Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Asia Cup: തായ്‌ലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയുടെ പെണ്‍പട ഫൈനലില്‍

1

ധാക്ക: വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ തായ്‌ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഷഫാലി വര്‍മയുടെ (42) ബാറ്റിങ്ങും ദീപ്തി ശര്‍മയുടെ ബൗളിങ്ങുമാണ് ഇന്ത്യന്‍ ജയത്തിന് കരുത്തേകിയത്. ഫൈനലില്‍ ഇന്ത്യയുടെ എതിരാളിയെ ഇന്ന് തന്നെ അറിയാം. പാകിസ്താന്‍-ശ്രീലങ്ക മത്സരത്തിലെ വിജയിയാവും ഇന്ത്യയുടെ എതിരാളികളായി എത്തുക.

1

ടോസ് നേടിയ തായ്‌ലന്‍ഡ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്മൃതി മന്ദാനക്ക് (13) കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ഷഫാലി വര്‍മ കത്തിക്കയറി. 28 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 150 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. മികച്ച ഫോമിലുള്ള ജെമീമ റോഡ്രിഗസ് (27) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 26 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറിയാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും (36) അവസരത്തിനൊത്തുയര്‍ന്നു.

1

30 പന്ത് നേരിട്ട് നാല് ബൗണ്ടറിയാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് (2) നിരാശപ്പെടുത്തിയപ്പോള്‍ പൂജ വസ്ത്രാക്കര്‍ (13 പന്തില്‍ 17) മികച്ച പ്രകടനം കാഴ്ചവെച്ചു. ദീപ്തി ശര്‍മ 3 റണ്‍സെടുത്ത് പുറത്തായി. ആറ് വിക്കറ്റിന് 148 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കും ഇന്ത്യയെത്തി. സൊര്‍ണാറില്‍ ട്രിപ്പോച്ച് മൂന്ന് വിക്കറ്റുമായി തായ്‌ലന്‍ഡ് നിരയില്‍ തിളങ്ങി.

മറുപടിക്കിറങ്ങിയ തായ്‌ലന്‍ഡിന്റെ ബാറ്റിങ് നിരയെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. നട്ടായ ബോച്ചാതം (21), ക്യാപ്റ്റന്‍ നറുമോല്‍ ചായ് വായ് (21) എന്നിവര്‍ മാത്രമാണ് തായ്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്. ഇന്ത്യക്കായി ദീപ്തി ശര്‍മ 4 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്ക് വാദ് രണ്ടും രേണുക സിങ്, സ്‌നേഹ് റാണ, ഷഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

ആറ് തവണ ഏഷ്യാ കപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അവസാന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഈ കിരീടം തിരിച്ചുപിടിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ പോരാട്ടത്തിനാണ് സാധ്യത. നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു.

Story first published: Thursday, October 13, 2022, 12:12 [IST]
Other articles published on Oct 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+