For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കു കീഴിലൊരു മല്‍സരം, അതാണ് സ്വപ്‌നം... വെളിപ്പെടുത്തി വനിതാ ടീമിലെ വെടിക്കെട്ട് താരം

ഇന്‍സ്റ്റഗ്രാമിലാണ് ജെമിമ ആഗ്രഹം വെളിപ്പെടുത്തിയത്

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിക്കു കീഴില്‍ കളിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടറായ ജെമിമ റോഡ്രിഗസ്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കവെയാണ് ജെമിമ തന്റെ ഏറ്റവും വലിയ സ്വപ്‌നത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

jemima

പുരുഷ ക്രിക്കറ്റില്‍ ഏതു ക്യാപ്റ്റനു കീഴില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ചോദ്യം. ധോണിയെന്നായിരുന്നു അപ്പോള്‍ താരത്തിന്റെ മറുപടി. ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ച ജെമിമ താന്‍ അദ്ദേഹം ഇന്ത്യയെ രണ്ടു ലോകകപ്പ് വിജയങ്ങളിലേക്കു നയിക്കുന്നത് കണ്ടാണ് വളര്‍ന്നതെന്നും വ്യക്തമാക്കി. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഒരു മല്‍സരത്തില്‍ ഇറങ്ങുകയെന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും താരം പറയുന്നു.

പുരുഷ ക്രിക്കറ്റില്‍ ധോണിയല്ലാതെ തന്നെ സംബന്ധിച്ച് മറ്റൊരു മികച്ച ക്യാപ്റ്റനില്ല. തന്നെപ്പോലെ നിങ്ങളെല്ലാം ധോണിയുടെ ക്യാപ്റ്റന്‍സി മിടുക്ക് എന്താണെന്നു ബോധ്യമായവരാണ്. രണ്ടു ലോകകപ്പുകളാണ് അദ്ദേഹം നമുക്ക് നേടിത്തന്നത്. ധോണിയെപ്പോലൊരു ക്യാപ്റ്റനെ തങ്ങള്‍ കണ്ടിട്ടില്ലെന്നു നിരവധി പേര്‍ പല അഭിമുഖങ്ങളിലും പറയുന്നത് നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു ദിവസം ധോണി ക്യാപ്റ്റനായ ടീമിനു വേണ്ടി കളിക്കാനിറങ്ങുകയെന്നത് തന്റെ സ്വപ്‌നമാണെന്നും 19 കാരിയായ ജെമിമ വ്യക്തമാക്കി.

dhoni

രണ്ടു ലോകകപ്പുകള്‍ കൂടാതെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി വിജയത്തിലേക്കും ധോണി ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റു വാങ്ങിയിട്ടുള്ള ലോകത്തിലെ ഏക ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. 200 ഏകദിനങ്ങളിലാണ് ധോണി ഇന്ത്യയുടെ നായകനായത്. ഇതില്‍ 110ലും ടീം ജയിച്ചു. ഏകദിനത്തില്‍ 59.52 ആണ് അദ്ദേഹത്തിന്റെ വിജയശരാശരി. 200ല്‍ കൂടുതല്‍ ഏകദിനങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍മാരില്‍ വിജയ ശരാശരിയുടെ കാര്യത്തില്‍ റിക്കി പോണ്ടിങിനു (76.14) താഴെയുള്ളത് ധോണിയാണ്.

Story first published: Saturday, April 11, 2020, 14:28 [IST]
Other articles published on Apr 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+