For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും കോലിയുമില്ല, പക്ഷെ ഇന്ത്യയുടെ 4 പേര്‍ 2024ല്‍ വിരമിക്കും! കൂട്ടത്തില്‍ സൂപ്പര്‍ ഓപ്പണറും

ഇന്ത്യയുടെ ചില ശ്രദ്ധേയരായ ക്രിക്കറ്റര്‍മാര്‍ ഈ വര്‍ഷം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ഓപ്പണിങ് ബാറ്റര്‍ മുരളി വിജയ്, മധ്യനിര താരം അമ്പാട്ടി റായുഡു എന്നിവരായിരുന്നു ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്. 2024ലും ഇന്ത്യയുടെ ചില വമ്പന്‍ ക്രിക്കറ്റര്‍മാരുടെ വിരമിക്കല്‍ കണ്ടേക്കും.

നിലവിലെ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ, മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി തുടങ്ങിയവരെല്ലാം 35 വയസ്സ് പിന്നിട്ടവരാണെങ്കിലും 2024ല്‍ കളി മതിയാക്കാന്‍ സാധ്യത കുറവാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുള്ള നാലു പ്രധാനപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SHIKHAR DHAWAN

നിലവില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ശിഖര്‍ ധവാനാണ് 2024ല്‍ വിരമിക്കാനിടയുള്ളവരുടെ ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍. ഈ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ധവാനു ടീമില്‍ ഇടം ലഭിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സെലക്ടര്‍മാര്‍ ധവാനു പകരം ശുഭ്മന്‍ ഗില്ലിനു മുന്‍തൂക്കം നല്‍കുകയായിരുന്നു.

നിലവില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ ധവാനു മുന്നില്‍ പൂര്‍ണമായും അടഞ്ഞുകഴിഞ്ഞു. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഒന്നോ, രണ്ടോ വര്‍ഷങ്ങളില്‍ കൂടി ഐപിഎല്ലില്‍ കളിക്കാനായിരിക്കും ഇനി ധവാന്റെ പ്ലാന്‍. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ ധവാനു കീഴില്‍ പഞ്ചാബ് ഐപിഎല്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയിരുന്നില്ല. അതുകൊണ്ടു തന്നെ നായകനെന്ന നിലയില്‍ അടുത്ത സീസണ്‍ ധവാന് ഏറെ നിര്‍ണായകവുമാണ്.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് 2024ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനിടയുള്ള രണ്ടാമത്തെ താരം. 2022ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കസറുകയും അതുവഴി ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയും ചെയ്ത താരമാണ് ഡിക്കെ. 2022ലെ ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യക്കായി കളിക്കുകയും ചെയ്തു. പക്ഷെ ടൂര്‍ണമെന്റിനു ശേഷം ഒഴിവാക്കപ്പെട്ട ഡിക്കെ പിന്നീടൊരിക്കലും ഇന്ത്യക്കായി കളിച്ചിട്ടില്ല.

റിങ്കു സിങിനെപ്പോലെയുള്ള പുതിയ ഫിനിഷര്‍മാര്‍ ഉയര്‍ന്നുവന്നതിനാല്‍ കാര്‍ത്തിക്കിനു ഇനിയൊരു മടങ്ങിവരവും അസാധ്യമാണ്. അതുകൊണ്ടു തന്നെ 2024ല്‍ അദ്ദേഹം അന്താരാഷ്ട്ര മല്‍സരങ്ങളോടു വിട ചൊല്ലിയേക്കും. ഐപിഎല്ലില്‍ അടുത്ത സീസണിലും അദ്ദേഹം ആര്‍സിബിക്കപ്പമുണ്ട്. പക്ഷെ ഇതു ഒരുപക്ഷെ ഡിക്കെയുടെ അവസാനത്തെ സീസണ്‍ കൂടിയായിരിക്കും.

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഡിക്കെയ്ക്കു കാര്യമായി തിളങ്ങാനായിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹം തമിഴ്‌നാടിനായി മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. ഇതാണ് വെറ്ററന്‍ താരത്തെ ആര്‍സിബി കൈവിടാതിരിക്കാന്‍ കാരണം.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് 2024ല്‍ വിരമിക്കാനിടയുള്ള മൂന്നാമത്തെ താരം. ടെസ്റ്റില്‍ നേരത്തേ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. പക്ഷെ റിഷഭ് പന്തിന്റെ വളര്‍ച്ചയും കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരുടെ വരവുമെല്ലാം സാഹയ്ക്കു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ കെഎല്‍ രാഹുലും വിക്കറ്റ് കീപ്പറുടെ റോളിലേക്കു മല്‍സരരംഗത്തുണ്ട്. അതുകൊണ്ട് തന്നെ സാഹയെ ഇനിയൊരിക്കലും ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനിടയില്ല.

DINESH KARTHIK

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണറെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാഹയ്ക്കു കഴിയുന്നുണ്ട്. പക്ഷെ ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ ഇതൊന്നും അദ്ദേഹത്തെ സഹായിക്കില്ല. അതിനാല്‍ വിരമിക്കുകയല്ലാതെ സാഹയ്ക്കു മുന്നില്‍ മറ്റു ഓപ്ഷനുകളുമില്ല.

വെറ്റററന്‍ സ്പിന്നര്‍ അമിത് മിശ്രയാണ് 2024ല്‍ വിരമിച്ചേക്കാവുന്ന നാലാമത്തെ താരം. ദീര്‍ഘകാലമായി ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മിശ്ര ഇപ്പോഴും വിരമിച്ചിട്ടില്ലെന്നു പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അദ്ദേഹം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമുണ്ടായിരുന്നു.

ടീമിനായി അദ്ദേഹം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. വരാനിരിക്കുന്ന സീസണിലും മിശ്രയെ എല്‍എസ്ജി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത ഒന്നോ, രണ്ടോ സീസണ്‍ കൂടി ഐപിഎല്ലില്‍ കളിച്ച ശേഷം അദ്ദേഹം ക്രിക്കറ്റ് മതിയാക്കിയേക്കും.

Story first published: Sunday, December 31, 2023, 15:46 [IST]
Other articles published on Dec 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+