ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ 100 മീ സിക്സര്‍ പറത്തിയത് അതാദ്യം! ധോണിയെക്കുറിച്ച് ഗംഭീര്‍
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെക്കുറിച്ചു തനിക്കു ആദ്യമായി തോന്നിയത് എന്തായിരുന്നുവെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നേരത്തേ കീഴില്‍ കളിച്ചിട്ടുള്ള മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ധോണി നയിച്ച ഇന്ത്യന്‍ സംഘത്തിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു ഗംഭീര്‍. ധോണിക്കു കീഴില്‍ ഇന്ത്യ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ രണ്ടു ഫൈനലുകളിലും ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു.
പിന്നീട് ധോണിയുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായതോടെ ടീമില്‍ സ്ഥാനം നഷ്ടമായ ഗംഭീര്‍ അതിനു ശേഷം ഇന്ത്യന്‍ ജഴ്സിയണിഞ്ഞിട്ടുമില്ല. ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. വിരമിച്ച ശേഷം ധോണിയെ പല തവണ അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ എ ടീമില്‍ കളിച്ചു
2004ല്‍ ഇന്ത്യന്‍ എ ടീം കെനിയയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കളിച്ചപ്പോള്‍ ടീമില്‍ ധോണിയും ഗംഭീറുമുള്‍പ്പെട്ടിരുന്നു. അന്നാണ് താന്‍ ധോണിയെ ആദ്യമായി നേരില്‍ കാണുകയും അടുത്തു സംസാരിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ധോണി വരവറിയിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.
പരമ്പരയില്‍ രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ധോണി ഇന്ത്യക്കു വേണ്ടി നേടിയിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അന്നു തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. ധോണിയുടെ വെടിക്കെട്ട് പ്രകടനം കണ്ടപ്പോള്‍ തന്നെ ഒരു സാധാരണ വിക്കറ്റ് കീപ്പറല്ല അദ്ദേഹമെന്നു ബോധ്യപ്പെട്ടിരുന്നതായും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിക്കുമെന്നും ഉറപ്പുണ്ടായിരുന്നതായി ഗംഭീര്‍ വ്യക്തമാക്കി.

100 മീറ്റര്‍ സിക്‌സറുകള്‍
ഇന്ത്യ അതുവരെ കണ്ട വിക്കറ്റ് കീപ്പര്‍മാരെപ്പോലെ ആയിരുന്നില്ല ധോണിയെന്നു ഗംഭീര്‍ പറയുന്നു. ഇന്ത്യക്കു മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ മുമ്പുണ്ടായിരുന്നു. എന്നാല്‍ 100 മീറ്റര്‍ സിക്‌സറുകള്‍ പറത്തുന്ന വിക്കറ്റ് കീപ്പര്‍ അതിനു മുമ്പ് ഇന്ത്യക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ ധോണി ശരിക്കും അദ്ഭുതപ്പെടുത്തി.
ധോണി ശരിക്കുമൊരു പ്രതിഭാസം തന്നെയായിരുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ നേട്ടങ്ങള്‍ അദ്ദേഹം കൈവരിച്ചത്. ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം വിക്കറ്റ് കാക്കാനുള്ള ശേഷി ധോണിക്കുണ്ടെന്നു അന്നത്തെ ത്രിരാഷ്ട്ര പരമ്പരയോടെ ബോധ്യപ്പെട്ടിരുന്നതായും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ വമ്പന്‍ നേട്ടങ്ങള്‍
ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡുകള്‍ക്കു അവകാശി കൂടിയാണ് ധോണി. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും ഏറ്റുവാങ്ങിയിട്ടുള്ള ലോകത്തിലെ ഏക ക്യാപ്റ്റന്‍ ധോണിയാണ്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
ഈ വര്‍ഷം ആഗസ്റ്റ് 15നു രാത്രിയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. എങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അദ്ദേഹം കളിച്ചിരുന്നു. അടുത്ത സീസണിലും താന്‍ സിഎസ്‌കെ ടീമിലുണ്ടാവുമെന്നു ധോണി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2004 മുതല്‍ 19 വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17000ത്തിനും മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള അദ്ദേഹം 800ലേറെ പേരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications