ഗാംഗുലി വേണ്ട, ഗംഭീര്‍ തന്നെ കോച്ചാവണം! ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റമുറപ്പെന്ന് മുന്‍ കോച്ച്
മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. പുതിയ ഇന്ത്യന്‍ പരിശീലകനായി ഇന്ത്യക്കാരന്‍ തന്നെ വരുമെന്ന് ഉറപ്പായിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവുമായ ഗൗതം ഗംഭീറാവും ഇന്ത്യയുടെ പുതിയ പരിശീലകനെന്ന റിപ്പോര്‍ട്ടാണ് സജീവമായുള്ളത്. മറ്റ് പലരും ഇന്ത്യയുടെ പരിശീലകസ്ഥാനം നോട്ടമിടുന്നുണ്ട്.
മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയും ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി വേണ്ടെന്നും ഗംഭീര്‍ തന്നെ പരിശീലകനാവണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മുഖ്യ പരിശീലകനായിരുന്ന ലാല്‍ചന്ദ് രജപുത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ലാല്‍ചന്ദ്.
'ഗംഭീര്‍ ബുദ്ധിയില്ലാത്ത കോമാളിയായ പരിശീലകനല്ല. കളിക്കാരനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളവനും മത്സരത്തെ നന്നായി മനസിലാക്കാന്‍ കഴിവുള്ളവനുമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയപ്പോള്‍ എന്തുണ്ടായി എന്ന് എല്ലാവരും കണ്ടതാണ്. അവസാന സീസണിലെ അതേ ടീമായിരുന്നു കെകെആര്‍. ഗംഭീര്‍ വന്നതോടെ ഈ ടീമിലുണ്ടായ മാറ്റം എന്താണെന്ന് നോക്കുക. തന്ത്രപരമായി നീങ്ങാന്‍ കഴിവുള്ളവനാണ് ഗംഭീര്‍.
അവന്‍ ലോകകപ്പ് നേടി അനൂഭവസമ്പത്തുള്ള താരമാണ്. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരവുമാണ്. അത് പരിശീലകനെന്ന നിലയിലേക്കെത്തുമ്പോള്‍ അവന്റെ മൂല്യമുയര്‍ത്തുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ പരിശീലകന്‍. അന്തിമ തീരുമാനം ബിസിസി ഐയുടെ കൈയിലാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ അവന് കഴിവുണ്ട്' ലാല്‍ചന്ദ് പറഞ്ഞു.

ഗൗതം ഗംഭീര്‍ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഈ രണ്ട് ലോകകപ്പിന്റേയും ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ കിരീടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. വലിയ മത്സരങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് ഗംഭീറിന് നന്നായി അറിയാം. ടീമിനുള്ളിലെ താരങ്ങളെ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് ഗംഭീറിന് നന്നായി അറിയാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ഗംഭീര്‍ എത്തിയപ്പോള്‍ ടീമിന്റെ തലവരതന്നെ മാറി. അവസാന സീസണിലെ അതേ ടീമിനെ ഗംഭീര്‍ കൃത്യമായി ഉപയോഗപ്പെടുത്തിയപ്പോള്‍ ടീമിന് കിരീടത്തിലേക്കെത്താനായി. ഗംഭീറിന് താരങ്ങളുടെ കഴിവും ദൗര്‍ബല്യവും കൃത്യമായി മനസിലാക്കാന്‍ കഴിവുണ്ട്. താരങ്ങളെ എന്ത് വിലകൊടുത്തും ചേര്‍ത്തുനിര്‍ത്തുന്ന ധൈര്യശാലിയായ പരിശീലകനാവും ഗംഭീര്‍. നായകനായിരുന്നപ്പോള്‍ത്തന്നെ ഗംഭീര്‍ ആക്രമണോത്സകത കാട്ടിയിരുന്നു.
പരിശീലകനാവുമ്പോഴും ഗംഭീര്‍ ഇതേ ആക്രമണോത്സകത ഗംഭീര്‍ തുടരും. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനെന്നത് ചെറിയ ഉത്തരവാദിത്തമല്ല. വലിയ സമ്മര്‍ദ്ദമുള്ള ഈ സ്ഥാനത്തേക്ക് ഗംഭീര്‍ എത്തുമ്പോള്‍ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. വിരാട് കോലിയുമായി ഗംഭീറിന് അത്ര നല്ല ബന്ധമല്ല. ഐപിഎല്ലില്‍ ഇരുവരും രണ്ട് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ഇത് വലിയ വിവാദമാവുകയും ചെയ്തതാണ്.
അതുകൊണ്ടുതന്നെ ഗംഭീര്‍ പരിശീലകനാവുന്നതില്‍ ചില സീനിയര്‍ താരങ്ങള്‍ക്ക് വലിയ താല്‍പര്യമുണ്ടാവില്ല. എന്നാല്‍ ഗംഭീറിന്റെ വരവ് യുവതാരങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. പ്രകടന മികവ് വിലയിരുത്തി താരങ്ങളെ പരിഗണിക്കുന്ന പരിശീലകനാവും ഗംഭീര്‍.
സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം ഗംഭീറിന്റെ വരവ് കൂടുതല്‍ അവസരം നേടിക്കൊടുത്തേക്കും. ഇന്ത്യന്‍ ടീമിനെ അടിമുടി മാറ്റാന്‍ കഴിവുള്ള പരിശീലകനാണ് ഗംഭീറെന്ന് പറയാം. എന്തായാലും അന്തിമ തീരുമാനം ടി20 ലോകകപ്പിന് മുമ്പ് തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications