For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മിതാലിയും പെണ്‍പടയും വീണ്ടുമൊരു ലോകകപ്പിന്... ഏകദിന ലോകകപ്പിന് ടിക്കറ്റെടുത്ത് വുമണ്‍ ഇന്‍ ബ്ലൂ

അഞ്ചു ടീമുകളാണ് ലോകകപ്പിന് നേരിട്ട് അര്‍ഹത നേടിയത്

ദുബായ്: ഇന്ത്യന്‍ വനിതാ ടീം അടുത്ത വര്‍ഷം ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു യോഗ്യത നേടി. ഇന്ത്യയെക്കൂടാതെ ആതിഥേയരായ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരാണ് നേരിട്ട് ലോകകപ്പിനു ടിക്കറ്റെടുത്തവര്‍. 2021 ഫെബ്രുവരി ആറു മുതല്‍ മാര്‍ച്ച് ഏഴു വരെയാണ് ലോകകപ്പ്. 2017-20 വരെയുള്ള ഐസിസിയുടെ വനിതാ ചാംപ്യന്‍ഷിപ്പില്‍ മുടങ്ങിപ്പോയ മൂന്നു പരമ്പരകളില്‍ ടീമുകള്‍ക്കു പോയിന്റ് പങ്കു വയ്ക്കാന്‍ ഐസിസിയുടെ ടെക്‌നിക്കല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് ബെര്‍ത്ത് ഉറപ്പായത്. 2017ലെ കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ കൂടിയായ ഇന്ത്യ ഐസിസിയുടെ വനിതാ ചാംപ്യന്‍ഷിപ്പില്‍ കളിച്ച 21 മല്‍സരങ്ങളില്‍ 10 എണ്ണത്തില്‍ ജയിച്ച ഇന്ത്യ എട്ടു കളികളില്‍ തോല്‍വിയേറ്റുവാങ്ങി.

india

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മിതാലി രാജ് നയിക്കുന്ന ഇന്ത്യന്‍ ടീം അവസാനമായി ഏകദിനത്തില്‍ കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു മല്‍സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിച്ചത്. ഇന്ത്യ 2-1നു പരമ്പര കൈക്കലാക്കിയിരുന്നു. ഐസിസി ചാംപ്യന്‍ഷിപ്പില്‍ 37 പോയിന്റുമായി ഓസ്‌ട്രേലിയയാണ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. ഇംഗ്ലണ്ട് (29), സൗത്താഫ്രിക്ക (25), ഇന്ത്യ (23) എന്നിവര്‍ രണ്ടു മുതല്‍ നാലു സ്ഥാനങ്ങള്‍ വരെയെത്തി. പാകിസ്താന്‍ (19), ന്യൂസിലാന്‍ഡ് (17), വെസ്റ്റ് ഇന്‍ഡീസ് (13), ശ്രീലങ്ക (5) എന്നിവര്‍ പട്ടികയിലെ മറ്റു ടീമുകള്‍. ഇവരില്‍ ന്യൂസിലാന്‍ഡ് ആതിഥേയരെന്ന നിലയില്‍ നേരിട്ടു ലോകകപ്പിനു അര്‍ഹത നേടിയപ്പോള്‍ പാകിസ്താന്‍, വിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കു ജൂലൈ മൂന്നു മുതല്‍ 19 വരെ ശ്രീലങ്കയില്‍ നടക്കുന്ന ലോകകപ്പ് ക്വാളിഫയര്‍ കളിക്കേണ്ടിവരും.

ലോകകപ്പിലെ ശേഷിച്ച മൂന്നു ബെര്‍ത്തുകള്‍ക്കായി 10 ടീമുകളാണ് രംഗത്തുള്ളതെന്ന് ഐസിസി അറിയിച്ചു. പാകിസ്താന്‍, വിന്‍ഡീസ്, ലങ്ക എന്നിവരെക്കൂടാതെ ഏകദിന അംഗത്വമുള്ള ബംഗ്ലാദേശ്, അയര്‍ലാന്‍ഡ് എന്നിവരും അഞ്ചു റീജ്യണല്‍ ക്വാളിഫയര്‍ ജയിച്ചെത്തിയ തായ്‌ലാന്‍ഡ് (ഏഷ്യ), സിംബാബ്‌വെ (ആഫ്രിക്ക), പപ്പുവ ന്യൂ ഗ്വിനി (ഈസ്റ്റ് ഏഷ്യ പസഫിക്ക്), യുഎസ്എ (അമേരിക്ക), നെതര്‍ലാന്‍ഡ്‌സ് (യൂറോപ്പ്) എന്നിവരുമാണ് ലോകകപ്പിലെ ശേഷിച്ച മൂന്നു സ്ഥാനങ്ങള്‍ക്കായി പോരടിക്കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഏകദിന പരമ്പര ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇരുബോര്‍ഡുകളും പരമ്പരയ്ക്കായി പരമാവധി ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ പരമ്പര റദ്ദാക്കുകയായിരുന്നു. ഐസിസിയുടെ വനിതാ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായിരുന്നു ഈ പരമ്പര. അതേസമയം, കൊറോണ വൈറസിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്- ശ്രീലങ്ക പരമ്പരകള്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഈ മൂന്നു പരമ്പരകളിലും ടീമുകള്‍ക്കു ഐസിസി തുല്യമായി പോയിന്റ് പങ്കു വച്ച് നല്‍കുകയായിരുന്നു.

Story first published: Thursday, April 16, 2020, 12:03 [IST]
Other articles published on Apr 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+