Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ചാം ടി20യിലും ജയം, പരമ്പര തൂത്തുവാരി; വിന്‍ഡീസിനെ നാണം കെടുത്തി ഇന്ത്യ

ഗയാന: വെസ്റ്റിന്‍ഡീസിനെതിരെ ടി20 പമ്പരയിലെ അഞ്ചാമത്തെ മത്സരവും ജയിച്ച് ഇന്ത്യന്‍ വനിതകള്‍ 5-0 എന്ന നിലയില്‍ പരമ്പര തൂത്തുവാരി. അഞ്ചാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ 61 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 135 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് 73 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വേദ കൃഷ്ണമൂര്‍ത്തിയും ജമീമ റോഡ്രിഗസുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന ഷെഫാലി വര്‍മയും(9), സ്മൃതി മന്ദാനയും(7) തുടക്കത്തില്‍തന്നെ കൂടാരം കയറിയത് ഇന്ത്യയെ ബാധിച്ചെങ്കിലും ജമീമ റോഡ്രിഗസും(56 പന്തില്‍ 50), വേദ കൃഷ്ണമൂര്‍ത്തിയും(48 പന്തില്‍ 57) ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 134 റണ്‍സിലെത്തിയത്. വെസ്റ്റിന്‍ഡീസ് 7 ബൗളര്‍മാരെ പരീക്ഷിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

women-teamindia

്‌സ്‌കോര്‍ പന്തുടര്‍ന്ന വിന്‍ഡീസ് പതിവുപോലെ തകര്‍ന്നടിഞ്ഞു. ഓപ്പണര്‍ കിഷോന നൈറ്റ്(22) ആണ് ടോപ് സ്‌കോറര്‍. 19 റണ്‍സെത്തു ഷെമാനി കാംബെല്ലെ മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. മറ്റു കളിക്കാരെല്ലാം ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ മറുപടിയില്ലാതെ മടങ്ങി. ഇന്ത്യയ്ക്കുവേണ്ടി അനുജ പട്ടേല്‍ 2 വിക്കറ്റു വീഴ്ത്തിയപ്പോള്‍ രാധ യാദവ്, പൂനം യാദവ്, പൂജ വസ്ത്രാകര്‍, ഹര്‍ലീന്‍ ദിയോള്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ജനുവരി 31ന് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിലാണ് അടുത്തതായി ഇന്ത്യ കളിക്കാനിറങ്ങുന്നത്.

Story first published: Thursday, November 21, 2019, 11:53 [IST]
Other articles published on Nov 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+