Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യന്‍ ടീമിനെ സെപ്തംബര്‍ 15ന് പ്രഖ്യാപിക്കും, സഞ്ജു ഇടം പിടിക്കുമോ?

1

മുംബൈ: ടി20 ലോകകപ്പ് സ്വപ്‌നം കണ്ടുകൊണ്ടുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ കംഗാരുക്കള്‍ തന്നെയാണ് ഫേവറേറ്റുകള്‍. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നിവരെല്ലാം കിരീട പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് വലിയ തലവേദന ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

ഇതില്‍ ഇന്ത്യയെയാണ് ഏറ്റവും ശക്തരായ എതിരാളികളെന്ന് പറയാന്‍ സാധിക്കുന്നത്. വലിയ താരസമ്പത്തുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ടീമില്‍ സീറ്റിനായി വലിയ പോരാട്ടം തന്നെ ഇപ്പോള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സെലക്ടര്‍മാര്‍ക്ക് പണികൂടും. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്ന തീയ്യതി പുറത്തുവന്നിരിക്കുകയാണ്.

1

സെപ്തംബര്‍ 15നാവും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതിയായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് സെപ്തംബര്‍ 16നാണ്. അതിന്റെ തലേദിവസമാവും ഇന്ത്യ ടീം പ്രഖ്യാപിക്കുകയെന്നാണ് വിവരം. ഇതിനോടകം ഇന്ത്യന്‍ ടീമിനെ 80-90 ശതമാനത്തോളം തീരുമാനമായെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇനി രണ്ടോ മൂന്നോ മാറ്റങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യത.

2

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ സീനിയര്‍ താരങ്ങളായി ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പ്. ഇതില്‍ കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസും വിരാട് കോലിയുടെ ഫോമും നിര്‍ണ്ണായകമാവും. ഏഷ്യാ കപ്പില്‍ കോലി നിറം മങ്ങിയാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പില്‍ ഇടം പിടിക്കുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. എങ്കിലും സീനിയര്‍ താരമെന്ന നിലയിലും ഇതിഹാസ ബാറ്റ്‌സ്മാനെന്ന നിലയിലും കോലിയെ ഇന്ത്യ മാറ്റിനിര്‍ത്താന്‍ സാധ്യതയില്ല.

IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

3

ഇന്ത്യക്ക് മുന്നിലുള്ള വലിയ രണ്ട് വെല്ലുവിളി ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും പരിക്കാണ്. രണ്ട് പേരും പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പ് കളിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നത് കണ്ടറിയണം. ഇരുവരുടെയും അഭാവത്തില്‍ ഇന്ത്യ മുഹമ്മദ് ഷമിയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത.

സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന മധ്യനിരയാവും ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നട്ടെല്ലായി മാറുക. ഇടവേളക്ക് ശേഷം ആര്‍ അശ്വിനെ ഇന്ത്യ ടി20 ടീമിലേക്ക് വിളിച്ചത് ടി20 ലോകകപ്പിലേക്ക് പരിഗണിക്കാനാണോ എന്നത് കണ്ടറിയണം. ബാക്കപ്പ് താരങ്ങളുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

4

2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്താനോട് തോറ്റതിനടക്കം ഇന്ത്യക്ക് കണക്കുതീര്‍ക്കേണ്ടതായുണ്ട്. ഇതിന് ഇന്ത്യക്ക് സാധിക്കുമോ അതോ വീണ്ടുമൊരു നാണക്കേടിലേക്ക് ടീം കൂപ്പുക്കുത്തുമോയെന്നത് കാത്തിരുന്ന് കാണണം. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനിലും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനിലും ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്.

5

30 പേരടങ്ങുന്ന സംഘമായാണ് ഓരോ ടീമുകള്‍ക്കും ലോകകപ്പിന് പോകാന്‍ സാധിക്കുക. ഇതില്‍ 15 താരങ്ങളും എട്ട് സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമുണ്ടാവും. ആകെ 23 അംഗങ്ങളാണ് ടീമിലുണ്ടാവുക. ഏഴ് പേര്‍ നെറ്റ് ബൗളര്‍മാരും ബാക്കപ്പ് താരങ്ങളുമായിരിക്കും. സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ഒക്ടോബര്‍ 22നാണ് ആരംഭിക്കുക.

Story first published: Saturday, August 20, 2022, 14:17 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+