Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സേഫ്!! 2 വിക്കറ്റ് കീപ്പര്‍മാര്‍ തെറിക്കും, ഇവരുടെ പേര് 'വെട്ടാന്‍' ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര താരങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ് വരാനിരിക്കുന്ന ഒരാഴ്ച. കാരണം അടുത്ത സീസണിലേക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. 2026 മാര്‍ച്ച് വരെ വ്യത്യസ്ത കാറ്റഗറികളില്‍ ബിസിസിഐയുടെ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള കളിക്കാര്‍ ആരൊയാവുമെന്ന സസ്‌പെന്‍സും ഇതോടെ അവസാനിക്കും.

എ പ്ലസ്, ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നിങ്ങനെ നാലു കാറ്റഗറികളിലായിട്ടാണ് മുഖ്യ കരാറില്‍ കളിക്കാരെ ഉള്‍പ്പെടുത്തുക. ടീമിലെ ഏറ്റവും നിര്‍ണായകമായ ചിലര്‍ക്കു മാത്രമേ ഏറ്റവുമുയര്‍ന്ന എ പ്ലസ് കാറ്റഗറികളില്‍ ഇടമുണ്ടാവുകയുള്ളൂ.

ശേഷിച്ചവരെല്ലാം താഴെയുള്ള വ്യത്യസ്ത കാറ്റഗറികളില്‍ ഇടം പിടിക്കുകയും ചെയ്യും. എന്നാല്‍ നിലവില്‍ ബിസിസിഐ കരാറിലുള്‍പ്പെട്ട ചിലരെ പുതിയ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കും. ബിസിസിഐ ചീട്ട് കീറാനിടയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

JITESH SHARMA

ജിതേഷ് ശര്‍മ

ടി20 സ്‌പെഷ്യലിസ്റ്റും അഗ്രസീവ് വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മയാണ് ബിസിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്തു പോവാനിടയുള്ള ഒരാള്‍. നിലവില്‍ ബിസിസിഐയുടെ ഗ്രേഡ് സി കരാറിലാണ് അദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ളത്. നിലവില്‍ ടി2യില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല ജിതേഷ്.

ചില താരങ്ങള്‍ അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത് ടീമിലേക്കു വന്നു കഴിഞ്ഞു. അവരിലൊരാളാണ് യുവതാരം ധ്രുവ് ജുറേല്‍. ഇന്ത്യന്‍ ടീമിന്റെ അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ അദ്ദേഹമായിരുന്നു. ജുറേലിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനാണ് ബിസിസിഐ.

ടെസ്റ്റില്‍ നിലവില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായു അദ്ദേഹം മാറിക്കഴിഞ്ഞു. വൈകാതെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലും താരത്തിനു ഈ റോള്‍ കിട്ടിയേക്കും. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ജിതേഷ് ഫ്‌ളോപ്പായിരുന്നു. ദേശീയ ടീമില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമായതും ഇതോടെയാണ്. ഇനിയൊരു തിരിച്ചുവരവ് നടത്തുക ജിതേഷിനു കടുപ്പമായിരിക്കും.

കെഎസ് ഭരത്

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മുന്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ചീട്ട് കിറാനിടയുള്ള രണ്ടാമത്തെയാള്‍. ഗ്രേഡ് സി കരാറില്‍ തന്നെയാണ് അദ്ദേഹവുമുളളത്. പക്ഷെ നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല ഭരത്. ഇനി തിരിച്ചെത്താനും സാധ്യതയില്ല.

ഒരു സമയത്തു റിഷഭ് പന്തിനു പുറകില്‍ ടെസ്റ്റിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. റിഷഭ് കാറപടകത്തില്‍ പരിക്കേറ്റ് പുറത്തിരുന്നപ്പോള്‍ ചില ടെസ്റ്റുകളില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായും ഭരതിനു നറുക്കുവീണു. പക്ഷെ തനിക്കു ലഭിച്ച അവസരം മുതലെടുക്കാന്‍ അദ്ദേഹത്തിനായില്ല.

ഇതോടെ ഭരതിനു പകരം ധ്രുവ് ജുറേലിനെ ടെസ്റ്റില്‍ ഇന്ത്യ പരീക്ഷിക്കുകയും താരം ഈ റോളില്‍ തിളങ്ങുകയും ചെയ്തു. നിലവില്‍ റിഷഭിനു പിന്നില്‍ ബാക്കപ്പായുള്ളതും അദ്ദേഹമാണ്. അതിനാല്‍ ഭരത് ഇനി ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ട. അതു മാത്രമല്ല കെഎല്‍ രാഹുലിനെയും വിക്കറ്റ് കീപ്പറായി ടെസ്റ്റില്‍ ഇന്ത്യക്കു പരീക്ഷിക്കാമെന്നതു ഭരതിന്റെ വഴി പൂര്‍ണമായി അടയ്ക്കുകയും ചെയ്യുന്നു.

SHARDUL THAKUR

ശര്‍ദ്ദുല്‍ ടാക്കൂര്‍

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്താവാന്‍ പോവുന്ന മൂന്നാമത്തെ താരം. ഗ്രേഡ് സി കരാറില്‍ തന്നെയാണ് അദ്ദേഹും നിലവിലുള്ളത്. പക്ഷെ നിലവില്‍ ശര്‍ദ്ദുല്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല.

എന്നാല്‍ സമീപകാലത്തെ മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ടീമിലേക്കു തിരിച്ചുവിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഈ കാരണം കൊണ്ടു മാത്രം ശര്‍ദ്ദുലിനു ബിസിസിഐ കരാര്‍ ലഭിക്കുമെന്നു യാതൊരു ഉറപ്പുമില്ല.

ബിസിസിഐയുടെ മുഖ്യ കരാറിലുള്ളവര്‍ ആരെല്ലാം?

ഗ്രേഡ് എ പ്ലസ് (4 അത്ലറ്റുകള്‍)- രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.

ഗ്രേഡ് എ (6 അത്ലറ്റുകള്‍)- ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ.

ഗ്രേഡ് ബി (5 അത്ലറ്റുകള്‍)-സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍.

ഗ്രേഡ് സി (15 അത്ലറ്റുകള്‍)- റിങ്കു സിങ്, തിലക് വര്‍മ, റുതുരാജ് ഗെയ്ക്വാദ്, ഷര്‍ദുല്‍ ടാക്കൂര്‍, ശിവം ദുബെ, രവി ബിഷ്നോയ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, കെഎസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പാട്ടീദാര്‍.

Story first published: Saturday, March 29, 2025, 15:22 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+