For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

3 ഫോര്‍മാറ്റിനും നിതീഷ് റെഡി, പണി കിട്ടിയത് മൂന്ന് പേര്‍ക്ക്!! സൂപ്പര്‍ താരവും ലിസ്റ്റില്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു ഹീറോയെ കൂടി ലഭിച്ചിരുക്കുകയാണ്. യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയാണ് മിന്നുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യക്കു വലിയ പ്രതീക്ഷകള്‍ നല്‍കിയിരിക്കുന്നത്. ടി20യില്‍ മാത്രമല്ല റെഡ് ബോള്‍ ക്രിക്കറ്റിലും തനിക്കു തിളങ്ങാന്‍ സാധിക്കുമെന്നു ഈ പരമ്പരയിലൂടെ അദ്ദേഹം തെളിയിച്ചു. മൂന്നു ഫോര്‍മാറ്റിലും ടീമിനു ആശ്രയിക്കാവുന്ന മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് കൂടിയാണ് നിതീഷ് അവസാനിപ്പിച്ചിരിക്കുന്നത്.

ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഇത്തവണ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരം കൂടുയാണ് അദ്ദേഹം. നാലു ടെസ്റ്റുകളിലെ ഏഴിന്നിങ്‌സുകളിലായി 49 ശരാശരിയില്‍ 294 റണ്‍സ് നിതീഷ് നേടിക്കഴിഞ്ഞു. കന്നി സെഞ്ച്വറിയും ഇതിലുള്‍പ്പെടും. ബൗളിങിലാവട്ടെ മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

നേരത്തേ ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിതീഷ് അരങ്ങേറിയത്. കന്നി ഫിഫ്റ്റിയടക്കം 90 റണ്‍സെടുത്ത താരം മൂന്നു വിക്കറ്റുകളും പോക്കറ്റിലാക്കിയിരുന്നു. നിതീഷിന്റെ വരവ് കാരണം പണി കിട്ടിയത് ഇന്ത്യയുടെ മൂന്നു സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ക്കാണ്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

HARDIK PANDYA

ഹാര്‍ദിക് പാണ്ഡ്യ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ നിലവില്‍ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരം തന്നെയാണ് അദ്ദേഹം. ബാറ്റിങിലും ബൗളിങിലുമെല്ലാം അത്രയും വലിയ ഇംപാക്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനു സാധിക്കുകയും ചെയ്യാറുണ്ട്. പക്ഷെ എല്ലായ്‌പ്പോഴും പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ കരിയറിനെ വേട്ടയാടിയിട്ടുണ്ട്.

ഹാര്‍ദിക് ഭയക്കേണ്ടതും ഇതു തന്നെയാണ്. ദീര്‍ഘകാലം അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ ഇതു നിതീഷ് മുതലാക്കാന്‍ സാധ്യതയുണ്ട്. മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം ടീമിലെ സ്ഥാനമുറപ്പിച്ചാല്‍ മടങ്ങി വന്നാലും തന്റെ സീറ്റ് തിരിച്ചുപിടിക്കുക ഹാര്‍ദിക്കിനു കടുപ്പമായിരിക്കും. അതുകൊണ്ടു തന്നെ ഫോമിനൊപ്പം ഫിറ്റ്‌നസും അദ്ദേഹം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്.

Year Ender 2024: ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം!! ഈ വര്‍ഷം ഇവര്‍ കളി നിര്‍ത്തി, ആരെല്ലാം?

ശിവം ദുബെ

വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. സ്പിന്നര്‍മാരുടെ അന്തകനായ അദ്ദേഹം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം പതിയെ ഉറപ്പിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ നിതീഷ് റെഡ്ഡിയുടെ സര്‍പ്രൈസ് വരവ്. ബാറ്റിങില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുമെങ്കിലും ബൗളിങില്‍ അത്ര വിശ്വസിക്കാവുന്നയാളല്ല ദുബെ. ഈ കാരണത്താല്‍ തന്നെ മീഡിയം പേസറായ അദ്ദേഹത്തെ ഭൂരിഭാഗം മല്‍സരങ്ങളിലും ബൗള്‍ ചെയ്യിക്കാറുമില്ല.

SHIVAM DUBE

അതുകൊണ്ടു തന്നെ ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന നിതീഷിന്റെ വരവ് ദുബെ ഭയക്കണം. ഇതു മാത്രമല്ല അത്ര മികച്ച ബാറ്റിങ് ടെക്‌നിക്കും അവകാശപ്പെടാനില്ലാത്ത താരം കൂടിയാണ് അദ്ദേഹം. കൈക്കരുത്ത് കൊണ്ടാണ് ദുബെ പലപ്പോഴും മികച്ച സ്‌കോറുകള്‍ അടിച്ചെടുക്കാറുള്ളത്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ തന്നെയാണ് നിതീഷിന്റെ സ്ഥാനം.

വെങ്കടേഷ് അയ്യര്‍

നിലവില്‍ ടീം ഇന്ത്യയുടെ ഭാഗമല്ലെങ്കിലും മടങ്ങിവരവിനു തയ്യാറെടുക്കുന്ന വെങ്കടേഷ് അയ്യരാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ ഒരു സമയത്തു ഉയര്‍ത്തിക്കൊണ്ടു വന്ന താരമാണ് അദ്ദേഹം. പക്ഷെ ഈ പ്രതീക്ഷകള്‍ പൂര്‍ണമായും കാക്കാന്‍ വെങ്കടേഷിനായില്ല. ഇതോടെ താരം ടീമിനു പുറത്താവുകയും ചെയ്തു.

എങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനങ്ങളുമായി വീണ്ടും ടീമിലേക്കു മടങ്ങിയെത്താന്‍ ശ്രമിക്കുകയാണ് വെങ്കടേഷ്. പക്ഷെ ശിവം ദുബെയെപ്പോലെ ബൗളിങില്‍ അത്ര ആശ്രയിക്കാന്‍ സാധിക്കില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വീക്ക്‌നെസ്. നിതീഷിന്റെ വരവോടെ ദേശീയ ടീമിലേക്കു തിരിച്ചെത്തുകയെന്ന വെങ്കടേഷിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.

Story first published: Tuesday, December 31, 2024, 7:14 [IST]
Other articles published on Dec 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+