ഇനി സച്ചിനല്ല, ഷഫാലിയാണ് താരം... 30 വര്‍ഷം സച്ചിന്‍ കാത്ത റെക്കോര്‍ഡ് തട്ടിയെടുത്തു
സെന്റ് ലൂസിയ: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ 30 വര്‍ഷമായി കാത്തുസൂക്ഷിച്ച ഈ റെക്കോര്‍ഡ് ഒടുവില്‍ പഴങ്കഥയായി. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ട റെക്കോര്‍ഡാണ് 15 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യയുടെ തന്നെ വനിതാ താരമായ ഷഫാലി വര്‍മ തട്ടിയെടുത്തത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സെന്റ് ലൂസിയയില്‍ നടന്ന ടി20 മല്‍സരത്തിലാണ് വെടിക്കെട്ട് ഇന്നിങ്‌സ് കൡച്ച് ഷഫാലി റെക്കോര്‍ഡ് ബുക്കില്‍ നിന്നു സച്ചിന്റെ പേര് വെട്ടിയത്. ഇന്ത്യ തകര്‍പ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഈ കൗമാരക്കാരിയായിരുന്നു.

പ്രായം കുറഞ്ഞ താരം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ (പുരുഷന്‍/ വനിത) ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനാണ് ഷഫാലി അര്‍ഹയായത്.
കളിയില്‍ ഓപ്പണറായി ഇറങ്ങിയ താരം വെറും 49 പന്തില്‍ 73 റണ്‍സ് വാരിക്കൂട്ടി. ആറു ബൗണ്ടറികളും നാലു സിക്‌സറുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടതും ഷഫാലിയുടെ ഈ തീപ്പൊരി ഇന്നിങ്‌സായിരുന്നു.

സച്ചിന്റെ പ്രായം
16 വയസ്സും 214 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ തന്റെ കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 30 വര്‍ഷമായി സച്ചിന്‍ ഭദ്രമായി കാത്ത ഈ റെക്കോര്‍ഡ് ഷഫാലിയെന്ന മിടുക്കി ഒടുവില്‍ പിടിച്ചുവാങ്ങുകയായിരുന്നു. 15 വയസ്സും 285 ദിവസവുമാണ് ഇപ്പോള്‍ ഷഫാലിയുടെ പ്രായം.
മറ്റൊരു റെക്കോര്‍ഡ് കൂടി ഷഫാലി കുറിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ ഫിഫ്റ്റി നേടിയ ഏറ്റവും പ്രായം കുറഞ്ഞ (പുരുഷന്‍ / വനിത) രണ്ടാമത്തെ താരമായാണ് ഷഫാലി മാറിയത്.

ഇന്ത്യന്‍ ടീമിനും റെക്കോര്‍ഡ്
ഷഫാലിയുടെ റെക്കോര്‍ഡ് മാത്രമായിരുന്നില്ല കളിയുടെ ഹൈലൈറ്റ്. ഇന്ത്യന്‍ ടീമും കൂട്ടുകെട്ടിന്റെ കാര്യത്തില്‍ പുതിയൊരു റെക്കോര്‍ഡ് ഈ മല്‍സരത്തില്‍ നേടി. ഓപ്പണിങ് വിക്കറ്റില്‍ ഷഫാലിയും സ്മൃതി മന്ദാനയും (67) ചേര്‍ന്ന് വാരിക്കൂട്ടിയത് 143 റണ്‍സാണ്. വനിതകളുടെ ടി20യില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ട്‌കെട്ട് കൂടിയാണിത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലിനിന് 185 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റിന് 101 റണ്‍സെടുക്കാനേ ആയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications