Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരിയറിലെ ഏറ്റവും ദുഖകരമായ നിമിഷം അതു തന്നെ! കാരണക്കാരന്‍ താനും... വെളിപ്പെടുത്തി രോഹിത്

മുംബൈ: നിലവില്‍ ടീം ഇന്ത്യക്കു മൂന്നു ഫോര്‍മാറ്റിലും ഒഴിച്ചു കൂടാനാവാത്ത താരമാണ് വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. തന്റെ ചടുലമായ, ബൗളര്‍മാരോട് ഒരു ദയയും കാണിക്കാത്ത ബാറ്റിങ് പ്രകടനത്തിന്റെ പേരിലാണ് ഹിറ്റ്മാന്‍ ആരാധകര്‍ക്കു ഇത്രയും പ്രിയങ്കരനായി മാറിയത്. പല ബാറ്റിങ് റെക്കോര്‍ഡുകളും രോഹിത് തന്റെ പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ലോകത്തിലെ ഏക താരവും ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശിയും ഹിറ്റ്മാന്‍ തന്നെ.

മറ്റേതൊരു ക്രിക്കറ്ററെയും പോലെ അദ്ദേഹത്തിനും കരിയറില്‍ മോശം അവസ്ഥകളിലൂടെ കടന്നു പോവേണ്ടി വന്നിട്ടുണ്ട്. കരിയറില്‍ തന്നെ ഏറ്റവുമധികം ദുഖിപ്പിച്ച നിമിഷത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്.

2011ലെ ലോകകപ്പ്

2011ലെ ലോകകപ്പ്

2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനുള്ള ദേശീയ ടീമിലേക്കു പരിഗണിക്കപ്പെടാതിരുന്നതാണ് കരിയറിലെ ഏറ്റവും വേദനിപ്പിച്ച നിമിഷമെന്നു രോഹിത് പറയുന്നു. നമ്മുടെ നാട്ടില്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കാതിരുന്നത് വേദനിപ്പിച്ചു. തന്റെ ഹോംഗ്രൗണ്ടിലാണ് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലായിരുന്നു അന്നു ഫൈനലും നടന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
2011 ഏപ്രില്‍ രണ്ടിനു നടന്ന ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് എംഎസ് ധോണി നയിച്ച ഇന്ത്യ ലോക ചാംപ്യന്മാരാവുകയും ചെയ്തിരുന്നു.

കാരണം മോശം പ്രകടനം

കാരണം മോശം പ്രകടനം

ലോകകകപ്പ് ടീമില്‍ നിന്നും അന്നു തഴയപ്പെട്ടതില്‍ പരിഭവമില്ലെന്നും അതിനു കാരണം തന്റെ മോശം പ്രകടനം തന്നെയായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് 2011ലെ ലോകകപ്പ് സംഘത്തിലേക്കു പരിഗണിക്കപ്പെടാതിരുന്നത്. മികച്ച ഫോമിലായിരുന്നില്ല താന്‍. അതു കൊണ്ടു തന്നെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സ്വയം പഴിക്കുകയല്ലാതെ ആരെയും കുറ്റപ്പെടുത്തില്ലെന്നും 32 കാരനായ രോഹിത് കൂട്ടിച്ചേര്‍ത്തു.

ഫോം വീണ്ടെടുത്തു

ഫോം വീണ്ടെടുത്തു

2011ലെ ലോകകപ്പ് നഷ്ടമായെങ്കിലും പിന്നീട് ഫോം വീണ്ടെടുത്ത് ദേശീയ ടീമിലെത്തിയ രോഹിത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2015, 19 ലോകകപ്പുകളില്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു ഹിറ്റ്മാന്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. അഞ്ചു സെഞ്ച്വറികളാണ് ടൂര്‍ണമെന്റില്‍ രോഹിത് അടിച്ചുകൂട്ടിയത്. ഇതോടെ ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായിരുന്നു.

പോണ്ടിങിനെ പുകഴ്ത്തി

പോണ്ടിങിനെ പുകഴ്ത്തി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിനൊപ്പം പ്രവര്‍ത്തിക്കാനായത് മാജിക്കെന്നാണ് രോഹിത് വിശേഷിപ്പിക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ചാംപ്യന്മാരായ ടീമെന്ന റെക്കോര്‍ഡിലേക്കു മുംബൈയെ നയിച്ചത് രോഹിത്താണ്. അദ്ദേഹത്തിനു കീഴില്‍ നാലു വട്ടമാണ് മുംബൈ കിരീടമുയര്‍ത്തിയത്.
2013ന്റെ തുടക്കത്തില്‍ പോണ്ടിങായിരുന്നു മുംബൈ നായകന്‍. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞ് പകരം രോഹിത്തിന് കൈമാറുകയായിരുന്നു. ഈ സീസണില്‍ മുംബൈ കന്നിക്കിരീടം നേടുകയും ചെയ്തു. പോണ്ടിങിനൊപ്പം പ്രവര്‍ത്തിക്കാനായതാണ് തന്റെ കരിയറിലെ വളര്‍ച്ചയ്ക്കു പിന്നിലെന്നു രോഹിത് പറയുന്നു.

Story first published: Friday, March 27, 2020, 11:23 [IST]
Other articles published on Mar 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+