ക്രിക്കറ്റില്‍ നിന്ന് ആദ്യം ലഭിച്ച ശമ്പളം വെറും 50 രൂപ! എങ്ങനെ ചെലവഴിച്ചെന്ന് വെളിപ്പടുത്തി രോഹിത്
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും നിലവില്‍ ടീം ഇന്ത്യയുടെ അവിഭാജ്യഘടകവുമാണ് രോഹിത് ശര്‍മ. നേരത്തേ ഏകദിന, ടി20 ടീമുകളുടെ മാത്രം ഭാഗമായിരുന്ന രോഹിത് കഴിഞ്ഞ വര്‍ഷം ടെസ്റ്റിലും തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബിസിസിഐയുടെ എ പ്ലസ് കരാറിലുള്‍പ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളിലൊരാള്‍ കൂടിയാണ് ഹിറ്റ്മാന്‍.
രോഹിത്തിനെക്കൂടാതെ നായകന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമേ ഈ കരാറിലുള്‍പ്പെട്ടിട്ടുള്ളൂ. ഏഴു കോടി രൂപ വീതമാണ് പ്രതിവര്‍ഷം മൂന്നു താരങ്ങള്‍ക്കും ബിസിസിഐയില്‍ നിന്നും ശമ്പളമായി ലഭിക്കുക.
ക്രിക്കറ്റില്‍ നിന്നും തനിക്കു ആദ്യമായി ലഭിച്ച പ്രതിഫലം എത്രയായിരുന്നുവെന്നും അത് എങ്ങനെയാണ് ചെലവഴിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. ട്വിറ്ററിലെ ചോദ്യോത്തര സെഷനില്‍ സംസാരിക്കുകയായിരുന്നു താരം.

50 രൂപ മാത്രം
മുംബൈയിലെ വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച രോഹിത് കുട്ടിക്കാലത്ത് തെരുവുകളില്‍ ക്രിക്കറ്റ് കളിച്ചാണ് വളര്‍ന്നത്. പിന്നീടാണ് രോഹിത്തിന്റെ പരിശീലനം ഗ്രൗണ്ടുകളിലേക്കു മാറിയത്. മഹാരാഷ്ട്രയിലെ കുട്ടികള്‍ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കുരുന്നുകള്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ച ആസാദ് മൈതാനമായിരുന്നു രോഹിത്തിന്റെയും പരിശീലനക്കളരി.
കൂട്ടുകാര്‍ക്കൊപ്പം തന്റെ വീടിന് അടുത്തു വച്ച് കളിച്ചപ്പോഴായിരുന്നു ക്രിക്കറ്റില്‍ നിന്നുള്ള ആദ്യത്തെ വരുമാനം ലഭിച്ചതെന്നു രോഹിത് വെളിപ്പെടുത്തി. അതിനെ ശമ്പളമെന്നു പറയാനാവില്ല. 50 രൂപയാണ് അന്നു കിട്ടിയത്. കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ വച്ച് വട പാവ് കഴിക്കാനാണ് ഈ പണമുപയോഗിച്ചതെന്നും രോഹിത് വെളിപ്പെടുത്തി.

മഗ്രാത്തിനെതിരേ കളിക്കാന്‍ ആഗ്രഹം
വിരമിച്ച മുന്‍ ബൗളര്‍മാരില്‍ ആര്‍ക്കെതിരേ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെ എന്നായിരുന്നു രോഹിത്തിന്റെ മറുപടി.
കുറച്ചു വര്‍ഷങ്ങളായി ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുന്ന താരങ്ങൡലൊരാളാണ് രോഹിത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ 81 ശരാശരിയില്‍ 648 റണ്‍സ് വാരിക്കൂട്ടി രോഹിത് ടൂര്‍ണമന്റിലെ ടോപ്‌സ്‌കോററായിരുന്നു. അഞ്ചു സെഞ്ച്വറികളും നേടി പുതിയ ലോക റെക്കോര്‍ഡും താരം കുറിച്ചിരുന്നു.

ക്രിക്കറ്റിലേക്കു മടങ്ങിവരവ്
കൊവിഡ് മഹാമാരിയെ തുടര്‍ന്നു മാസങ്ങളായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുന്ന രോഹിത് വൈകാതെ മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ പോവുകയാണ്. അടുത്ത മാസം 19 മുതല്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചു കൊണ്ടായിരിക്കും അദ്ദേഹം കളിക്കളത്തില്‍ തിരിച്ചെത്തുക,
നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈയെ നാലു കിരീടങ്ങളിലേക്കു നയിച്ചതും രോഹിത്താണ്. കൂടുതല്‍ തവണ ഐപിഎല്‍ ട്രോഫിയേറ്റു വാങ്ങിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications