Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്ഷറിനു ഇത്രയും ആസ്തിയോ? നയിക്കുന്നത് ആഡംബര ജീവിതം, കാര്‍ കളക്ഷനും സൂപ്പര്‍! അറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താര പദവിയിലേക്കു അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. നേരത്തേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്നിരുന്ന അദ്ദേഹം ഇപ്പോള്‍ ജഡ്ഡുവിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നിലേക്കു കയറിക്കഴിഞ്ഞു. സമാപിച്ച ടി20 ലോകകപ്പ് ഇതിനു ഏറ്റവും നല്ല ഉദാഹരണം കൂടിയായിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലയിലും ഇന്ത്യയുടെ അവിഭാജ്യഘടകമായി അക്ഷര്‍ മാറിയിരിക്കുകയാണ്.

ലോകകപ്പ് ഫൈനലിലടക്കം അദ്ദേഹം മിന്നിച്ചിരുന്നു. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവാണ് അക്ഷറിനെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നത്. കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും മിന്നും താരമാണ് ഈ ഗുജറാത്തുകാരന്‍. അക്ഷറിന്റെ ആഡംബര ജീവിതത്തെക്കുറിച്ചും ആസ്തി, കാര്‍ കളക്ഷന്‍, കുടുംബ ജീവിതം എന്നിവയെക്കുറിച്ചുമറിയാം.

AXAR PATEL

1994 ജനുവരി 20നാണ് അക്ഷര്‍ രാജേഷ്ഭായ് പട്ടേലെന്ന താരത്തിന്റെ ജനനം. നിലവില്‍ അഹമ്മദാബാദില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള നാദിയാദ് എന്ന സ്ഥലത്തുള്ള ആഡംബര ബംഗ്ലാവിലാണ് താരം താമസിക്കുന്നത്. അച്ഛന്‍ രാജേഷ്ഭായ് പട്ടേല്‍, അമ്മ പ്രീതി പട്ടേല്‍, ഭാര്യ മേഹ എന്നിവരുള്‍പ്പെട്ടതാണ് കുടുംബം. ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റും കൂടിയാണ് അക്ഷറിന്റെ ഭാര്യ. ഈ ബംഗ്ലാവ് കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്ഷറിനു നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ വാഹനപ്രേമിയും കൂടിയാണ് താരം. നിരവധി ആഡംബര വാഹനങ്ങള്‍ താരത്തിന്റെ കൈവശമുണ്ട്. ഒരു കോടിയിലേറെ വില മതിക്കുന്ന മേഴ്‌സിഡസ് എസ്‌യുവി, 67 ലക്ഷം രൂപയോളം വിലയുള്ള ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എന്നിവയും അക്ഷറിനുണ്ട്. ഇവ കൂടാതെ മറ്റു ചില ആബംഡര കാറുകള്‍ക്കും അവകാശിയാണ് അദ്ദേഹം.

2013ലെ ഐപിഎല്ലിലൂടെയാണ് അക്ഷറിന്റെ തുടക്കം. അന്നു അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. തൊട്ടുടുത്ത വര്‍ഷം പഞ്ചാബ് കിങ്‌സിലെത്തിയതോടെയാണ് അക്ഷറിന്റെ കരിയറില്‍ ടേണിങ് പോയിന്റ് സംഭവിച്ചത്. സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായി അദ്ദേഹം മാറി.

AXAR PATEL

ഇതോടെ താരപദവിയിലേക്കുയര്‍ന്ന അക്ഷറിന്റെ ശമ്പളം 2018ല്‍ 6.75 കോടി രൂപയിലേക്കുയര്‍ന്നു. 2019ല്‍ അഞ്ചു കോടികക്കാണ് താരം ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയത്. ഇതു 2022ല്‍ ഒമ്പതു കോടിയാവുകയും ചെയ്തു. ഐപിഎല്ലിലൂടെയുള്ള വരുമാനത്തിലൂടെ മാത്രം അക്ഷര്‍ 51.85 കോടി രൂപ സമ്പാദിച്ചു കഴിഞ്ഞു.

ബിസിസിഐയുടെ ഗ്രേഡ് ബി കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഇതുവഴി മൂന്നു കോടിയാണ് പ്രതിവര്‍ഷം അക്ഷറിനു ശമ്പളമായി ലഭിക്കുന്നത്. അതു കൂടാതെ ടെസ്റ്റില്‍ ഒരു മല്‍സരത്തില്‍ 15 ലക്ഷം രൂപയും ഏകദിനത്തില്‍ ആറു ലക്ഷം രൂപയും ടി20യില്‍ മൂന്ന് ലക്ഷം രൂപയും മാച്ച് ഫീയായും താരത്തിനു ലഭിക്കുന്നുണ്ട്.

ഇവ കൂടാതെ പല പരസ്യ ബ്രാന്‍ഡുകളുമായുള്ള കരാറിലൂടെയും അക്ഷറിനു ലക്ഷങ്ങള്‍ ലഭിക്കുന്നുണ്ട്. എസ്ജി ക്രിക്കറ്റ്, ബോട്ട്, കോയിന്‍ സ്വിച്ച്, ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ്, ക്രിക്കുരു, ഗാംടോസ്, ക്യുബെര്‍, അപ്പോളോ, ഫാന്‍കോഡ്, ജിയോ, എബിക്‌സ് കാഷ് എന്നീ ബ്രാന്‍ഡുകളുമായി കരാറുള്ള താരമാണ് അദ്ദേഹം. അക്ഷറിന്റെ ആകെയുള്ള ആസ്തിയിലേക്കു വരികയാണെങ്കില്‍ അതു 49 കോടിയോളം രൂപയാണെന്നാണ് കണക്കുകള്‍.

Story first published: Wednesday, July 3, 2024, 13:34 [IST]
Other articles published on Jul 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+