ഒത്തുകളിക്കാന്‍ സമീപിച്ചു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം
മുംബൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഒത്തുകളിയെക്കുറിച്ച് ബിസിസിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ദേശീയ ക്രിക്കറ്റ് ടീമിനെയും വാതുവയ്പുകാര്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരത്തെയാണ് ഈ വര്‍ഷമാദ്യം ഒത്തുകളിക്കുന്നതിനു വേണ്ടി വാതുവയ്പുകാര്‍ സമീപിക്കുന്നത്. ഈ താരം തന്നെയാണ് ഇതേക്കുറിച്ച് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.
വനിതാ താരത്തിന്റെ പരാതിക്ക് പിന്നാലെ ബിസിസിഐ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബെംഗളൂരു സ്വദേശികള്‍
ബെംഗളൂരു സ്വദേശികളായ രണ്ടു പേരാണ് ഒത്തുകളിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വനിതാ താരത്തെ സമീപിച്ചതെന്നു ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം മേധാവി അജിത് സിങ് ഷെഖാവത്ത് വ്യക്തമാക്കി. രണ്ടു പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ടീമിലെ ഒരു വനിതാ താരമാണ് തങ്ങളെ ഇതേക്കുറിച്ച് അറിയിച്ചിരിക്കുന്നത്. വാതുവയ്പുകാര്‍ ഫോണ്‍ വഴി സംസാരിച്ച കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് താരം തങ്ങള്‍ക്കു സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

സമീപിച്ചത് സ്‌പോര്‍ട്‌സ് മാനേജരായി
സ്‌പോര്‍ട്‌സ് മാനേജരായാണ് വാതുവയ്പുകാര്‍ വനിതാ താരവുമായി ആദ്യം ബന്ധപ്പെടുന്നത്. പിന്നീട് ഇവര്‍ താരത്തോട് ഒത്തു കളിയില്‍ പങ്കാളിയാവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു വനിതാ ക്രിക്കറ്ററെ വാതുവയ്പുകാര്‍ നേരിട്ടു സമീപിച്ചതെന്നു ബിസിസിഐ പറയുന്നു. വനിതാ ക്രിക്കറ്റ് താരങ്ങളുടെ സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ വിഭാഗം ബിസിസിഐയ്ക്കുണ്ട്. ഇവരെയാണ് വനിതാരം ആദ്യം വിവരങ്ങള്‍ അറിയിക്കുന്നത്.

സംഭവം ഇംഗ്ലണ്ട് പര്യടനത്തിനിടെ
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയ്ക്കിടെയാണ് വാതുവയ്പുകാര്‍ വനിതാ താരത്തെ സമീപിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലന നടത്തി വരവെയാണ് സ്‌പോര്‍ട്‌സ് മാനേജരെന്ന വ്യാജേന വാതുവയ്പുകാരില്‍ ഒരാള്‍ ഇന്ത്യന്‍ താരത്ത പരിചയപ്പെട്ടതെന്നാണ് ബിസിസിഐ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications