Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സേഫ്, അഭിഷേകിന് പുതിയ റോള്‍!! റിങ്കു തെറിക്കും; ജയ്‌സ്വാളും ഗില്ലും വന്നാല്‍ ഇന്ത്യന്‍ 11

സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20 ക്രിക്കറ്റിലെ പുതിയ പവര്‍ഹൗസുകളായി മാറിയിരിക്കുകയാണ് ടീം ഇന്ത്യ. തൊട്ടതെല്ലാം പൊന്നാക്കിയാണ് സൂര്യയുടെയും സംഘത്തിന്റെയും കുതിപ്പ്. അദ്ദേഹം സ്ഥിരം ക്യാപ്റ്റനായതിനു ശേഷം കളിച്ച 12 ടി20കളില്‍ 11ലും ഇന്ത്യ വിജയക്കൊടി പാറിച്ചു. മികച്ച യുവതാരങ്ങളുടെ വലിയൊരു നിര തന്നെ ഇപ്പോള്‍ സൂര്യക്കും മുഖ്യ കോച്ച് ഗൗതം ഗംഭീറിനും മുന്നിലുണ്ട്.

അവരില്‍ നിന്നും 11 പേരെ തിരഞ്ഞെടുക്കുകയെന്നതാണ് ഇവര്‍ക്കു മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളി. കഴിഞ്ഞ രണ്ടു പരമ്പരകളിലും ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളും യുവ ബാറ്റിങ് സെന്‍സേഷനുകളുമായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലും രണ്ടു പേരും കളിക്കുന്നില്ല. എന്നാല്‍ അടുത്ത പരമ്പരയില്‍ ഇരുവരെയും തിരിച്ചു വിളിക്കേണ്ടതായി വരും. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

YASHASVI JAISWAL

ഓപ്പണിങില്‍ ആരെല്ലാം

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ അഭാവത്തില്‍ ടി20യില്‍ ഇന്ത്യയുടെ പുതിയ ഓപ്പണിങ് ജോടികളായി സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ ജോടി മാറിക്കഴിഞ്ഞു. രണ്ടു പേരും ഈ റോളില്‍ തിളങ്ങുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഗില്ലും ജയ്‌സ്വാളും വന്നാല്‍ ഇവരില്‍ ആരെയൊക്കെ ഒഴിവാക്കുമെന്നതായിരിക്കും ഇന്ത്യയുടെ പ്രധാന തലവേദന.

സഞ്ജുവിനെ കൈവിടാന്‍ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും താല്‍പ്പര്യം കാണില്ല. അതുകൊണ്ടു തന്നെ ഓപ്പണിങില്‍ അദ്ദേഹം തുടരാനാണ് സാധ്യത. സഞ്ജുവിന്റെ പുതിയ ഓപ്പണിങ് പങ്കാളിയാവുക ജയ്‌സ്വാളായിരിക്കും. അപ്പോള്‍ ഗില്ലിന്റെ റോള്‍ എന്താവുമെന്നതാവും അടുത്ത ചോദ്യം. നിലവിലെ ടി20 ലൈനപ്പില്‍ ഗില്ലിനെക്കൂടെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുക ഇന്ത്യക്കു അസാധ്യമാണെന്നു പറയേണ്ടി വരും.

മധ്യനിരയില്‍ ഇവര്‍

മൂന്നാം നമ്പറില്‍ തിലക് വര്‍മ സ്ഥാനമുറപ്പാക്കി കഴിഞ്ഞു. അദ്ദേഹത്തിനു പകരം ഈ പൊസിഷന്‍ ഇനി മറ്റാര്‍ക്കും നല്‍കാന്‍ കഴിയില്ല. ഈ പൊസിഷനില്‍ കളിക്കുമ്പോഴെല്ലാം അദ്ദേഹം മിന്നിക്കുകയാണ്. അതിനാല്‍ മൂന്നാം നമ്പര്‍ തിലക് ഉറപ്പിച്ചതായി നമുക്കു പറയാം. നാലാമായി ക്യാപ്റ്റന്‍ സൂര്യകുാര്‍ യാദവാണ് കളിക്കുക. അദ്ദേഹം ഇതിനേക്കാള്‍ താഴേക്കു ബാറ്റിങില്‍ താഴേക്കു പോവാനുള്ള സാധ്യത തീരയെില്ല.

അഞ്ചാമനായി അഭിഷേക് ശര്‍മയെ ഇന്ത്യ കളിപ്പിച്ചേക്കും. വമ്പനിക്കാരനായ ബാറ്റര്‍ മാത്രമല്ല വിക്കറ്റുകളെടുക്കാന്‍ സാധിക്കുന്ന സ്ലോ ബൗളറും കൂടിയാണ് താരം. ഓള്‍റൗണ്ടര്‍മാരെ ഇഷ്ടപ്പെടുന്ന ഗൗതം ഗംഭീര്‍ ഈ റോള്‍ അഭിഷേകിനു തന്നെ നല്‍കാനാണ് സാധ്യത. ഓപ്പണിങില്‍ താരത്തെ കളിപ്പിക്കുക അസാധ്യമായതിനാലാണ് ടീമില്‍ പുതിയ റോള്‍ നല്‍കാന്‍ ഗംഭീര്‍ ആലോചിക്കുന്നത്.

ABHISHEK SHARMA

അഭിഷേകിന്റെ വരവോടെ സ്ഥാനം നഷ്ടമാവുക ഫിനിഷര്‍ റിങ്കു സിങിനായിരിക്കും. ബാറ്റര്‍ മാത്രമായതിനാല്‍ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം സേഫല്ലെന്നു പറയാം. ആറ്, ഏഴ് സ്ഥാനങ്ങളില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി എന്നിവരെയാവും ഗംഭീര്‍ കളിപ്പിക്കുക. ഫിനിഷിങിന്റെ ചുമതലയും ഈ രണ്ടു പേരും ചേര്‍ന്നു നിര്‍വഹിക്കും.

ബൗളിങ് ലൈനപ്പ്

എട്ടാമായി ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും കളിക്കുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും ടീമിനായി തിളങ്ങാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ഒമ്പതാമനായി മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുണ്ടാവും. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറും അദ്ദേഹം തന്നെയായിരിക്കും.

അതിനു ശേഷം രണ്ടു ഫാസ്റ്റ് ബൗളര്‍മാരായി ഇന്ത്യന്‍ ഇലവനിലുണ്ടാവുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊന്നും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനവും ലഭിക്കില്ല.

ഇന്ത്യയുടെ ടി20 ലൈനപ്പ്

യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Monday, January 27, 2025, 10:11 [IST]
Other articles published on Jan 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+