Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC Player of the month: പുരസ്‌കാരപട്ടികയില്‍ റിഷഭ് പന്തും! ഇന്ത്യയുടെ ഒരേയൊരു താരം

ദുബായ്: ഐസിസിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാര പട്ടികയില്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും. പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ മാസത്തെ അവാര്‍ഡിനായി പരിഗണിക്കപ്പെടുന്ന മൂന്നു പേരുടെ ചുരുക്കപ്പട്ടികയാണ് ഐസിസി പുറത്തുവിട്ടിരിക്കുന്നത്. ഇതിലുള്‍പ്പെട്ട ഇന്ത്യയുടെ ഏക താരവും പന്താണ്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലാന്‍ഡ് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് എന്നിവരാണ് സാധ്യതാ ലിസ്റ്റിലെ മറ്റു രണ്ടു പേര്‍.

1

ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ മാസം ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യക്കു ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് പന്ത്. റണ്‍ചേസ് നടത്തി ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം കൊയ്ത ടെസ്റ്റില്‍ പന്ത് പുറത്താവാതെ 89 റണ്‍സെടുത്തു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. 1988നു ശേഷം ഗാബയില്‍ ഓസീസിനു നേരിട്ട ആദ്യ ടെസ്റ്റ് പരാജയമായിരുന്നു ഇത്. മാത്രമല്ല ഗാബയില്‍ ഇന്ത്യ ടെസ്റ്റില്‍ വിജയിച്ചതും ആദ്യമായിട്ടായിരുന്നു.

കൂടാതെ സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും പന്ത് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ശൈലിയില്‍ ആക്രമിച്ചു കൡച്ച അദ്ദേഹം സെഞ്ച്വറിക്കു മൂന്നു റണ്‍സകലെ പുറത്താവുകയായിരുന്നു. പന്ത് ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ മല്‍സരം ജയിക്കുമായിരുന്നുവെന്നു പിന്നീട് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പറഞ്ഞിരുന്നു. മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു.

2

ശ്രീലങ്കന്‍ പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടനമാണ് റൂട്ട് നാമനിര്‍ദേശം ചെയ്യപ്പെടാന്‍ കാരണം. ആദ്യ ടെസ്റ്റില്‍ 228ഉം രണ്ടാം ടെസ്റ്റില്‍ 186ഉം റണ്‍സെടുത്ത റൂട്ടിന്റെ മികവില്‍ പരമ്പര ഇംഗ്ലണ്ട് 2-0നു തൂത്തുവാരിയിരുന്നു. അതേസമയം, ഏകദിനത്തില്‍ യുഎഇ, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയുള്ള മികച്ച പ്രകടനമാണ് സ്റ്റിര്‍ലിങിനെ ചുരുക്കപ്പട്ടികയിലെ മൂന്നാമത്തെ താരമാക്കിയത്. യുഎഇയ്‌ക്കെതിരേ രണ്ടും അഫ്ഗാനെതിരേ മൂന്നും ഏകദിനങ്ങളില്‍ കളിച്ച സ്റ്റിര്‍ലിങ് മൂന്നു സെഞ്ച്വറികള്‍ നേടിയിരുന്നു.

വനിതാ വിഭാഗത്തില്‍ കഴിഞ്ഞ മാസത്തെ മികച്ച താരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത് പാകിസ്താന്റെ ഡനായ ബെയ്ഗ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഷബ്‌നിം ഇസ്മായില്‍, മരിയാനെ കാപ്പ് എന്നിവരാണ്.

ജനുവരി ഒന്നു മുതല്‍ 31 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച പുരുഷ, വനിതാ താരങ്ങളുടെ ചുരുക്കപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഐസിസിയുടെ സ്വതന്ത്ര വോട്ടിങ് അക്കാദമിയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുമാണ് വോട്ടിങിലൂടെ ജേതാവിനെ തിരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, മുന്‍ താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില അംഗങ്ങള്‍ എന്നിവരാണ് ഐസിസിയുടെ വോട്ടിങ് അക്കാദമിയിലുള്ളത്.

Story first published: Tuesday, February 2, 2021, 15:38 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+