്കാന്‍ സാധ്യത കുറവാണ്. ആന്‍ഡേഴ്‌സന്‍, ബ്രോഡ്, ആര്‍ച്ചര്‍ എന്നീ പേസര്‍മാരെ ഇംഗ്ലണ്ട് പ്രധാനമായും ഉയര്‍ത്തിക്കാട്ടുമ്പോള്‍ ബുംറ, ഇഷാന്ത്, ഷമി, സിറാജ്, ഉമേഷ് തുടങ്ങിയ മികച്ച പേസ് നിര ഇന്ത്യക്കുമുണ്ട്. ഇംഗ്ലണ്ടില്‍ അശ്വിനും ജഡേജയ്ക്കും ഒരുമിച്ച് അവസരം ലഭിച്ചേക്കും. ഓസീസ് പര്യടനത്തിലടക്കം അശ്വിന്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ഹനുമ വിഹാരി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോയതിനെ ഓജ പ്രശംസിച്ചു. അത് ഇംഗ്ലണ്ടിലെ സാഹചര്യത്തെ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുമെന്നും അത് മത്സരത്തില്‍ ഉപകരിക്കുമെന്നാണ് ഓജ പറഞ്ഞത്. കൗണ്ടിയില്‍ ആറ് ഇന്നിങ്‌സില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായ വിഹാരി ഒരു അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

Story first published: Wednesday, May 12, 2021, 9:45 [IST]
Other articles published on May 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+