Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: റിഷഭിന് ഫിഫ്റ്റി, ഇന്ത്യന്‍സിന് ലീഡ്, രണ്ടാം ഇന്നിങ്‌സില്‍ മികച്ച നിലയില്‍

1

ലെസ്റ്റര്‍: ലെസ്റ്റര്‍ ഷെയറുമായുള്ള ചതുര്‍ ദിനം സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍സിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ മറുപടിക്കിറങ്ങിയ ലെസ്റ്റര്‍ഷെയര്‍ 244 റണ്‍സിന് ഓള്‍ഔട്ടായി. രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യന്‍സ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന മികച്ച നിലയിലാണ്.

കെ എസ് ഭരതിനൊപ്പം (31*) ഹനുമ വിഹാരിയാണ് (9) ക്രീസില്‍. ശുബ്മാന്‍ ഗില്ലിന്റെ (38) വിക്കറ്റാണ് ഇന്ത്യന്‍സിന് നഷ്ടമായത്. 34 പന്തില്‍ 8 ബൗണ്ടറി ഉള്‍പ്പെടെയാണ് ഗില്ലിന്റെ പ്രകടനം. പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടിയില്ല. ജസ്പ്രീത് ബുംറ രണ്ടാം ദിലം ലെസ്റ്റര്‍ഷെയറിനായി പന്തെറിഞ്ഞിട്ടില്ല.

ആദ്യ ദിനത്തിലെ അതേ സ്‌കോറിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യന്‍സ് രണ്ടാം ദിനത്തിന്റെ തുടക്കം തന്നെ ലെസ്റ്റര്‍ ഷെയറിനെ ബാറ്റിങ്ങിന് ക്ഷണിച്ചു. ഇന്ത്യന്‍ സൂപ്പര്‍ താരവും മൂന്നാം നമ്പറിലെ വിശ്വസ്തനുമായ ചേതേശ്വര്‍ പുജാര പൂജ്യത്തിന് മടങ്ങി. ആറ് പന്ത് നേരിട്ട താരത്തെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ക്ലീന്‍ ബൗള്‍ഡ് ചെയ്തത്. ഷമിയുടെ ഇന്‍സ്വിങ്ങറില്‍ ബാറ്റ് വെച്ച പുജാര പ്ലേ ഡൗണാവുകയായിരുന്നു.

1

ഇന്ത്യക്ക് ആശ്വാസമായത് റിഷഭ് പന്തിന്റെ പ്രകടനമാണ്. മോശം ഫോമിലായിരുന്ന റിഷഭ് പന്ത് ഇംഗ്ലണ്ട് പരമ്പരയില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സന്നാഹത്തില്‍ കാഴ്ചവെച്ചത്. 76 റണ്‍സാണ് അദ്ദേഹം നേടിയത്. 14 ഫോറും ഒരു സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇംഗ്ലണ്ടില്‍ ഇതിനോടകം സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് റിഷഭ്. അവസാന ടെസ്റ്റ് പരമ്പരയില്‍ റിഷഭില്‍ നിന്ന് മാച്ച് വിന്നിങ് ഇന്നിങ്‌സില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

ലെസ്റ്റര്‍ഷെയറിനായി റിഷു പട്ടേല്‍ (34) റോവ്മാന്‍ വാള്‍ക്കര്‍ (34), ലൂയിസ് കിംബര്‍ (31) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യന്‍സിനായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യന്‍ ബൗളര്‍മാരുടെ ഈ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

1

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍സിനായി ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയാണിറങ്ങിയില്ല. ശുബ്മാന്‍ ഗില്ലിനൊപ്പം ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ കെ എസ് ഭരതിന് അവസരം നല്‍കി. ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം രണ്ടാം ഇന്നിങ്‌സിലും കാഴ്ചവെച്ചത്. ശ്രേയസ് അയ്യര്‍ ആദ്യ ഇന്നിങ്‌സില്‍ ഡെക്കായിരുന്നു. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ അജിന്‍ക്യ രഹാനെയുടെ വിടവ് നികത്തി ഭരത് ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്താനുള്ള സാധ്യതയും ഏറെയാണ്.

1

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. രോഹിത് ശര്‍മ (25), വിരാട് കോലി (33), ഹനുമ വിഹാരി (3), ശ്രേയസ് അയ്യര്‍ (0), രവീന്ദ്ര ജഡേജ (13) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന കെ എസ് ഭരതിന്റെ പ്രകടനമാണ് ഇന്ത്യന്‍സിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ശര്‍ദുല്‍ ഠാക്കൂര്‍ 6 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഉമേഷ് യാദവ് 23 റണ്‍സും മുഹമ്മദ് ഷമി 18 റണ്‍സും നേടി.

1

ലെസ്റ്റര്‍ഷെയറിനായി റോമന്‍ വാല്‍ക്കര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ വില്‍ ഡേവിസ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി. ജസ്പ്രീത് ബുംറക്ക് വിക്കറ്റൊന്നും നേടാനുമായില്ല. പേസര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുള്ള ഇംഗ്ലണ്ടിലെ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം ജയത്തില്‍ പ്രധാന പങ്ക് വഹിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബുംറയുടെ പ്രകടനം തന്നെയാണ്.

Story first published: Friday, June 24, 2022, 22:57 [IST]
Other articles published on Jun 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+