IND vs AUS: ക്രിസ്മസിന് ഒരാഴ്ച മുമ്പ് ഇന്ത്യക്കാര്‍ സമ്മാനം നല്‍കുകയാണ്! കളിയാക്കി ഗവാസ്‌കര്‍
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരാ പിങ്ക് ബോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ഫീല്‍ഡിങില്‍ വരുത്തിയ ചില പിഴവുകളെ പരിഹസിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഓസീസ് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ നാര്‍നസ് ലബ്യുഷെയ്‌ന്റെ ക്യാച്ച് ഇന്ത്യ മൂന്നു തവണ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടീമിന്റെ ഫീല്‍ഡിങ് നിലവാരത്തെ ചോദ്യം ചെയ്ത് ഗവാസ്‌കര്‍ രംഗത്തു വന്നത്.
മൂന്നു തവണ ഇന്ത്യ ജീവന്‍ ദാനം ചെയ്ത ലബ്യുഷെയ്ന്‍ മികച്ച ഇഇന്നിങ്‌സുമായി ടീമിനെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തെ പുറത്താക്കാന്‍ ലഭിച്ച മൂന്നു സുവര്‍ണാവസരങ്ങള്‍ ഇന്ത്യ പാഴാക്കിയതില്‍ നിരാശനാണ് ഗവാസ്‌കര്‍.

ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം
ഓസ്‌ട്രേലിയക്കു ഇന്ത്യ നല്‍കിയ ക്രിസ്മസ് സമ്മാനമെനന്നായിരുന്നു മൂന്നു തവണ ലബ്യുഷെയ്‌ന്റെ ക്യാച്ച് പാഴാക്കിയതിനെ ഗവാസ്‌കര്‍ പരിഹിച്ചത്. ആദ്യം വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും പിന്നീട് ജസ്പ്രീത് ബുംറ, പൃഥ്വി ഷാ എന്നിവരുമാണ് ലബ്യുഷെയ്‌ന് ആയുസ് നീട്ടി നല്‍കിയത്.
ഇന്ത്യക്കാര്‍ ക്രിസ്മസ് മൂഡിലാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരാഴ്ചച മുമ്പ് തന്നെ അവര്‍ ക്രിസ്മസ് സമ്മാനങ്ങളും നല്‍കുകയാണാണെന്നു മല്‍സരത്തിന്റെ കമന്ററി പറയവെ ഗവാസ്‌കര്‍ കളിയാക്കി. ബുംറയുടെ ബൗളിങില്‍ പൃഥ്വി ഷാ ക്യാച്ച് കൈവിട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍.

രണ്ടു സെഷനിടെ മൂന്നു ക്യാച്ചുകള്‍
രണ്ടാം ദിനം ഓസീസിന്റെ ആദ്യത്തെ രണ്ടു സെഷനിടെയാണ് ലബ്യുഷെയ്‌നെ പുറത്താക്കാന്‍ ലഭിച്ച മൂന്നു സുവര്‍ണാവസരങ്ങള്‍ ഇന്ത്യ കളഞ്ഞു കുളിച്ചത്. ക്രീസിലെത്തി മൂന്നാമത്തെ ബോളില്‍ തന്നെ ലബ്യുഷെയ്ന്‍ പുറത്താവേണ്ടതായിരുന്നു. ബുംറയുടെ ബോളില്‍ ബാറ്റിന് അരികില്‍ തട്ടി ഫസ്റ്റ് സ്ലിപ്പിലേക്കു നീങ്ങിയ പന്ത് വിക്കറ്റ് കീപ്പറായ സാഹ നഷ്ടപ്പെടുത്തി. താരം ഡൈവ് ചെയ്‌തെങ്കിലും ബോള്‍ പിടികൊടുക്കാതെ വഴുതി മാറുകയായിരുന്നു. അപ്പോള്‍ ലബ്യുഷെയ്ന്‍ നാലു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ.
15ാമത്തെ പന്തിലാണ് ലബ്യുഷെയ്‌നെ വീണ്ടും ഭാഗ്യം തുണച്ചത്. ഇത്തവണ ബൗളര്‍ മുഹമ്മദ് ഷമിയായിരുന്നു. ലോങ് ലെഗ് ബൗണ്ടറിയിലേക്കു പുള്‍ ഷോട്ട് കളിച്ച ലബ്യുഷെയ്‌നെ ക്യാച്ച് ചെയ്യാന്‍ ബുംറ ഓടിയെത്തിയെങ്കിലും കൈകളില്‍ വീണ ശേഷം ബോള്‍ സ്ലിപ്പായി ബൗണ്ടറിയാവുകയായിരുന്നു.
12 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു ഇത്.

അനായാസ ക്യാച്ച് നഷ്ടപ്പെടുത്തി പൃഥ്വി
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ ബാറ്റിങില്‍ അക്കൗണ്ട് തുറക്കാനാവാതെ ഫ്‌ളോപ്പായി മാറിയ പൃഥ്വി ഫീല്‍ഡിങിലും ടീമിന്റെ വില്ലനായി മാറി. ലബ്യുഷെയ്‌നിന്റെ സിംപിള്‍ ക്യാച്ചാണ് പൃഥ്വി പാഴാക്കിയത്.
ജസ്പ്രീത് ബുംറയെറിഞ്ഞ 23ാം ഓവറിലായിരുന്നു സംഭവം. നാലാമത്തെ ബോളില്‍ ബൗണ്‍സറില്‍ ലബ്യുഷെയ്‌നിന്റെ ബാറ്റില്‍ തട്ടിയുയര്‍ന്ന ബോള്‍ സ്‌ക്വയര്‍ ലെഗിലുണ്ടായിരുന്ന പൃഥ്വിക്ക് അനായാസം പിടിക്കാവുന്നതായിരുന്നു. ഒരല്‍പ്പം പിറകിലേക്കു നീങ്ങിയിരുന്നെങ്കില്‍ ബോള്‍ താരത്തിന്റെ കൈയ്ക്കുള്ളില്‍ ഒതുങ്ങുമായിരുന്നു. എന്നാല്‍ അലസമായി നിന്ന പൃഥ്വി ക്യാച്ച് ചെയ്യാനുള്ള ശ്രമത്തിനിടെ പിറകിലേക്കു വീഴുകയും പന്ത് സ്ലിപ്പായി പോവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications