For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ വിവാഹിതനായി

ധനശ്രീ വര്‍മയെയാണ് താരം മിന്നുകെട്ടിയത്

ഗുഡ്ഗാവ്: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ വിവാഹിതനായി. ഗുഡ്ഗാവില്‍ നടന്ന ചടങ്ങിലാണ് ധനശ്രീ വര്‍മയെ താരം മിന്നുകെട്ടിയത്. സമൂഹമാധ്യമത്തിലൂടെ ചഹല്‍ തന്നെയാണ് വിവാഹ ഫോട്ടോ ആരാധകരുമായി പങ്കുവച്ചത്. ചഹലിന്റെ അടുത്ത സുഹൃത്തായ പിയൂഷ് സച്ച്‌ദേവയും വിവാഹ ചടങ്ങിന്റെ ഫോട്ടോസ് പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷം ആഗസ്റ്റിലായിരുന്നു അറിയപ്പെടുന്ന യൂട്യൂബറും നര്‍ത്തകിയും ഡോക്ടറുമായ ധനശ്രീയുമായുള്ള വിവാഹ നിശ്ചിയം കഴിഞ്ഞ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളും യേസ് പറഞ്ഞുവെന്ന ക്യാപ്ഷനോടെയായിരുന്നു ചഹല്‍ വിവാഹ നിശ്ചയ ഫോട്ടോസ് പങ്കുവച്ചത്.

1

യുഎഇയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിനു വേണ്ടി ഐപിഎല്ലില്‍ കളിക്കാന്‍ ചഹല്‍ പോയപ്പോള്‍ ധനശ്രീയും ഇവിടെയെത്തിയിരുന്നു. ആര്‍സിബിയുടെ മല്‍സരവേദികളിലും ധനശ്രീ സ്ഥിരം സാന്നിധ്യമായിരുന്നു. അവസാനമായി ചഹല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോഴും ധനശ്രീ കൂടെയുണ്ടായിരുന്നു.

30 കാരനായ ചഹലിനെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായ പരമ്പരയായിരുന്നു ഓസ്‌ട്രേലിയക്കെതിരേയുള്ളത്. ബൗളിങില്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ താരത്തിനു കഴിഞ്ഞില്ല. ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ 160 റണ്‍സാണ് ചഹല്‍ വിട്ടുകൊടുത്തത്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. എന്നാല്‍ ആദ്യ ടി20യില്‍ രവീന്ദ്ര ജഡേജയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളിച്ച ചഹല്‍ മാന്‍ ഓഫ് ദി മാച്ചായാണ് കളി അവസാനിപ്പിച്ചത്. നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തിരുന്നു.

Story first published: Tuesday, December 22, 2020, 22:31 [IST]
Other articles published on Dec 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+