ത്രില്ലറില്‍ പെണ്‍പട പൊരുതിവീണു... തോറ്റിട്ടും പരമ്പര ഇന്ത്യക്കു സ്വന്തം

കൊളംബോ: ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ടീം ശ്രീലങ്കയോട് പൊരുതിത്തോറ്റു. ആവേശകരമായ മല്‍സരത്തില്‍ ഒരു പന്ത്ബാ ക്കിനില്‍ക്കെയാണ് ലങ്ക ഇന്ത്യയെ അടിയറവ് പറയിച്ചത്. മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം ലങ്ക ആഘോഷിക്കുകയായിരുന്നു. തോറ്റെങ്കിലും മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് പോക്കറ്റിലാക്കി. ആദ്യ രണ്ടു കളികളിലും ജയം ഇന്ത്യക്കായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ മിതാലി രാജിന്റെ (125) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തിരുന്നു. 143 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മിതാലിയുടെ ഇന്നിങ്‌സ്. സ്മൃതി മന്ദാനയാണ് (51) മറ്റൊരു പ്രധാന സ്‌കോറര്‍.
മറുപടി ബാറ്റിങില്‍ ഒരു പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക ലക്ഷ്യത്തിലെത്തുകയായിരുന്നു. ഏഴു പന്തുകളില്‍ നിന്നും രണ്ടു ബൗണ്ടറികളടക്കം 12 റണ്‍സെടുത്ത കവിഷ ദില്‍ഹാരിയാണ് ലങ്കയെ തോല്‍വിയുടെ വക്കില്‍ നിന്നും കരകയറ്റിയത്. ക്യാപ്റ്റനും ഓപ്പണറുമായ ചമാരി അട്ടപ്പട്ടുവിന്റെ (115) സെഞ്ച്വറിയാണ് ലങ്കന്‍ ഇന്നിങ്‌സിനു കരുത്ത് പകര്‍ന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications