Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷമിയുടെ ഏറ് കൊണ്ട് പിടഞ്ഞു, 10 ദിവസം കാലില്‍ വീക്കമുണ്ടായിരുന്നു- വനിതാ സൂപ്പര്‍ താരം മന്ദാന

മുംബൈ: നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച പേസര്‍ ആരെന്ന കാര്യത്തില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തമ്മിലാണ് മല്‍സരം. ഒരുപോലെ മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യക്കു വേണ്ടി ഇരുവരും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇടയ്ക്കു വിവാദങ്ങള്‍ ഷമിയുടെ കരിയറിനു ഭീഷണിയുയര്‍ത്തിയെങ്കിലും അവയെ മറികടന്ന് പൂര്‍വ്വാധികം ശക്തിയോടെ ഷമി ടീമില്‍ മടങ്ങിയെത്തുകയായിരുന്നു. ബുംറയാവട്ടെ പരിക്കു കാരണം കുറച്ചു കാലം മല്‍സരരംഗത്തു നിന്നു മാറി നിന്ന ശേഷം അടുത്തിടെയാണ് ദേശീയ ടീമിലേക്കു തിരിച്ചുവന്നത്.

ഷമിയുടെ ബൗളിങില്‍ ഒരിക്കല്‍ തന്റെ കാല്‍ തുടയ്ക്കു പരിക്കേറ്റതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനമായ സ്മൃതി മന്ദാന. വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ, വനിതാ ടീമിലെ സഹതാരമായ ജെമിമ റോഡ്രിഗസ് എന്നിവര്‍ക്കൊപ്പമുള്ള ലൈവ് ചാറ്റിലാണ് ഈ സംഭവത്തെക്കുറിച്ചു മന്ദാന തുറന്നു പറഞ്ഞത്.

ഉറപ്പ് തന്നു

പരിക്കില്‍ നിന്നും മോചിതനായി ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നെറ്റ്‌സില്‍ മന്ദാനയ്‌ക്കെതിരേ ഷമി ബൗള്‍ ചെയ്യുന്നത്. ഷമി ഭയ്യക്കെതിരേ കളിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് അദ്ദേഹം തനിക്കെതിരേ ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. തന്റെ ശരീരം ലക്ഷ്യമാക്കി പന്തെറിയില്ലെന്നു അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നതായും മന്ദാന വെളിപ്പെടുത്തി.

മൂന്നാമത്തെ പന്ത്

ഷമിയുടെ ആദ്യത്തെ രണ്ടു പന്തുകളും തന്നെ ബീറ്റ് ചെയ്തു. മൂന്നാമത്തെ പന്ത് ഇന്‍ ഡിപ്പറായിരുന്നു. അതു നേരെ വന്നിടിച്ചത് കാല്‍ത്തുടയിലായിരുന്നു. വേദന കാരണം പുളഞ്ഞുപോയി.
തുടര്‍ന്ന് ഈ ഭാഗത്തു കലിപ്പുണ്ടാവുകയും കറുപ്പ്, നീല, പച്ച എന്നിങ്ങനെ നിറം മാറിക്കൊണ്ടിരിക്കുകയും ചെയ്തു. പത്ത് ദിവസത്തോളം തുടയില്‍ നീരുണ്ടാവുകയും ചെയ്തയായും മന്ദാന വീഡിയോയില്‍ വ്യക്തമാക്കി. നെറ്റ്‌സില്‍ നേരിടാന്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍ ഷമി തന്നെയാണെന്നും രോഹിത് പ്രതികരിച്ചു.

ബിരിയാണി അധികം കഴിക്കും

പച്ചപ്പും അല്‍പ്പം ഈര്‍പ്പവുമുള്ള പിച്ചാണ് നെറ്റ് സെഷനില്‍ ടീം ഉപയോഗിക്കാറുള്ളതെന്നു രോഹിത് പറഞ്ഞു. പച്ചപ്പുള്ള പിച്ച് കണ്ടാല്‍ തന്നെ ഷമി ബിരിയാണി അധികം കഴിക്കുമെന്ന് ഹിറ്റ്മാന്‍ തമാശയായി കൂട്ടിച്ചേര്‍ത്തു. ബുംറയ്‌ക്കെതിരേയും കളിക്കാന്‍ കടുപ്പമാണ്. പക്ഷെ അവന്‍ വന്നിട്ട് രണ്ടോ, മൂന്നോ വര്‍ഷമായിട്ടേയുള്ളൂ.
2013ല്‍ ഷമിയും താനും ഒരുമിച്ച് കളിക്കുകയാണ്. ഇപ്പോള്‍ ബുംറയും ഷമിയും തമ്മിലാണ് പ്രധാനമായും മല്‍സരം. ഏറ്റവുമധികം തവണ എതിരാളിയെ ബീറ്റ് ചെയ്യുന്നതാര്, കൂടുതല്‍ തവണ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുന്നതാര് എന്നീ കാര്യങ്ങളിലാണ് ഷമിയും ബുംറയും മല്‍സരിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 1, 2020, 10:21 [IST]
Other articles published on May 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+