Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒരേയൊരു സിക്‌സര്‍, സിഡ്‌നിയില്‍ രോഹിത്തിനെ കാത്ത് ലോക റെക്കോര്‍ഡ്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്. പരിക്കില്‍ നിന്നു മോചിതനായി ടീമില്‍ തിരിച്ചെത്തിയ രോഹിത് ഓസീസ് പര്യടനത്തില്‍ കളിക്കുന്ന ആദ്യത്തെ മല്‍സരം കൂടിയാണ് സിഡ്‌നിയിലേത്. ജനുവരി ഏഴു മുതലാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൂന്നാം ടെസ്റ്റിനു തുടക്കമാവുന്നത്.

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി രോഹിത് ഇതിനകം 423 സിക്‌സറുകള്‍ നേടിക്കഴിഞ്ഞു. ലോക ക്രിക്കറ്റിലെ സിക്‌സര്‍ വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തും അദ്ദേഹമാണ്. ഓസ്‌ട്രേലിയക്കെതിരേ മാത്രം 99 സിക്‌സറുകളാണ് ഹിറ്റ്മാന്‍ പറത്തിയത്. ഇനിയൊരു സിക്‌സര്‍ കൂടി നേടാനായാല്‍ ഓസീസിനെ സിക്‌സറില്‍ സെഞ്ച്വറിയടിച്ച ആദ്യ ക്രിക്കറ്ററെന്ന ലോക റെക്കോര്‍ഡിന് രോഹിത് അവകാശിയാവും.

നിലവില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ സിക്‌സറടിച്ചതും അദ്ദേഹം തന്നെയാണ്. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനാണ് രോഹിത്തിനു പിന്നില്‍ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. എന്നാല്‍ രോഹിത്തിനേക്കാള്‍ ഏറെ പിന്നിലാണ് മോര്‍ഗന്‍ (63 സിക്‌സര്‍). ഇന്ത്യന്‍ താരങ്ങളുടെ കാര്യമെടുത്താല്‍ ഓസീസിനെതിരേ കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ താരം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 60 സിക്‌സറുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്.

യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ ഫൈനലിനുശേഷം രോഹിത് കളിക്കുന്ന ആദ്യത്തെ മല്‍സരം കൂടിയായിരിക്കും സിഡ്‌നി ടെസ്റ്റ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്കു നയിച്ച ശേഷം നാട്ടിലേക്കു മടങ്ങിയ രോഹിത് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു തിരിച്ചിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച ശേഷമാണ് അദ്ദേഹം കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലെത്തിയത്. രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം ദിവസങ്ങള്‍ക്കു മുമ്പാണ് രോഹിത് മെല്‍ബണില്‍ വച്ച് ടീമിനൊപ്പം ചേര്‍ന്നത്.

Story first published: Sunday, January 3, 2021, 17:49 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+