Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC Player of the month: പ്രഥമ പുരസ്‌കാരം പന്തിനു തന്നെ! റൂട്ടിനെ പിന്തള്ളി

1

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ തേടി ഒരു സന്താഷവാര്‍ത്ത. ഐസിസിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിന് പന്ത് അവകാശിയായി. ഐസിസിയാണ് ഇക്കാര്യം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. റിഷഭ് പന്തിനും ഇന്ത്യക്കും ഓസ്‌ട്രേലിയയില്‍ മറക്കാനാവാത്ത മാസമായിരുന്നു. ഐസിസിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാര വിജയിക്ക് അഭിനന്ദനങ്ങളെന്നു ഐസിസി കുറിച്ചു.

ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ട്, അയര്‍ലാന്‍ഡ് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ പിന്തള്ളിയാണ് പന്ത് ഐസിസിയുടെ അവാര്‍ഡ് കൈക്കലാക്കിയത്. മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഈ മാസം തുടക്കത്തില്‍ ഐസിസി പുറത്തുവിട്ടിരുന്നു.

2

ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലെ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് പന്തിനെ വിജയിയാക്കിയത്. ഇന്ത്യ റണ്‍ചേസ് നടത്തി ഐതിഹാസിക വിജയം കൊയ്ത മല്‍സരത്തില്‍ പന്ത് പുറത്താവാതെ 89 റണ്‍സെടുത്തിരുന്നു. അന്നു ബൗണ്ടറി പായിച്ചാണ് അദ്ദേഹം ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. 1988നു ശേഷം ഗാബയില്‍ ഓസീസിന് ടെസ്റ്റില്‍ നേരിട്ട ആദ്യ പരാജയമായിരുന്നു ഇത്. മാത്രമല്ല ഇന്ത്യ ഈ വേദിയില്‍ ടെസ്റ്റ് ജയിച്ചതും ഇതാദ്യമായിട്ടായിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അന്നു പന്തിനെ തേടിയെത്തിയിരുന്നു.

ഇതുകൂടാതെ സിഡ്‌നിയില്‍ നടന്ന തൊട്ടുമുമ്പത്തെ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും പന്ത് വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. അന്നും റണ്‍ചേസിലായിരുന്നു താരം കത്തിക്കയറിയത്. ഓസീസ് ബൗളിങ് നിരയെ കൂസലില്ലാതെ നേരിട്ട പന്ത് പക്ഷെ 97 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ ജയിക്കാമെന്ന പ്രതീക്ഷ കൈവിട്ട് സമനിലയ്ക്കു വേണ്ടി കളിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു. പന്ത് കുറച്ചുനേരം കൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് കോച്ച് രവി ശാസ്ത്രി പിന്നീട് പറഞ്ഞിരുന്നു.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ രണ്ടു മല്‍സരങ്ങളുടെ പ്രകടനമായിരുന്നു റൂട്ടിനെ ഐസിസി പുരസ്‌കാരത്തിനായി പരിഗണിക്കാന്‍ കാരണം. പരമ്പരയില്‍ റൂട്ട് ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടിച്ചിരുന്നു. ഒന്നാം ടെസ്റ്റില്‍ 228ഉം രണ്ടാം ടെസ്റ്റില്‍ 186ഉം റണ്‍സായിരുന്നു ഇംഗ്ലണ്ട് നായകന്‍ നേടിയത്. ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് താത്തുവാരുകയും ചെയ്തിരുന്നു.

എന്നാല്‍ സ്റ്റിര്‍ലിങിനെ മൂന്നു പേരുടെ അന്തിമ പട്ടികയിലെത്തിച്ചത് ടെസ്റ്റിലെ പ്രകടനമായിരുന്നില്ല, ഏകദിനനത്തിലെ തകര്‍പ്പന്‍ ബാറ്റിങായിരുന്നു. അഞ്ച് ഏകദിനങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്. യുഎഇ, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.

Story first published: Monday, February 8, 2021, 14:02 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+