Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Indians vs County select xi: കോലിയില്ല, രോഹിത് നായകന്‍- ഇന്ത്യക്കു ബാറ്റിങ്

1
India vs County XI- ക്യാപ്റ്റനായി ഹിറ്റ്‌മാനും കീപ്പറായി രാഹുലും

ഡര്‍ഹാം: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ആദ്യത്തെ സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കു ബാറ്റിങ്. കൗണ്ടി സെലക്ട് ഇലവനെതിരായ ത്രിദിന മല്‍സരത്തില്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ഇന്ത്യന്‍ ഇലവനില്‍ ഇല്ല.

കൊവിഡില്‍ നിന്നും മുക്തനായെങ്കിലും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം കെഎല്‍ രാഹുലാണ് വിക്കറ്റ് കാക്കുന്നത്. സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹ ക്വാറന്റീനില്‍ കഴിയുകയാണ്. ഇതോടെയാണ് രാഹുലിന് അവസരം ലഭിച്ചത്.

ഒരിടവേളയ്ക്കു ശേഷം ടെസ്റ്റില്‍ രോഹിത്തു മായങ്ക് അഗര്‍വാളും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മല്‍സരം കൂടിയാണിത്. പരിക്കു കാരണം ശുഭ്മാന്‍ ഗില്‍ പിന്‍മാറിയതോടെയാണ് മായങ്കിന് നറുക്കുവീണത്. നേരത്തേ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് രോഹിത്- ഗില്‍ ജോടിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു മികച്ച തുടത്തം നല്‍കിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഈ സഖ്യം ഫ്‌ളോപ്പായി മാറി. ഫൈനലിനിടെയാണ് ഗില്ലിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും താരം പിന്മാറുകയായിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ താരം യശ്പാല്‍ ശര്‍മയോടുള്ള ആദരസൂചകമായി കറുത്ത ആംബാന്റ് ധരിച്ചായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഇന്നത്തെ മല്‍സരത്തില്‍ ഇറങ്ങിയത്. 1983ല്‍ കപില്‍ ദേവിനു കീഴില്‍ ലോകകപ്പ് നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമായിരുന്നു യശ്പാല്‍ ശര്‍മ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഇന്ത്യന്‍സ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, July 20, 2021, 15:41 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+