Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൗത്താഫ്രിക്കയ്ക്ക് മങ്ങിയ തുടക്കം, 6 ന് 247, കുല്‍ദീപിന് 3 വിക്കറ്റ്

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്ക പതറുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റിന് 247 റണ്‍സ് എന്ന നിലയിലാണ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല. എയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്കല്‍ട്ടണ്‍ (35), ട്രിസ്റ്റന്‍ സ്റ്റബ്ലസ് (49), ടെംബ ബാവുമ (41) എന്നിവര്‍ക്ക് മികച്ച തുടക്കം മുതലാക്കാനായില്ല.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 3 വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസിനു ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരം റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്.

RISHABH PANT

ആദ്യ ടെസ്റ്റിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഗില്ലിനു പകരം സായ് സുദര്‍ശനാണ് ടീമിലേക്കു വന്നത്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ പുറത്തിരുത്തിയ ഇന്ത്യ പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കുകയും ചെയ്തു. മറുഭാഗത്തു സൗത്താഫ്രിക്ക ഒരു മാറ്റം വരുത്തി. കോര്‍ബിന്‍ ബോഷിനെ ഒഴിവാക്കി പകരം ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസാമfയെ ഇറക്കുകയായിരുന്നു.

നേരത്തേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. ഇരുടീമിലെയും ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചില്‍ മല്‍സരം വെറും മൂന്നു ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തു.

124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിത്. പക്ഷെ മറുപയിയില്‍ ടീം 100 പോലും കടന്നില്ല. വെറും 93 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും അല്‍പ്പം പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരെല്ലാം തികഞ്ഞ പരാജയമായി തീര്‍ന്നു.

കഴുത്തിനേറ്റ പരിക്കു കാരണം ക്യാപ്റ്റന്‍ ഗില്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാതിരുന്നതും ഇന്ത്യക്കു വലിയ ക്ഷീണമായി തീര്‍ന്നു. ആദ്യ ഇന്നിങ്‌സിലും ബാറ്റിങ് തുടങ്ങി അല്‍പ്പസമയത്തിനകം അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

രണ്ടാം ടെസ്റ്റിലെ 11

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കെയ്ല്‍ വെറെയ്നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, സെനുരാന്‍ മുത്തുസാമി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.

Story first published: Saturday, November 22, 2025, 5:56 [IST]
Other articles published on Nov 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+