Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ പോയിട്ട് സെലക്ഷന്‍ പാനല്‍ പോലുമില്ല! വനിതാ ടീമിനെ കൈവിട്ട് ബിസിസിഐ

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ തിരക്കിട്ട നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ കടുത്ത അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന ചിലരുണ്ട്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമാണത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി റണ്ണറപ്പായി രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ വനിതാ ടീമിനായിരുന്നു. ഇതേ ടീമിനെയാണ് ബിസിസിഐ ഇപ്പോള്‍ കണ്ടില്ലെന്നും നടിക്കുന്നത്.

1

വനിതാ താരങ്ങള്‍ക്കായി ഐപിഎല്‍ മാതൃകയില്‍ പ്രദര്‍ശന ടി20 മല്‍സരങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേക്കുറിച്ച് ബിസിസിഐ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇതു നടക്കില്ലെന്നുറപ്പാണ്. ഇതു മാത്രമല്ല വനിതാ ക്രിക്കറ്റ് ടീമിന് നിലവില്‍ സെലക്ഷന്‍ പാനല്‍ പോലുമില്ലെന്നതാണ് ദയനീയം.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ നടക്കാനിരുന്ന ഇന്ത്യന്‍ വനിതാ ടീമിന്റെ ത്രിരാഷ്ട്ര പരമ്പര നേരത്തേ ഉപേക്ഷിക്കപ്പെട്ടിരുന്നു. വനിതാ ടീം ഇനിയെന്ന് പരിശീലനം പുനരാരംഭിക്കുമെന്ന കാര്യത്തില്‍ പോലും അവ്യക്തത തുടരുകയാണ്. ഐപിഎല്ലിന്റെ 13ാം സീസണ്‍ മുടങ്ങിപ്പോവാതെ മുന്നോട്ട് കൊണ്ടു പോവാന്‍ ബിസിസിഐ ശ്രമിച്ചു കൊണ്ടിരിക്കെയാണ് മറുവശത്ത് വനിതാ ടീം തഴയപ്പെടുന്നത്.

2

അതേസമയം, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബിസിസിഐ വനിതാ ടീമിന് സെലക്ഷന്‍ പാനലിനെ നിയമിക്കാത്തതെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റ് നടക്കാത്ത ഈ അവസ്ഥയില്‍ സെലക്ഷന്‍ പാനലിന് എന്തു റോളാണുള്ളതെന്നാണ് ബിസിസിഐയുടെ പക്ഷം. രണ്ടു മാസങ്ങള്‍ക്കു മുമ്പ് തന്നെ വനിതാ ടീമിന്റെ സെലക്ഷന്‍ പാനല്‍ ബിസിസിഐ പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ വനിതാ താരം പറയുന്നു. സമീപഭാവിയില്‍ ഒരു സെലക്ഷന്‍ പാനലിനെ ബിസിസിഐ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യം തന്നെ തുടരുകയാണെങ്കില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഈ വര്‍ഷം ഇനി മല്‍സരങ്ങളില്ല. ന്യൂസിലാന്‍ഡില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലായിരിക്കും ഇനി വനിതാ ടീം കളിക്കാനിറങ്ങുക.

Story first published: Saturday, July 25, 2020, 14:39 [IST]
Other articles published on Jul 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+